Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
Services & Questions
ബ്രോക്കണ്‍ സർവീസ് പെൻഷനു പരിഗണിക്കും
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ/അനധ്യാപകർ സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനുമുന്‍പുള്ള ബ്രോക്കണ്‍ സർവീസ് (ലീവ് വേക്കൻസി) പെൻഷന് യോഗ്യ സേവനകാലമായി പരിഗണിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്. 2018 ഓഗസ്റ്റ് 10നു മുന്‍പ് സർവീസിൽനിന്ന് വിരമിച്ച അധ്യാപക/അനധ്യാപകർക്കാണ്് പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കുക. ഉത്തരവ് നന്പർ: സ.ഉ (എം എസ്) 401/2019 ധന. തീയതി 28/ 10/2019.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ/അന ധ്യാപകർ സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനുമുന്‍പുള്ള അവരുടെ ബ്രോക്കണ്‍ സർവീസ് (ലീവ് വേക്കൻസി) പെൻഷൻ ആനുകൂല്യം കണക്കാക്കുന്പോൾ പരിഗണിക്കുവാൻ പാടില്ലെന്ന സർക്കാർ ഉത്തരവുകൾ (സ.ഉ(പി) നം. 66/2016 ധന. തീയതി 9-5-2016, സ. ഉ(പി)നം. 113/ 2016 ധന. തീയതി 5-8-2016) എന്നി വയാണ്.
ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 1/6/ 2016നു മുന്‍പുവരെ സർവീസിൽനിന്ന് വിരമിച്ചവർക്ക് സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനു മുന്‍പുള്ള ബ്രോക്കണ്‍ സർവീസ് പെൻഷന് യോഗ്യ സർവീസായി പരിഗണിച്ചിരുന്നു.
എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ സ്ഥിരം സർവീസിൽ കയറുന്നതിനുമുന്പുള്ള ബ്രോക്കണ്‍ സർവീസ് പെൻഷൻ ആനുകൂല്യനിർണയത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് 20ഓളം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നത്.
2017 ഓഗസ്റ്റ് 14ലെ ഹൈക്കോടതിയുടെ WP(C) No. 30167 of 2016 (u)ലൂടെ ഹർജിക്കാർക്കുവേണ്ടി മാത്രം ഉത്തരവുകൾ റദ്ദുചെയ്തു.
ബ്രോക്കണ്‍ സർവീസ് പരിഗണിക്കുവാൻ പാടില്ലായെന്ന ആദ്യ ഉത്തരവ് 9-5-2016ൽ ആണ് സർക്കാർ പുറത്തിറക്കിയത്. പലപ്പോഴായി വിവിധ ബ്രോക്കണ്‍ സർവീസിൽ ജോലി ചെയ്തതിനുശേഷമാണ് ബഹുഭൂരിപക്ഷം അധ്യാപകർക്കും സ്ഥിരം നിയമനത്തിന് അർഹത ലഭിക്കുന്നത്. വർഷങ്ങളായി ഇത്തരത്തിൽ ജോലി ചെയ്തവർ ഏറെയാണ്.
സ്ഥിരം സർവീസിൽ എന്നതുപോലെ പൂർണ ശന്പളത്തോടെ നിശ്ചിത സ്കെയിൽ ഓഫ് പേയിൽ അവധി ഒഴിവുകളിൽ ജോലി ചെയ്തവരുടെ സർവീസുകളാണ് 9-5-2016ലെ സർക്കാർ ഉത്തരവിലൂടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കാത്തത്. ഈ ഉത്തരവിന് 1/ 6/ 2016മുതൽ മുൻകാല പ്രാബല്യം നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ അവധി ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇങ്ങനെയുള്ള സർവീസ് യാതൊരു സർവീസ് നേട്ടത്തിനായും പരിഗണിക്കുകയില്ല.
സാധാരണ രീതിയിൽ സമാന സ്വഭാവമുള്ള സർവീസുകൾ എല്ലാംതന്നെ പെൻഷന് പരിഗണിച്ചിരുന്നു. KSR Vol. II, P III Rule 14 Eയിലും KER Chapter XXVII B rule 3യിലും സ്ഥിരം സർവീസിൽ പ്രവേശിക്കുന്നതിനുമുന്‍പുള്ള ബ്രോക്കണ്‍ സർവീസ് പെൻഷ ന് പരിഗണിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തിട്ടുണ്ട്. ഇതാണ് ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വന്നതിനുശേഷം ബ്രോക്കണ്‍ സർവീസ് കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കുവാൻ പാടില്ലെന്ന നിലപാടിൽ സർക്കാർ വീണ്ടും ഹൈക്കോടതി ഫുൾ ബെഞ്ചിനെ സമീപിച്ചു. 2019 ജൂലൈ നാലിന് (WA 1235 Of 2018) ഹൈക്കോടതി സർക്കാരിന്റെ അപ്പീൽ തള്ളി. ഇതേ സമയം സ.ഉ (പി) 128/2018 ധന. തീയതി 10/8/2018 എന്ന ഉത്തരവിലൂടെ കെഎസ് ആറിൽ ഭേദഗതി വരുത്തി.
കെഎസ്ആർ Vol II പാർട്ട് മൂന്ന് റൂൾ 14 ഇ എന്ന ഭാഗത്താണ് ബ്രോക്കണ്‍ സർവീസ് 1/6/2016നുശേഷം വിരമിച്ചവർക്കു പെൻഷന് യോഗ്യ സർവീസായി പരിഗണിക്കുവാൻ പാടില്ല എന്ന ഭേദഗതി വരുത്തിയത്. കെ എസ്ആറിൽ ഭേദഗതി വരുത്തി ഉത്തരവ് ഇറക്കിയ തീയതിയായ 10/ 8/2018 ആണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പരിഗണിച്ചത്.
10/8/ 2018ൽ കെഎസ് ആർ ഭേദഗതി വരുത്തിയതിനാൽ അതിനു മുന്‍പ് സർവീസിൽനിന്നും വിരമിച്ചവർക്കു ബ്രോക്കണ്‍ സർവീസ് പെൻഷന് യോഗ്യ സേവനകാലയളവായി പരിഗണിക്കാം എന്ന നിലപാട് സർക്കാർ സ്വീകരിച്ചു.
ഇതിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയത്. സ.ഉ(എം എസ്) 401/2019 ധന. തീയതി 28/10/2019 എന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 ഓഗസ്റ്റ് 10 നു മുന്‍പ് സർവീസിൽനിന്നും വിരമിച്ചവർക്ക് സ്ഥിരം സർവീസിനു മുന്‍പുള്ള ബ്രോക്കണ്‍ സർവീസ് പെൻഷന് യോഗ്യ സേവനകാലയളവായി പരിഗണിക്കാം.
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധി
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്‍
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സ
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലാ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉ
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്‍പ് മരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.