Services & Questions
ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
Monday, December 30, 2019 3:32 PM IST
എന്റെ ഭർത്താവ് സർവീസിലിരിക്കെ മരിച്ചു. സമാശ്വാസപ്രകാരം ഭാര്യയായ എനിക്കു ജോലി ലഭിച്ചു. അതോടൊപ്പം ഫാമിലി പെൻഷനും ലഭിക്കുന്നുണ്ട്. ഭർത്താവിന് മൂന്നു വർഷത്തെ സർവീസേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഇപ്പോൾ 32 വയസുണ്ട്. എനിക്ക് പുനർ വിവാഹം കഴിക്കണമെന്നുണ്ട്. പുനിർവിവാഹം ചെയ്താൽ അത് ജോലിയേയും ഫാമിലി പെൻഷനേയും ബാധിക്കുമോ? പുനർ വിവാഹം കഴിച്ചാൽ ആ വിവരം എവിടെയൊക്കെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്? ഇപ്പോൾ ഞാൻ എന്റെ വീട്ടിലാണ് താമസിക്കുന്നത്.
ലിസമ്മ , ആലത്തൂർ
സമാശ്വാസ പ്രകാരം ജോലി ലഭിച്ചതിനുശേഷം പുനർവിവാഹം ചെയ്താൽ അത് ജോലിയെ ബാധിക്കില്ല. പുനർവിവാഹം ചെയ്താൽ ആ വിവരം ജോലി ചെയ്യുന്ന ഓഫീസിലും അതോടൊപ്പം ഫാമിലി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ട്രഷറിയിലും അറിയിക്കണം. പുനർവിവാഹം ചെയ്താൽ ആ തീയതി മുതൽ ഫാമിലി പെൻഷൻ ഇല്ലാതാകും. നിലവിലുള്ള ജോലിയെ ഇതു ബാധിക്കില്ല.