Services & Questions
ഹിൽട്രാക്റ്റ് അലവൻസ് ലഭിക്കും
Tuesday, October 8, 2019 3:28 PM IST
ഇടുക്കി ജില്ലയിലെ ഉൾപ്രദേശത്തുള്ള സ്കൂളിൽ അധ്യാപകനാണ്. അഞ്ചു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. സമീപ പ്രദേശത്തുള്ള എല്ലാ ഓഫീസുകളിലെയും ജീവനക്കാർക്കെല്ലാം ഹിൽട്രാക്റ്റ് അലവൻസ് ലഭിക്കുന്നുണ്ട്. എന്നാൽ ഞങ്ങളുടെ സ്കൂളിൽ ആർക്കും അലവൻസ് ലഭിക്കുന്നില്ല. ഹിൽട്രാക്റ്റ് അലവൻസ് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
ടോം തോമസ്, ഇടുക്കി
കെഎസ്ആർ പാർട്ട് ഒന്ന് അപ്പൻഡിക്സ് ഒന്‍പതിൽ ആണ് ഹിൽട്രാക്റ്റുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ എല്ലാ പ്രദേശത്തും ഹിൽ ട്രാക്റ്റ് അലവൻസ് ലഭിക്കുന്നു. ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ഉത്തരവ് ഇല്ലാതെ തന്നെ ഹിൽ ട്രാക്റ്റ് അലവൻസിന് അർഹതയുണ്ട്. വീട്ടുവാടക ബത്ത ലഭിക്കുന്നതുപോലെ തന്നെ ശന്പള ബില്ലിൽ ചേർത്ത് ശന്പളത്തിന്റെ അടിസ്ഥാനത്തിൽ ഹിൽ ട്രാക്റ്റ് അലവൻസ് വാങ്ങാം.