Services & Questions
മാനസിക ന്യൂനതയുള്ള മകൾക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്
Monday, November 4, 2019 2:59 PM IST
എന്റെ സഹോദരൻ റവന്യൂ വകുപ്പിൽനിന്ന് ഡെപ്യൂട്ടി തഹസിൽദാറായി 2015ൽ വിരമിച്ചു. 2019 ഓഗസ്റ്റ് മാസത്തിൽ സ ഹോദരൻ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ അഞ്ചു വർഷം മുന്‍പ് മരണപ്പെട്ടതാണ്. ഇവ രുടെ മൂന്നു കുട്ടികളിൽ രണ്ടു പേർ ജോലിക്കാരും വിവാഹിതരുമാണ്. ഇളയ ആൾ മാന സിക ന്യൂനതയുള്ള പെണ്‍കുട്ടിയാണ്. സഹോദരനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇള യ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ടോ?
കെ.എം. മോൻസി, തൂശൂർ
മാനസിക ന്യൂനത ഉള്ളതും മരിച്ചുപോയ പെൻഷണറുടെ ആശ്രിതയുമായിരുന്ന മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്. ലീഗൽ ഗാർഡിയൻ മുഖേനയേ ഫാമിലി പെൻഷൻ അനുവദിക്കുകയുള്ളൂ. അതിനുവേണ്ടിയുള്ള അപേക്ഷ അവസാനം ജോലി ചെയ്തിരുന്ന ഓഫീസ് മുഖേനനൽക ണം. ഈ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ മരണസർട്ടിഫിക്കറ്റ്, മാനസിക ന്യൂന തയുണ്ടെന്നു തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ്, സ്വന്തമായി വരുമാനമില്ലെന്നും അവിവാഹിതയാ ണെന്നും മരിച്ചുപോയ പെൻഷണറുടെ ആശ്രിതയായിരുന്നുവെന്നുള്ളതുമായ സർട്ടി ഫിക്കറ്റ്, ഇതോടൊപ്പം ലീഗൽ ഗാർഡിയന് നൽകേണ്ട തഹ സിൽദാറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ.