Tax
Services & Questions
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യിൽ ചേരാത്തവരുടെ ശന്പളം തടയും അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യിൽ ചേരാത്തവരുടെ ശന്പളം തടയും അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20
1- 4 -2013നോ ​അ​തി​നു ശേ​ഷ​മോ റ​ഗു​ല​ർ ത​സ്തി​ക​യി​ൽ സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ബാ​ധ​ക​മാ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​ർ അ​വ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക​ണം.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ 1-4-2013നു ​മു​ന്പ് അ​വ​ധി ഒ​ഴി​വി​ൽ സേ​വ​ന​മ​നു​ഷ്‌‌ഠിച്ചു വ​ര​വേ, 1-4-2013നു​ശേ​ഷം റെ​ഗു​ല​ർ ത​സ്തി​ക​യി​ൽ സ്ഥി​ര​മാ​യി നി​യ​മി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്കും 2011-12, 2012-13 വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പടുകയും 1-4-2013നു​ശേ​ഷം റെഗു​ല​ർ ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ടുകയും ചെയ്ത അ​ധ്യാ​പ​ക​ർ​ക്കും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​ണ് ബാ​ധ​ക​മാ​ക്കുന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​രെ /അ​ധ്യാ​പ​ക​രെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കാ​തി​രി​ക്കു​ന്ന​താ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​ന്നു.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും 1 -4- 2013നു ​മു​ന്പ് സേ​വ​ന​മ​നു​ഷ്‌‌ഠി ച്ചു വ​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ 1-4-2013നു​ശേ​ഷം റെ​ഗു​ല​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ബാ​ധ​ക​മാ​ക്കിയി​രി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇത്ത രം ജീ​വ​ന​ക്കാ​ർ പ്ര​സ്തു​ത പ​ദ്ധ​തി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി അം​ഗ​ങ്ങ​ളാ​യി വി​ഹി​തം അ​ട​വാ​ക്കി​യാ​ൽ മാ​ത്ര​മേ വി​ര​മി​ക്കു​ന്ന സ​മ​യ​ത്ത് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളൂ. ജീ​വ​ന​ക്കാ​രെ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കാ​നു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു വ​രു​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​കും. ജീ​വ​ന​ക്കാ​ർ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ത്ത പ​ക്ഷം സ​ർ​ക്കാ​ർ വി​ഹി​തം അ​ട​യ്ക്കു​വാ​നും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 1-4-2013നു ​മു​ന്പ് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലോ അ​വ​ധി ഒ​ഴി​വി​ലെ / അ​ധി​ക ത​സ് തി​ക​യി​ലെ സേ​വ​ന​ത്തി​ലോ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ 1-4-2013നോ ​അ​തി​നു ശേ​ഷ​മോ സം​സ്ഥാ​ന​ത്ത് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ / സ്ഥാ​പ​ന​ങ്ങ​ളി​ൽ റ​ഗു​ല​ർ ത​സ്തി​ക​യി​ൽ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും 2019 ന​വം​ബ​ർ 20നു ​മു​ന്പാ​യി പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക​ണം. ജീ​വ​ന​ക്കാ​രെ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഡി​ഡി​ഒമാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

2019 ന​വം​ബ​ർ 20നു ​ശേ​ഷ​വും പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ ന​വം​ബ​ർ മാ​സം മു​ത​ലു​ള്ള ശ​ന്പ​ള ബി​ല്ലു​ക​ൾ പാ​സാ​ക്കില്ല. ഇ​തി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ഡി​ഒമാ​രു​ടെ പേ​രി​ൽ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ.​ഉ. (അ​ച്ച​ടി) 133/ 2019 ഡ​ബ്ല്യു​എം തീ​യ​തി 30/9/ 2019.

സൂപ്പർ ന്യൂമററി തസ്തികയിൽ ഉള്ളവർക്കും ബാധകം

01- 04 -2013നു ​മു​ന്പ് സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തും 01-04-2013നു ​ശേ​ഷം റെ​ഗു​ല​റൈ​സ് ചെ​യ്തി​രി​ക്കു​ന്ന​തു​മാ​യ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർക്കും മുകളിൽ പറഞ്ഞ വ്യ വസ്ഥകൾ ബാധകമാണ്.
സ.ഉ(അച്ചടി)നം.132‍/2019/ ധന. തീയതി 30/09/2019.