Services & Questions
അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
Monday, December 30, 2019 3:31 PM IST
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. 2020 മേയിൽ വിരമിക്കും. അവിവാഹിതയായ ഞാനും അമ്മയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഒരു സഹോദരനാണുള്ളത്. സഹോദരൻ വിവാഹം കഴിച്ച് മറ്റൊരു സ്ഥലത്താണ് താമസം. എനിക്ക് ശാരീരികമായ അസുഖങ്ങൾ ഉള്ളതുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത്. എന്റെ പെൻഷൻ രേഖകളി ൽ നോമിനിയായി വച്ചിരിക്കുന്നത് അമ്മയേയും സഹോദരനെയുമാണ്. ഫാമിലി പെൻഷന് അർഹത ആർക്കാണ്? സഹോദരന് അർഹതയുണ്ടോ? പെൻഷന് അപേക്ഷ അയച്ചിട്ടില്ല.
ജിനുമോൾ, തൃപ്രയാർ
പെൻഷണർക്ക് നോമിനിയായി ബന്ധത്തിലുള്ള ആരെ വേണമെങ്കിലും വയ്ക്കാവുന്നതാണ്. എന്നാൽ ഫാമിലി പെൻഷന് അവിവാഹിതർക്ക് മാതാപിതാക്കളെ മാത്രമേ നോമിനിയായി ചേർക്കാൻ സാധിക്കുകയുള്ളൂ. താങ്കളെ സംബന്ധിച്ചിടത്തോളം ഫാമിലി പെൻഷന് അർഹത അമ്മയ്ക്കു മാത്രമാണ്. ഭാര്യ/ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ എന്നതാണ് ഫാമിലി പെൻഷന് അർഹതയുള്ളവരുടെ ലിസ്റ്റ്.