Tax
Services & Questions
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. രണ്ടു വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​ന അ​വ​ധിയെ​ടു​ത്ത് വി​ദേ​ശ​ത്തു​പോ​യി. തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ എ​സ് എ​ൽ​ഐ​യു​ടെ വ​രി​സം​ഖ്യ അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​നി തു​ട​ർ​ന്നു വ​രി​സം​ഖ്യ അ​ട​യ്ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണമെ​ന്നാ​ണ് ഓ​ഫീ​സി​ൽനി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ങ്ങ​നെ ഒ​രു നി​യ​മം നി​ല​വി​ൽ ഉ​ണ്ടോ? ശൂ​ന്യ​വേ​ത​നാ​വ​ധി ആ​യ​തു​കൊ​ണ്ടാ​ണ​ല്ലോ പ​ണം അ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. അ​തോ പ​ണം അ​ട​യ്ക്കാ​തി​രു​ന്ന കാ​ല​ത്തെ കു​ടി​ശി​ക ചേ​ർ​ത്ത് അ​ട​ച്ചു പോ​ളി​സി പു​തു​ക്കേ​ണ്ട​തു​ണ്ടോ?
ജോ​ണ്‍ ജേ​ക്ക​ബ്,
മൂ​വാ​റ്റു​പു​ഴ

ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ വ​രി​സം​ഖ്യ അ​ട​യ്ക്കു​ന്ന​തു മു​ട​ങ്ങി​യാ​ൽ സാ​ധാ​ര​ണ ഗ​തി​യി​ൽ അം​ഗ​ത്വം അ​വ​സാ​നി​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ തു​ട​ർ​ന്ന് വ​രി​സം​ഖ്യ അ​ട​യ്ക്കു​ന്ന​തി​ന് ജി​ല്ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ര​ണ്ടു വ​ർ​ഷം വ​രെ വ​രി​സം​ഖ്യ മു​ട​ക്കം വ​രു​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ തു​ട​ർ​ന്നു​ള്ള പ​ണം സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. അ​ല്ലാ​തെ അ​ട​യ്ക്കു​ന്ന തു​ക​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ല. അ​തി​നാ​ൽ ജി​ല്ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം വ​രി​സം​ഖ്യ അ​ട​യ്ക്കു​ക.