Tax
Services & Questions
ചികിത്സാച്ചെലവ് ലഭിക്കും
ചികിത്സാച്ചെലവ് ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി ജോ​ലി നോ​ക്കി​വ​ര​വേ 15- 8- 2019ൽ ​കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെത്തുട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ റീ​ഇംബേഴ്സ്മെ​ന്‍റ് മ​രി​ക്കു​ന്ന​തി​നു​മു​ന്പ് ഭാ​ഗി​ക​മാ​യി ല​ഭി​ച്ചി​രു​ന്നു. ഇ​നി​യും ബാ​ക്കി ല​ഭി​ക്കു​വാ​നു​ള്ള റീ ​ഇം​ബേ​ഴ്സ്മെ​ന്‍റ് ക്ലെ​യിം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ?
മും​താ​സ്, കൊ​ല്ലം

കേ​ര​ള ഗ​വ​. മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​സ് റൂ​ൾ​സ് 1960 ച​ട്ടം 9/5 പ്ര​കാ​രം മ​രി​ച്ചു​പോ​യ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സാ ചെ​ല​വു​ക​ൾ റീ ​ഇംബേഴ്സ് ചെ​യ്തു കി​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ താ​ങ്ക​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ട്. ഭ​ർ​ത്താ​വ് അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സ് മേ​ധാ​വി​ക്ക് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും.