Services & Questions
ഒരു അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ട്
Monday, December 16, 2019 4:58 PM IST
എയ്ഡഡ് സ്കൂളിൽ ഫുൾടൈം മീനിയലായി ജോലി ചെയ്തുവരവേ പ്യൂണായി എനിക്ക് പ്രമോഷൻ ലഭിച്ചു. രണ്ടും ഒരേ സ്കൂളിൽ തന്നെയാണ്. അതിനാൽ ഇൻക്രിമെന്റിന് അർഹതയില്ലെന്നാണ് വിദ്യാഭ്യാസ ഓഫീസിൽനിന്ന് അറിയിച്ചത്. ഇതു ശരിയാണോ?
ഷാജിമോൻ, പെരിനാട്
സമാന സ്കെയിലിലേക്ക് പ്രമോഷൻ ലഭിച്ചതിനാൽ ഒരു അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ട്. 11/2/2011ലെ 15930/എൻ2/2009/പൊ.വി.വ. പ്രകാരം എഫ്ടിഎം തസ്തിക പ്യൂണ്‍ തസ്തികയുടെ ഫീഡർ കാറ്റഗറിയാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രമോഷൻ തസ്തികയിലെ ശന്പളസ്കെയിൽ ഫീഡർ കാറ്റഗറി തസ്തികയുടേതിന് തുല്യമാണെങ്കിൽ ഒരു അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുണ്ട്. സ.ഉ (പി) 7/2016 /ധന. തീയതി. 20/01/2016ലെ ശന്പള പരിഷ്കരണ ഉത്തരവിലെ 43ാം ഖണ്ഡികയിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്.