Services & Questions
ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
Monday, November 11, 2019 2:55 PM IST
സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും റെഗുലർ പ്രമോഷൻ, സമയബന്ധിത ഹയർഗ്രേഡ്, റേഷ്യോ പ്രമോഷൻ മുഖാന്തരമുള്ള ശന്പള സ്കെയിൽ വ്യത്യാസം, ജൂണിയർസീനിയർ ശന്പള വ്യത്യാസം തുടങ്ങിയ അപാകതകൾ, ശന്പള പരിഷ്കരണ ഉത്തരവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവ കോടതി നിർദേശങ്ങൾ, ഓഡിറ്റ് തടസവാദങ്ങൾ ഉള്ളവ ഒഴികെ, അർഹത വരുന്ന തീയതി മുതൽ അഞ്ചു വർഷം അല്ലെങ്കിൽ അടുത്ത ശന്പള പരിഷ്കരണ ഉത്തരവ് നിലവിൽ വന്ന തീയതി മുതൽ രണ്ടു വർഷം വരെയുള്ളത് ഏതാണോ ആദ്യം വരുന്നത്, ആ കാലയളവിനുള്ളിലെ മാത്രമേ പരിഹരിക്കാനാകൂ എന്നും അല്ലാത്തപക്ഷം പ്രസ്തുത അപാകതകൾ സ്വയമേവ കാലഹരണപ്പെട്ടതാകാമെന്നും ഉത്തരവ്.
സ.ഉ(പി)145/2019 തീയതി 31/10/2019.