Services & Questions
ശന്പളം സംരക്ഷിച്ചു കിട്ടില്ല
Monday, December 9, 2019 12:11 PM IST
2015 മുതൽ എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആണ്. ഉടൻതന്നെ പിഎസ്സി വഴി എച്ച്എസ്എ ആയി നിയമനം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇപ്പോൾ എനിക്ക് മൂന്ന് ഇൻക്രിമെന്റുകൾ ലഭിച്ചിട്ടുണ്ട്. പുതുതായി സർക്കാർ സ്കൂളിൽ നിയമനം ലഭിച്ചാൽ എയ്ഡഡ് സ്കൂളിൽ വാങ്ങിയ ശന്പളം സംരക്ഷിച്ചു കിട്ടുമോ? അതുപോലെ ജിപിഎഫ് അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുമോ?
ലിസിയാമ്മ, പൂഞ്ഞാർ
എയ്ഡഡ് സ്കൂളിലെ ശന്പളം പിഎസ്സി വഴി സർക്കാർ സ്കൂളിൽ നിയമനം ലഭിക്കുന്പോൾ സംരക്ഷിക്കുകയില്ല. സ്കെയിൽ ഒാഫ് പേയുടെ മിനിമം പേ മാത്രമേ ലഭിക്കൂ. 2013 ഏപ്രിൽ ഒന്നിനുശേഷമുള്ള നിയമനം ആയതുകൊണ്ട് സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല. എയ്ഡഡ് സ്കൂളിൽ തുടർന്നുവന്നിരുന്ന പിഎഫ് ക്ലോസ് ചെയ്തു പുതുതായി ആരംഭിക്കുന്ന ജിപിഎഫ് അക്കൗണ്ടിലേക്ക് തുക മാറ്റിയെടുക്കാൻ സാധിക്കും.