കോ​ഡ് അ​റി​ഞ്ഞാ​ൽ ആ​ളെ അ​റി​യാം!
Saturday, September 21, 2019 1:12 AM IST
ക​ട്ടി​കൂ​ടി​യ പ്ലാ​സ്റ്റി​ക്, ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക്! പ്ലാ​സ്റ്റി​ക്കി​ന്‍റെ ഇ​ന​ത്തെ​ക്കു​റി​ച്ചു ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളു​ടെ​യും ധാ​ര​ണ ഇ​ത്ര മാ​ത്രം. നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​നു​ഷ്യ​ൻ പ്ലാ​സ്റ്റി​ക്കി​നെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ഏ​ത് ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്നോ അ​തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ എ​ന്താ​ണെ​ന്നോ സാ​ധാ​ര​ണ​ക്കാ​ർ മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യും ഈ ​അ​ജ്ഞ​ത​യാ​ണ്.

ആ​ധു​നി​ക പ്ലാ​സ്റ്റി​ക് ഒ​രു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​മാ​ണ്. കാ​ർ​ബ​ണ്‍, ഹൈ​ഡ്ര​ജ​ൻ സം​യു​ക്തം അ​ട​ങ്ങി​യ പോ​ളി​മ​ർ. ഈ ​പോ​ളി​മ​റു​ക​ളി​ൽ വി​വി​ധ രാ​സ​വ​സ്തു​ക്ക​ളും നി​റ​ങ്ങ​ളും ചേ​ർ​ത്താ​ണ് പ​ല​ത​രം പ്ലാ​സ്റ്റി​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്കു​ക​ളെ ഇ​വ​യു​ടെ ചേ​രു​വ​ക​ളും സ്വ​ഭാ​വ​വും ക​ണ​ക്കി​ലെ​ടു​ത്തു പ്ര​ധാ​ന​മാ​യും ര​ണ്ടു​വി​ഭാ​ഗ​മാ​യി തി​രി​ച്ചി​ട്ടു​ണ്ട്, തെ​ർ​മോ പ്ലാ​സ്റ്റി​ക്, തെ​ർ​മോസെ​റ്റ് പ്ലാ​സ്റ്റി​ക് എ​ന്നി​വ.

1. തെ​ർ​മോ പ്ലാ​സ്റ്റി​ക്

ചൂ​ടാ​ക്കി​യും ഉ​രു​ക്കി​യും രൂ​പ​മാ​റ്റം വ​രു​ത്താ​വു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, രൂ​പ​മാ​റ്റം വ​രു​ത്താ​മെ​ങ്കി​ലും അ​വ​യു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യി​ല്ല. ഒ​രു പ​രി​ധി​വ​രെ റീ​സൈ​ക്കി​ൾ (പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള) ചെ​യ്തെ​ടു​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ആ​ണ് ഇ​വ.

2. തെ​ർ​മോസെ​റ്റ് പ്ലാ​സ്റ്റി​ക്

ഒ​രി​ക്ക​ൽ ചൂ​ടാ​ക്കി രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ൽ വീ​ണ്ടും ചൂ​ടാ​ക്കി രൂ​പ​മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യാ​ത്ത​തും പൊ​ട്ടി​പ്പോ​കു​ന്ന​തു​മാ​ണ് തെ​ർ​മോ​സെ​റ്റ് പ്ലാ​സ്റ്റി​ക്. ഇ​വ​യെ റീ​സൈ​ക്കി​ൾ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ബെ​ക്ക​ലൈ​റ്റ്, മെ​ലാ​മി​ൻ, പോ​ളീ​സ്റ്റ​ർ, പോ​ളി​യൂ​റി​ഥേ​ൻ, യൂ​റി​യ​ഫോ​ർ​മാ​ൽ​ഡീ​ഹൈ​ഡ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് ഇ​വ. പ്ര​കൃ​തി​ക്ക് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​തും ഇ​വ​യാ​ണ്.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബേ​ഴ്സ് ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത് ഇ​ന്ന​ത്തെ രീ​തി​യി​ൽ പോ​വു​ക​യാ​ണെ​ങ്കി​ൽ 2020ൽ 2 ​കോ​ടി 20 ല​ക്ഷം ട​ണ്‍ പ്ലാ​സ്റ്റി​ക് ഇ​ന്ത്യ​യി​ൽ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടുമെന്നാണ്. 2015ൽ ​ഇ​ത് 1.34 കോ​ടി ട​ണ്‍ മാ​ത്ര​മാ​യി​രു​ന്നു. ഇ​തി​ൽ പാ​തി​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ആ​യി​രി​ക്കും. റീ​സൈ​ക്കി​ൾ സാ​ധ്യ​ത തീ​രെയില്ലാത്ത ഇ​വ നാ​ടി​നു​ണ്ടാ​ക്കാ​ൻ പോ​കു​ന്ന ഭീ​ഷ​ണി ഉൗ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​നു ത​ട​യി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

തെ​ർ​മോ പ്ലാ​സ്റ്റി​ക്കു​കൾ ഏ​ഴു വി​ഭാ​ഗം

1. പോ​ളി​എ​ത്തി​ലി​ൻ ടെ​റാ​ഫ്ത്ത​ലൈ​റ്റ് (PET)

2. ഹൈ​ഡെ​ൻ​സി​റ്റി പോ​ളി​​എത്തി​ലി​ൻ (HDPE)

3. പോ​ളി​വി​നൈ​ൽ ക്ലോ​റൈ​ഡ് (PVC)

4. ലോ ​ഡെ​ൻ​സി​റ്റി പോ​ളി​എ​ത്തി​ലി​ൻ(​LDPE)

5. പോ​ളി​പ്രൊ​പ്പ​ിലി​ൻ (PP)

6. പോ​ളി​സ്റ്റെ​റി​ൻ(PS)

7. മ​റ്റി​നം പ്ലാ​സ്റ്റി​ക്കു​ക​ൾ (പ്ലാ​സ്റ്റി​ക് മി​ശ്രി​ത​ങ്ങ​ൾ, പോ​ളി​കാ​ർ​ബ​ണേ​റ്റ് പ്ലാ​സ്റ്റി​ക്കു​ക​ൾ, ഫൈ​ബ​ർ​ഗ്ലാ​സ്, നൈ​ലോ​ണ്‍ തു​ട​ങ്ങി​യ​വ). റീ​സൈ​ക്കി​ൾ സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള ഇ​ന​ങ്ങ​ൾ​കൂ​ടി​യാ​ണ് മ​റ്റി​നം പ്ലാ​സ്റ്റി​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ.

ഏ​ഴി​നം പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​ത്തി​ലു​ള്ള​തെ​ങ്കി​ലും ഇ​വ​യു​ടെ​ ഗു​ണ​ദോ​ഷ​ങ്ങ​ളും സ്വ​ഭാ​വ​രീ​തി​ക​ളും റീ​സൈ​ക്കി​ൾ സാ​ധ്യ​ത​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഇ​വ​യെ തി​രി​ച്ച​റി​യാ​ൻ ചി​ല പ്ര​ത്യേ​ക കോ​ഡു​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​യാ​ണ് എ​സ്പി​ഐ കോ​ഡു​ക​ൾ. പ്ലാ​സ്റ്റി​ക് പ​തി​വാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ അ​ത്യാ​വ​ശ്യം അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​ണ് പ്ലാ​സ്റ്റി​ക്കി​ന്‍റെ എ​സ്പി​ഐ കോ​ഡ് എ​ന്താ​ണെ​ന്നും അ​വ​യു​ടെ പ്രാ​ധാ​ന്യം എ​ന്താ​ണെ​ന്നും.

കോ​ഡും അ​റി​യേ​ണ്ട​തും

1) SPI Code 1- PET or PETE

ന​മ്മ​ൾ നി​ത്യ​ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും ഈ ​ഗ​ണ​ത്തി​ലാ​ണു പെ​ടു​ന്ന​ത്. പ്ര​ധാ​ന​മാ​യും കു​പ്പി​ക​ളും ബോ​ട്ടി​ലു​ക​ളും. പോ​ളി​എ​ത്തി​ലി​ൻ ടെ​റാ​ഫ്ത്ത​ലൈ​റ്റ് ആ​ണ് ചേ​രു​വ. ഈ ​പാ​ത്ര​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മ​ണ​വും രു​ചി​യും ഇ​വ ആ​ഗി​ര​ണം ചെ​യ്യു​ന്ന​താ​യി ക​ണ്ടു​വ​രാ​റു​ണ്ട്. സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം പി​ടി​ക്കാ​ത്ത ജഴ്സി നി​ർ​മാ​ണ​ത്തി​നും ഇ​വ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

2) SPI Code 2 - HDPE

മറ്റുള്ളവയെ അപേക്ഷിച്ച് അ​പ​ക​ടം കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് ആ​ണ് ഇ​ത്. ഹൈ​ഡെ​ൻ​സി​റ്റി പോ​ളി​എ​ത്തി​ലി​ൻ ആ​ണ് ചേ​രു​വ. ഇ​തി​ൽ​നി​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലേ​ക്കും മ​റ്റും രാ​സ​വ​സ്തു​ക്ക​ൾ പ​ട​രാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. അ​തേ​സ​മ​യം, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച എ​സ്പി​ഐ-2 ബോ​ട്ടി​ലു​ക​ളും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​ൻ വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​രു​ത്. മെ​ർ​ച്ചിം​ഗ് ഷീ​റ്റ്, ക​റു​ത്ത ഷീ​റ്റ്, ഇ​റി​ഗേ​ഷ​ൻ പൈ​പ്പ് തു​ട​ങ്ങി​യ​വ​യ്ക്ക് ഈ ​പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

3) SPI Code 3 - PVC

കോ​ഡ് 3 പ്ലാ​സ്റ്റി​ക് എ​ന്നു പ​റ​യു​ന്ന​ത് ഏ​റ്റ​വും ദോ​ഷ​കാ​രി​യാ​യ പോ​ളി​വി​നൈ​ൽ ക്ലോ​റൈ​ഡ് ആ​ണ്. മെർക്കുറി, ലെഡ്, കാഡ്മിയം തുടങ്ങി അപകടകാരികളായ രാസസംയുക്തങ്ങൾ അ​ട​ക്കം ഉള്ളതിനാൽ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി ഈ ​പ്ലാ​സ്റ്റി​ക് സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​ണ്. എ​ന്നാ​ൽ, നി​ത്യ​ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി വ​സ്തു​ക്ക​ൾ ഇ​തു​കൊ​ണ്ടാ​ണു നി​ർ​മി​ക്കു​ന്ന​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഒ​രു പ്ര​ധാ​ന ഇ​ന​മാ​ണ്. കു​ട്ടി​ക​ൾ​ക്കു​ള്ള നി​പ്പി​ൾ നി​ർ​മി​ക്കാ​ൻ പോ​ലും പി​വി​സി ഉ​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്ന​റി​യു​ന്പോ​ൾ എ​ത്ര അ​ല​ക്ഷ്യ​മാ​യി​ട്ടാ​ണു മ​നു​ഷ്യ​ൻ പ്ലാ​സ്റ്റി​ക്കി​നെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. അ​തി​ലേ​റെ ഞെ​ട്ടി​ക്കു​ന്ന​തു ചൂ​യിം​ഗം നി​ർ​മി​ക്കാ​നും ചി​ല ക​ന്പ​നി​ക​ൾ പി​വി​സി​യെ ആ​ശ്ര​യി​ക്കു​ന്നു എ​ന്ന​താ​ണ്. ചി​ക്കി​ൾ (chicle) മ​ര​ത്തി​ന്‍റെ പ​ശ​യാ​ണ് ‘ഗം’​ഉ​ണ്ടാ​ക്കാ​ൻ ആ​ദ്യ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ചെ​ല​വു കുറവുമാണ് അ​പ​ക​ട​കാ​രി​യാ​യ പി​വി​സി ഉ​പ​യോ​ഗി​ച്ചു ചൂ​യിം​ഗം ഉ​ണ്ടാ​ക്കാ​ൻ ക​ന്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. ഇ​വ​യൊ​ക്കെ മ​ണി​ക്കൂ​റു​ക​ൾ വാ​യി​ൽ ഇ​ട്ടു ച​വ​യ്ക്കു​ന്ന​വ​ർ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന അ​പ​ക​ടം എ​ത്ര​യ​ധി​ക​മാ​യി​രി​ക്കും? പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത ചൂ​യിം​ഗം ചി​ല ക​ന്പ​നി​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ്ലം​ബിം​ഗ് വ​സ്തു​ക്ക​ളും മ​റ്റും നി​ർ​മി​ക്കാ​നും പി​വി​സി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.


4) SPI Code 4 - LDPE

ലോ ​ഡെ​ൻ​സി​റ്റി പോ​ളി​എത്തി​ലി​ൻ പ്ലാ​സ്റ്റി​ക് വ​ള​രെ വ​ഴ​ക്ക​മു​ള്ള​തും ഈ​ടു​നി​ൽ​ക്കു​ന്ന​തു​മാ​ണ്. ഇ​വ രാ​സ​വ​സ്തു​ക്ക​ൾ അ​ധി​കം പു​റ​ത്തേ​ക്കു വി​ടു​ന്നി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ കോ​ഡ് 4 ഉ​ള്ള പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളാ​ണ് താ​ര​ത​മ്യേ​ന സു​ര​ക്ഷി​തം. കാ​രി ബാ​ഗു​ക​ൾ, സിപ്അപ് കവർ തുടങ്ങിയവ നി​ർ​മി​ക്കാ​നും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു.

5) SPI Code 5 - PP

പോ​ളി​പ്രൊ​പ്പ​ിലി​ൻ ചേ​ർ​ന്ന കോ​ഡ് 5 പ്ലാ​സ്റ്റി​ക് അ​പ​ക​ടം കു​റ​ഞ്ഞ​താ​ണ്. സാ​ധാ​ര​ണ ചൂ​ടി​ൽ ഉ​രു​കി​ല്ല. റീ​സൈ​ക്കി​ൾ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. ബോ​ട്ടി​ൽ, ക​സേ​ര, പ​ൽ​ച​ക്രം, ഓ​യി​ൽ, ആസിഡ് ടാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു. എ​ന്നാ​ൽ, ഉ​രു​ക്കി​യാ​ൽ ദോ​ഷ​ക​ര​മാ​ണ്.

6) SPI Code 6 - PS

കോ​ഡ് ന​ന്പ​ർ 6 പ്ലാ​സ്റ്റി​ക് ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​ണ്. പോ​ളി​സ്റ്റെ​റി​ൻ ആ​ണു ചേ​രു​വ. ഡി​സ്പോ​സ​ബി​ൾ പ്ലേ​റ്റു​ക​ളും കപ്പുകളും ഇ​വ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കു​ന്നു. ഇ​ത്ത​രം പ്ലേ​റ്റു​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടു​വ​രു​ന്ന സ്ഥി​തി​യി​ൽ ത​ന്നെ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ കെ​മി​ക്ക​ലു​ക​ളും പൊ​ടി​ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ക​ല​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​തി​ൽ കാ​ണ​പ്പെ​ടാ​റു​ള്ള ബെ​ൻ​സി​ൽ രാ​സ​സം​യു​ക്തം ര​ക്താ​ർ​ബു​ദ​ത്തി​നു വ​ഴി​വ​യ്ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

7) SPI Code 7 - Miscellaneous

ആ​റു വ​രെ​യു​ള്ള ഇ​ന​ങ്ങ​ളി​ൽ പെ​ടാ​ത്ത എ​ല്ലാ പ്ലാ​സ്റ്റി​ക്കു​ക​ൾ​ക്കു​മാ​ണ് ഈ ​കോ​ഡ് ന​ന്പ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇവ റീസൈക്കിൾ ചെയ്യാനും സാധ്യത കുറവാണ്.

ഈ ​കോ​ഡു​ക​ളി​ൽ​നി​ന്നു പൊ​തു​ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യേ​ണ്ട കാ​ര്യം രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന എല്ലാ പ്ലാ​സ്റ്റി​ക്കു​കളും മ​നു​ഷ്യ​നും പ്ര​കൃ​തി​ക്കും ദോ​ഷ​കാ​രി​ക​ളാ​ണ്. അ​തി​ൽ​ത്ത​ന്നെ അ​പ​ക​ട സാ​ധ്യ​ത ലേ​ശം കു​റ​വു​ള്ള എ​സ്പി​ഐ 2, 4, 5 എ​ന്നീ കോ​ഡു​ക​ളി​ൽ ഉ​ള്ള പ്ലാ​സ്റ്റി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. എ​സ്പി​ഐ 1,3,6,7 കോ​ഡു​ക​ളി​ലു​ള്ള (പോ​ളി കാ​ർ​ബ​ണേ​റ്റ്) പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കു​ക. പ്ലാ​സ്റ്റി​ക് എ​ങ്ങ​നെ​യാ​ണ് അ​റി​ഞ്ഞും അ​റി​യാ​തെ​യും ന​മു​ക്കു ദോ​ഷ​ക​ര​മാ​യി മാ​റു​ന്ന​ത്? അ​തി​നെ​ക്കു​റി​ച്ചു നാ​ളെ.

എ​ന്താ​ണ് എ​സ്പി​ഐ (SPI) കോ​ഡ്?

1988ൽ ​ദി സൊ​സൈ​റ്റി ഓ​ഫ് ദി ​പ്ലാ​സ്റ്റി​ക് ഇ​ൻ​ഡ​സ്ട്രി(​SPI) ആ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ലാ​സ്റ്റി​ക്കി​നെ തി​രി​ച്ച​റി​യാ​ൻ ഈ ​ക്ലാ​സി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം സ്ഥാ​പി​ച്ച​ത്. പ്ലാ​സ്റ്റി​ക് റീ​സൈ​ക്കി​ൾ, സം​സ്ക​ര​ണം, ഉ​പ​യോ​ഗം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യാ​ണ് ഈ ​കോ​ഡു​ക​ളു​ടെ ല​ക്ഷ്യം.

ഇ​ന്നു ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്ലാ​സ്റ്റി​ക് നി​ർ​മാ​താ​ക്ക​ൾ ഈ ​കോ​ഡ് സി​സ്റ്റം പാ​ലി​ക്കു​ന്നു. എ​ല്ലാ പ്ലാ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ഏ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്നു എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ഈ ​കോ​ഡ് (ന​ന്പ​ർ)​രേ​ഖ​പ്പെ​ടു​ത്തും.

മി​ക്ക​വാ​റും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ അ​ടി​ഭാ​ഗ​ത്ത് ഇ​വ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ന​ന്പ​രു​ക​ളാ​ണ് ക്ലാ​സി​ഫി​ക്കേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. റീ​സൈ​ക്കി​ൾ സൂ​ചി​പ്പി​ക്കു​ന്ന ചേ​സിം​ഗ് ആ​രോ​സ് എം​ബ്ല​ത്തി​നു​ള്ളി​ലാ​ണ് ​ഇ​തു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

എ​സ്പി​ഐ ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഇ​ങ്ങ​നെ:

1) SPI Code 1 - PET or PETE
2) SPI Code 2 - HDPE
3) SPI Code 3 - PVC
4) SPI Code 4 - LDPE
5) SPI Code 5 - PP
6) SPI Code 6 - PS
7) SPI Code 7 - Miscellaneous

പ്ലാസ്ടിക് തിന്നുന്ന മനുഷ്യൻ - 3 / ജോൺസൺ പൂവന്തുരുത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.