Services & Questions
എസ്എൽഐ പോളിസിയുടെ കാലാവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
Tuesday, November 19, 2019 2:55 PM IST
2020 ഏപ്രിൽ 30ന് സർവീസിൽനിന്ന് വിരമിക്കുന്നു. എന്റെ എസ്എൽഐ, ജിഐ എസ്, ജിപിഎഫ് എന്നിവയുടെ വരിസംഖ്യ എപ്പോൾ വരെയാണ് അടയ്ക്കേണ്ടത്. എസ് എൽഐ, ജിഐഎസ് എന്നിവയുടെ തുക വിരമിക്കുന്ന തീയതിക്ക് മുന്‍പായി തിരികെ ലഭിക്കും എന്നറിഞ്ഞതുകൊണ്ടാണ് ഇതെഴുതുന്നത്. അതിന് എന്തൊക്കെ നടപടികളാണ് ചെയ്യേണ്ടത്. വിരമിക്കലിന് ആറു മാസം മുന്‍പ് ഇവയെല്ലാം തന്നെ തിരികെ ലഭിക്കാൻ സാധ്യതയുണ്ടോ? ജിപിഎഫ് താത്കാലിക ലോണിന്റെ തിരിച്ചടവ് എല്ലാം തന്നെ തീർന്നതാണ്.
പ്രമോദ് കുമാർ,
തൊടുപുഴ
എസ്എൽഐ പോളിസിയുടെ കാലാവധി എപ്പോൾ വരെയാണെന്നുള്ളത് പോളിസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ തീയതി കഴിഞ്ഞാൽ ഉടൻതന്നെ ഓഫീസ് മേധാവി മുഖേന ക്ലോസ് ചെയ്യാവുന്നതാണ്.
ജിഐഎസ് വരിസംഖ്യ വി രമിക്കുന്ന തീയതി വരെ, ലാസ്റ്റ് ശന്പളത്തിൽനിന്നുവരെ അടയ്ക്കേണ്ടതാണ്. വിരമിച്ചശേഷം ഓഫീസ് മുഖേന ഓണ്‍ലൈൻ ആയിട്ടാണ് ജിഐ എസ് ക്ലോസ് ചെയ്യുന്നത്.
ജിപിഎഫ് വിരമിക്കുന്നതി ന് ഒരു വർഷം മുന്‍പുതന്നെ ക്ലോസ് ചെയ്യാവുന്നതാണ്. താങ്കളുടെ ലോണ്‍ തിരിച്ചടവ് തീർന്നതുകൊണ്ട് ഉടൻതന്നെ ക്ലോസ് ചെയ്യുവാൻ സാധിക്കും. ഇതിന് ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് മുഖേനെയാണ് ക്ലോസ് ചെയ്യേണ്ടത്.