Services & Questions
ഇൻക്രിമെന്റ് ജൂൺ മാസത്തിൽ ലഭിക്കും
Monday, October 21, 2019 3:04 PM IST
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. 162019മുതൽ എൽപി സ്കൂൾ ഹെഡ്മിസ്ട്രസായി പ്രമോട്ട് ചെയ്തു. എന്റെ ഇൻക്രിമെന്റ് തീയതി ജൂലൈ മാസമാണ്. എനിക്ക് 2018 ജൂണ്‍ മാസമായപ്പോൾ തന്നെ 29 വർഷം സർവീസുണ്ട്. എനിക്ക് 162019 വച്ച് എച്ച്എം ഫിക്സേഷൻ ലഭിക്കുമല്ലോ. ഇതോടൊപ്പം 28 വർഷം പൂർത്തിയായതിന്റെ ഹയർഗ്രേഡിനും അർഹതയുണ്ടല്ലോ. ഇതു രണ്ടും ജൂണ്‍ മാസത്തിൽ ലഭിക്കുന്നതിനാൽ എന്റെ തുടർന്നുള്ള ഇൻക്രിമെന്റ് ജൂലൈ മാസത്തിലാണോ, ജൂണ്‍ മാസത്തിലാണോ ലഭിക്കുക ?
എലിസബത്ത് ജോണ്‍, കട്ടപ്പന
താങ്കളുടെ പ്രമോഷൻ ജൂണ്‍ ഒന്നാം തീയതി ആയതുകൊണ്ട്, ആ തീയതിയിൽ തന്നെ ഹെഡ്മാസ്റ്റർ തസ്തികയിലുള്ള ഫിക്സേഷൻ ലഭിക്കും (കുറഞ്ഞത് രണ്ട് ഇൻക്രിമെന്റ്). ജൂലൈ മാസം താങ്കളുടെ താഴ്ന്ന തസ്തികയിലെ ഇൻക്രിമെന്റ് തീയതി ആയിരു ന്നു. 28 വർഷത്തെ ഹയർഗ്രേഡ്, ടീച്ചർ എന്ന നിലയിലും ഹെഡ്മാസ്റ്റർ എന്ന നിലയിലും കൂടി ചേർന്നത് ജൂണ്‍ ഒന്നാം തീയതിയോ രണ്ടാം തീയതിയോ വച്ച് ലഭിച്ചുകഴിയുന്പോൾ, വീണ്ടും ഫിക്സേഷനിലൂടെ രണ്ട് ഇൻക്രിമെന്റുകൾ കൂടി ലഭിക്കും. ഇതിന്റെ താഴ്ന്ന തസ്തികയിലെ എച്ച്എം പോസ്റ്റ്, ഇൻക്രിമെന്റ് ആറാം മാസം ആയതുകൊണ്ട് തുടർന്നുള്ള ഇൻക്രിമെന്റുകൾ ജൂണ്‍ മാസത്തിലേ ലഭിക്കൂ. ഇതോടുകൂടി ജൂലൈ മാസത്തിലെ ഇൻക്രിമെന്റിന്റെ പ്രസക്തി ഇല്ലാതാകും.