Services & Questions
പെൻഷൻ നഷ്ടപ്പെടില്ല
Monday, December 30, 2019 3:30 PM IST
സർവീസ് പെൻഷണറായ എന്റെ അച്ഛൻ ഡിസംബർ ഒന്നിന് മരിച്ചു. അമ്മ ജീവിച്ചിരിപ്പുണ്ട്. അമ്മയുടെ പേർക്കാണ് ഫാമിലി പെൻഷൻ കാണിച്ചിട്ടുള്ളത്. ട്രഷറിയിൽ ബന്ധപ്പെട്ടപ്പോൾ ജനുവരി ഒന്നു മുതലേ ഫാമിലി പെൻഷൻ ലഭിക്കുകയുള്ളൂ എന്നാണറിയിച്ചത്. ഡിസംബറിലെ പെൻഷൻ വാങ്ങിയിട്ടില്ല. അപ്പോൾ ഡിസംബറിലെ അച്ഛന്റെ പേരിലുള്ള പെൻഷൻ നഷ്ടപ്പെടുമോ?
വിപിൻദാസ്, എരുമേലി
പെൻഷൻ അഡ്വാൻസായിട്ടാണ് നൽകുന്നത്. ഡിസം ബർ ഒന്നാം തീയതിയിൽ ലഭിക്കുന്ന പെൻഷൻ ഡിസംബർ 30വരെയുള്ള കാലത്തേക്കുള്ളതാണ്. അതുകൊണ്ടാണ് ഫാമിലി പെൻഷൻ ജനുവരി ഒന്നാം തീയതി മുതലേ ലഭിക്കൂ എന്നറിയിച്ചത്. ഡിസംബർ മാസത്തെ അച്ഛന്റെ പെൻഷൻ ലൈഫ് ടൈം അരിയർ ആയി ലഭിക്കും. ഇതിന് നോമിനേഷൻ ഉണ്ടെങ്കിൽ ആ വ്യക്തിക്കാണ് ലഭിക്കുന്നത്. എൽടിഎ നോമിനേഷൻ ഇല്ലെങ്കിൽ ഭാര്യ, കുട്ടികൾ തുടങ്ങിയ അവകാശികൾക്ക് തുല്യമായേ ലഭിക്കുകയുള്ളൂ. അമ്മയുടെ പേരിൽ എൽടിഎ നോമിനേഷൻ ഉണ്ടെങ്കിൽ ഡിസംബർ മാസത്തെ പെൻഷൻ അവർക്കു തന്നെ ലഭിക്കും.