Services & Questions
മധ്യവേനലവധിയും ആർജിതാവധി നിജപ്പെടുത്തലും
Monday, November 11, 2019 2:53 PM IST
ഓരോ വർഷവും മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കേണ്ടത് ജൂണിലെ ആദ്യ പ്രവൃത്തിദിനത്തിൽ ആണെന്നാണ് ചട്ടം പറയുന്നത്. വിദ്യാഭ്യാസ വകുപ്പു കലണ്ടർ പ്രകാരം 201819 വർഷം സ്കൂൾ തുറന്നത് ജൂണ്‍ ഒന്നിനായിരുന്നു. എന്നാൽ നിപാ വൈറസ് ബാധമൂലം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ജൂണ്‍ ഒന്നിന് സ്കൂൾ തുറക്കാൻ കഴിഞ്ഞില്ല. അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നതിനാൽ ഈ ജില്ലകളിലൊക്കെ വ്യത്യസ്ത തീയതികളിലാണ് 201819 വർഷം സ്കൂളുകൾ തുറന്നത്.
KER അധ്യായം VII, ചട്ടം ഒന്ന് പ്രകാരം ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തിന്റെ തലേ ദിവസം വരെ വെക്കേഷൻ തന്നെയാണ്. ഈ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നതുപോലെ 201819 അധ്യയന വർഷത്തിൽ ഡയറക്ടർ മറ്റു വിധത്തിൽ വിജ്ഞാപനമൊന്നും പുറപ്പെടുവിച്ചിട്ടുമില്ല. ആയതിനാൽ നിപാ വൈറസ് ബാധമൂലവും മറ്റും 201819 വർഷം മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കൽ നീണ്ടുപോയ ജില്ലകളിൽ 2018 ജൂണിലെ ആദ്യ പ്രവൃത്തി ദിവസത്തിന്റെ തലേ ദിവസം വരെ മധ്യവേനലവധിക്കാലം ആയിരിക്കും.