Services & Questions
സ്ഥലംമാറ്റം: അഡ്വാൻസ് ലഭിക്കും
Monday, December 9, 2019 12:12 PM IST
ഒരു ഓഫീസിൽനിന്ന് ദൂരെയുള്ള മറ്റൊരു ഓഫീസിലേക്ക് സ്ഥലം മാറ്റി നിയമിക്കുന്പോൾ ജീവനക്കാരന് ശന്പളം, യാത്രപ്പടി എന്നിവ അഡ്വാൻസായി ലഭിക്കുമോ? ഇതേത് ചട്ടപ്രകാരമാണ്? ഇതിന്റെ പരിധി എത്ര കാലമാണ്? പത്തനംതിട്ടയിൽ ജോലിചെയ്യുന്ന ജീവനക്കാരനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് ജീവനക്കാരന്റെ ആവശ്യപ്രകാരമുള്ള മാറ്റമല്ല.
അനൂപ്, പത്തനംതിട്ട
ജീവനക്കാർക്കുള്ള അഡ്വാൻസിനെപ്പറ്റി പരാമർശിക്കുന്നത് കേരള ഫിനാൻഷ്യൽ കോഡിലെ ആർട്ടിക്കിൾ 252 പ്രകാരമാണ്. ഇതിൻ പ്രകാരം സ്ഥലം മാറ്റപ്പെടുന്ന ജീവനക്കാരന് ശന്പളം, സ്ഥലംമാറ്റ യാത്രപ്പടി എന്നിവ അഡ്വാൻസായി ലഭിക്കാൻ അർഹതയുണ്ട്. ശന്പളം അഡ്വാൻസ് എന്നത് ഒരു മാസത്തെ അടിസ്ഥാനശന്പളമാണ്. ഈ അഡ്വാൻസ് ശന്പളം മൂന്നു തവണയായി തിരിച്ചുപിടിക്കുന്നതാണ്. യാത്രപ്പടി ആകെ ലഭിക്കാൻ അർഹതയുള്ളതിന്റെ 75 ശതമാനം അഡ്വാൻസായി ലഭിക്കുന്നതാണ്. ഇത് അനുവദിച്ചു നൽകുന്ന കൺട്രോളിംഗ് ഓഫീസറുടെ വിവേചനമനുസരിച്ച് വ്യത്യാസപ്പെടാം.