Services & Questions
ബാധ്യത ഒഴിവാക്കിയെടുക്കാം
Monday, October 21, 2019 3:06 PM IST
എന്റെ ഭർത്താവ് പ്രതിരോധ മന്ത്രാലയത്തിൽ ജോലി നോക്കവേ, 861994ൽ ആധാരം പണയംവച്ച് ലോണെടുത്തു. അഞ്ചു വർഷത്തിനുശേഷം തുക മുഴുവൻ അടച്ചുതീർത്ത് ആധാരം കൈപ്പറ്റി. 2013ൽ ഭർത്താവ് മരിച്ചു. സ്ഥലം വിൽക്കാൻ 30 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് എടുത്തപ്പോൾ ഇപ്പോഴും ലോൺ ബാധ്യത കിടക്കുന്നതായി കാണുന്നു. ബാധ്യത ഒഴിവാക്കി കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
ബീന, കോട്ടയം
പണയാധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് ഏതു സ്ഥാപനത്തിന്റെ പേരിലാണെന്ന് സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് മനസിലാക്കണം. ലോൺ തുക മുഴുവനായി തിരിച്ചടച്ചതിനുശേഷം സബ് രജിസ്ട്രാർ ഓഫീസ് മുഖേനതന്നെ പണയാധാരത്തിന്റെ കിഴിവ് എഴുതിയിട്ടില്ലാത്തിനാലാണ് ഇപ്പോഴും ബാധ്യത കാണിക്കുന്നത്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മേധാവി മുഖേന ഇതു പരിഹരിക്കാം.