Tax
Services & Questions
മെഡിസെപ്: മെഡിക്കൽ അലവൻസ് നിർത്തലാക്കും
മെഡിസെപ്: മെഡിക്കൽ അലവൻസ് നിർത്തലാക്കും
വി​ര​മി​ച്ച അ​ധ്യാ​പി​ക​യാ​ണ്. പെ​ൻ​ഷ​നും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്‍റെ ഭ​ർ​ത്താ​വ് മി​ലിട്ടറി പെ​ൻ​ഷ​ണ​റാ​ണ്. അ​ദ്ദേ​ഹം എ​ക്സ് സ​ർ​വീ​സ് കോ​ണ്‍​ട്രി​ബ്യൂ​ട്ട​റി ഹെ​ൽ​ത്ത് സ്കീ​മി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നും ഭാ​ര്യ​യാ​യ എ​നി​ക്കും അ​ത്യാ​വ​ശ്യം മെ​ഡി​ക്ക​ൽ ട്രീ​റ്റ്മെ​ന്‍റും മ​രു​ന്നും ല​ഭി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ചേ​രേ​ണ്ട​തു​ണ്ടോ? എ​നി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് തു​ട​ർ​ന്നും ല​ഭി​ക്കില്ലേ?
കു​ഞ്ഞ​മ്മ സാ​മു​വ​ൽ,
പ​ത്ത​നം​തി​ട്ട

ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന മെ​ഡി​സെ​പ് (മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്)പ​ദ്ധ​തിയിൽ നിർബന്ധമായും അംഗമാക ണം. നി​ല​വി​ലെ വ്യ​വ​സ്ഥ പ്ര​കാ​രം ആ ​പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ഴും പ​ദ്ധ​തി നി​ല​വി​ൽ വ​ന്നി​ട്ടി​ല്ല. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്പോ​ൾ ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ഇ​ല്ലാ​താ​കും. പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും ഈ ​തു​ക പെ​ൻ​ഷ​നി​ൽ​നി​ന്ന് കു​റ​വു ചെ​യ്യു​ം. മെ​ഡി​സെ​പ് പദ്ധതി യെ ​സം​ബ​ന്ധി​ച്ച പൂ​ർ​ണ വി​വ​രം ഇ​നി​യും അ​റി​വാ​യി​ട്ടി​ല്ല.