Services & Questions
സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്
Tuesday, December 3, 2019 3:00 PM IST
വിദ്യാഭ്യാസ വകുപ്പിൽ ഓഫീസ് അറ്റൻഡന്റാണ്. സ്ഥലംമാറ്റത്തിന് സീനിയോറിറ്റി കണക്കാക്കുന്പോൾ അഡ്വൈസ് മെമ്മോയുടെ തീയതിയാണോ പ്രവേശന തീയതിയാണോ പരിഗണിക്കുക. സ്ഥ ലംമാറ്റത്തിന് വിദ്യാഭ്യാസ വകുപ്പിനു മാത്രമായി എന്തെങ്കിലും പ്രത്യേക നിയമമുണ്ടോ?
ജയ്മോൻ, അടിമാലി
സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് 10092004ൽ സ.ഉ(പി) 12/2004 പി&ആർഡി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതുപോലെ അന്തർവകുപ്പ്/ അന്തർ ജില്ലാ സ്ഥലം മാറ്റങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അഡ്വൈസ് മെമ്മോയുടെ തീയതിയല്ല, പൊതു സ്ഥലംമാറ്റത്തിന്റെ മാനദണ്ഡമനുസരിച്ച് സ്ഥലംമാറ്റം ആവശ്യപ്പെടുന്ന സ്റ്റേഷനു പുറത്തുള്ള സേവനകാല ദൈർഘ്യത്തിനാണ് ഒന്നാമതായി പരിഗണന നൽകേണ്ടത്. വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടെ സ്ഥലംമാറ്റത്തിന് മാത്രമായി പ്രത്യേക നിബന്ധനകൾ ഉണ്ട്.