ADVERTISEMENT
ADVERTISEMENT
3
Thursday
July 2025
8:34 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
LEADER PAGE ARTICLE
സംഘർഷം മൂർച്ഛിക്കുന്നു
Thursday, January 9, 2020 12:03 AM IST
X
പശ്ചിമേഷ്യയിൽ ഇനി എന്ത് എന്ന ചോദ്യം എങ്ങുനിന്നും ഉയരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനിയുടെയും കൈകളിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം.
അതോടൊപ്പം അവർപോലും ഉദ്ദേശിക്കാത്ത രീതിയിലേക്കു കാര്യങ്ങൾ തിരിച്ചുവിടാൻ കഴിവുള്ള ചെറുസായുധസംഘങ്ങളും ഉണ്ട്. അഫ്ഗാനിസ്ഥാൻ മുതൽ വടക്കൻ ആഫ്രിക്കവരെ നീണ്ടുകിടക്കുന്ന പ്രദേശത്ത് നിരവധി സായുധഗ്രൂപ്പുകളുണ്ട്. ഇറാനെ പിന്താങ്ങുന്ന ഷിയാ ഗ്രൂപ്പുകൾ, സ്വാധീനവും പ്രാദേശിക അധികാരവും നഷ്ടമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സുന്നി ഭീകരപ്രസ്ഥാനവുമായി സഹകരിച്ചു പോന്നവർ, ഇവയിൽപ്പെടാത്ത ഒറ്റപ്പെട്ട വംശീയ സേനാവിഭാഗങ്ങൾ. ഇക്കൂട്ടരിൽ ഏതും എപ്പോഴും തീകൊളുത്താം.
ഒരു തീപ്പൊരി കൂട്ടപ്പൊരിച്ചിലിനു കാരണമാകാം. ഇറാക്കിലെ യുഎസ് സേനാതാവളങ്ങളിലെ മിസൈൽ ആക്രമണത്തോടെ ഇറാൻ പശ്ചിമേഷ്യയിലെ ആശങ്ക പല മടങ്ങായി വർധിപ്പിച്ചിരിക്കുകയാണ്.
പ്രതീകാത്മക സമയം
ഇറാക്കി സമയം പുലർച്ചെ ഒന്നരയ്ക്കായിരുന്നു മിസൈൽ ആക്രമണം. ഖാസിം സുലൈമാനിയെ വധിച്ച ഡ്രോൺ ആക്രമണം നടന്ന സമയംതന്നെ. അതസമയംതന്നെ തിരിച്ചടിക്ക് തെരഞ്ഞെടുത്തത് പ്രതീകാത്മകമായിരിക്കാം.
തങ്ങൾ “ശക്തമായി തിരിച്ചടിച്ചു’’ എന്ന് ഇറാന് അവകാശപ്പെടാം. കാര്യമായൊന്നും സംഭവിക്കാത്ത ഒരു ആക്രമണം എന്നു പറഞ്ഞ് അമേരിക്കയ്ക്കും ഇതിനെ തള്ളിക്കളയാം.
അങ്ങനെ ഇരുകൂട്ടരും സമാധാനിക്കുകയും പശ്ചിമേഷ്യ ശാന്തമായി മുന്നോട്ടുപോവുകയും ചെയ്യുമെന്നു കരുതുന്നത് യുക്തിസഹമല്ല. മേജർജനറൽ സുലൈമാനിയെ വധിക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച കുറേ സംഭവ പരന്പരകൾ ഉണ്ട്.
നിരന്തര ആക്രമണങ്ങൾ
പേർഷൻ ഗൾഫിലെ പാശ്ചാത്യ എണ്ണക്കപ്പലുകൾക്കു നേരേ മിസൈൽ ആക്രമണങ്ങൾ, സൗദി അറേബ്യയുടെ പ്രധാന എണ്ണപ്പാടത്തിനു നേരേ ഉണ്ടായ ശക്തമായ മിസൈൽ ആക്രമണം, സൗദി തലസ്ഥാനമായ റിയാദിനു നേർക്ക് ഒന്നിലേറെത്തവണ മിസൈലുകൾ ചെന്നത് - ഇവയൊക്കെ ഒരുവർഷത്തിനുള്ളിൽ സംഭവിച്ചതാണ്. ഒന്നിലും ഇറാൻ നേരിട്ടു ബന്ധപ്പെട്ടതിനു തെളിവില്ല. പക്ഷേ യെമനിലെ ഹൗതികളെയോ ഒറ്റപ്പെട്ട ഷിയാ സേനകളെയോ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് അമേരിക്ക മനസിലാക്കിയിരുന്നു.
ഇറാന്റെ താത്പര്യങ്ങൾ വിദേശത്തു സംരക്ഷിക്കുന്നതിനു നിയുക്തമായിരുന്ന ഖുദ്സ് സേനാവിഭാഗവും അതിന്റെ തലവൻ ഖാസിം സുലൈമാനിയുമാണ് ഇവയ്ക്കു പിന്നിലെന്ന് അമേരിക്ക മനസിലാക്കി. പശ്ചിമേഷ്യയിൽ സൗദിഅറേബ്യ അടക്കം തങ്ങളടെ മിത്രരാജ്യങ്ങളെ സംരക്ഷിക്കാൻ കഴിയും എന്നു കാണിച്ചുകൊടുക്കേണ്ടതും അമേരിക്കയുടെ ആവശ്യമായിരുന്നു. അതിനു സുലൈമാനിയെ വധിക്കുക എന്നുതന്നെ തീരുമാനിച്ചു.
മുൻഗാമികൾ മടിച്ചു
സുലൈമാനി പശ്ചിമേഷ്യയിൽ ചെയ്യുന്ന കാര്യങ്ങൾ മുന്‍പേതന്നെ അറിയപ്പെട്ടിരുന്നതാണ്. പാശ്ചാത്യ ഭരണകൂടങ്ങൾക്കും അറിവുണ്ടായിരുന്നു. ഇറാനിലെ അയത്തുള്ള ഖമനയി കഴിഞ്ഞാൽ ഏറ്റവും കരുത്തനായ വ്യക്തിയെപ്പറ്റി ടൈമിലും ന്യൂയോർക്കറിലുമൊക്കെ ഫീച്ചറുകളും വന്നിട്ടുണ്ട്.
മുൻ പ്രസിഡന്റുമാരും സുലൈമാനിയെ ഇല്ലായ്മ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാത്തതല്ല. പ്രതികരണം വളരെ വലുതാകുമെന്ന ഭീതിയിലാണ് അവർ തീരുമാനം ഒഴിവാക്കിയത്.
ഡോണാൾഡ് ട്രംപ് പക്ഷേ മടിച്ചില്ല. രണ്ടാംവട്ടവും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അദ്ദേഹം തെരഞ്ഞെടുപ്പുവർഷത്തിന്റെ തുടക്കം നാടകീയ നേട്ടത്തിന്റേതാക്കാൻ ആഗ്രഹിച്ചു. അതു നടന്നു.
അശാന്തിയുടെ നാളുകൾ
ഇനിയോ? യുഎസ് സേനാതാവളങ്ങളിലെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ട്രംപ് തീരുമാനിച്ചാൽ പശ്ചിമേഷ്യയിൽ നീണ്ട അശാന്തിയുടെ നാളുകളാണ് വരിക.
ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണം നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പ് ട്രംപ് ഇങ്ങനെ പറഞ്ഞു, “അവർ ചെയ്യരുതാത്തത് എന്തെങ്കിലും ഇറാൻ ചെയ്താൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കും - വളരെ ശക്തമായ പ്രത്യാഘാതം.’’
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് വലിയ നഷ്ടങ്ങളില്ല എന്ന മട്ടിലാണ് വാഷിംഗ്ടണിൽനിന്നുള്ള ആദ്യ പ്രതികരണങ്ങൾ. “എല്ലാം ഭദ്രം’’ എന്നായിരുന്നല്ലോ ട്രംപ്തന്നെ ആദ്യം ട്വീറ്റ് ചെയ്തത്.
സുലൈമാനി വധത്തെത്തുടർന്ന് അതീവജാഗ്രതയിലായിരുന്നു യുഎസ് സേനാതാവളങ്ങൾ. രാത്രി ബങ്കറുകളിലാണ് ഭടന്മാർ കഴിഞ്ഞത്. അതുമൂലം ആളപായം ഒഴിവായി. മിസൈലാക്രമണം സംബന്ധിച്ചു മുന്നറിയിപ്പും ലഭിച്ചിരുന്നു. ഇറാൻ ഇറാക്കി പ്രധാനമന്ത്രിയെ വിവരം മുന്നേ അറിയിച്ചിരുന്നു. അദ്ദേഹം യുഎസിനും അറിയിപ്പ് നൽകി.
എന്നാൽ അതുകൊണ്ട് വേറൊരു തിരിച്ചടി ആവശ്യമില്ല എന്ന നിലപാടിലേക്ക് അമേരിക്ക പോകാനിടയില്ല. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതരം പ്രത്യാക്രമണത്തിന് അവർ മടിക്കില്ല എന്നു വേണം ട്രംപിന്റെ വാക്കുകളിൽനിന്നു മനസിലാക്കാൻ.
യുഎസ് സേന പശ്ചിമേഷ്യയിൽ
അഫ്ഗാനിസ്ഥാൻ മുതൽ ചെങ്കടൽവരെ നീണ്ടുകിടക്കുന്ന പശ്ചിമേഷ്യൻ മേഖലയിലും തുർക്കിയിലുംകൂടി അമേരിക്കയ്ക്ക് അറുപതിനായിരത്തിലധികം ഭടന്മാരുണ്ട്. 1991-ലും 2003-ലും നടത്തിയതുപോലെ ഒരു കരയുദ്ധത്തിന് ഇനി സാധ്യത പരിമിതമാണ്. അതുകൊണ്ടുതന്നെ കൂടുതൽ വലിയ സന്നാഹം ഒരുക്കാൻ സാധ്യത കുറവാണ്.
ദീർഘദൂര മിസൈലുകളും ഡ്രോണുകളുമൊക്കെയാണല്ലോ ഇനി യുദ്ധഗതി നിയന്ത്രിക്കുക. ശത്രുവിന്റെ ഭൂമി കൈയടക്കുന്നതിലുപരി ശത്രുവിന്റെ പ്രഹരശേഷിയും പ്രതിരോധശേഷിയും തകർക്കുന്നതിനുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളാണല്ലോ ആധുനിക യുദ്ധതന്ത്രത്തിലെ പ്രധാന ഭാഗം.
പശ്ചിമേഷ്യയിൽ ഖത്തറിലാണ് അമേരിക്കയുടെ സൈനിക ആസ്ഥാനം. അൽ ഉദെയ്ദിലെ യുഎസ് സേനാതാവളത്തിൽ ഏതവസരത്തിലും 12000 മുതൽ 13000 വരെ ഭടന്മാരുണ്ട്. നിരീക്ഷണ വിമാനങ്ങൾ, ആകാശത്തുവച്ച് മറ്റു വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകുന്ന ടാങ്കർ വിമാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. യുദ്ധസാഹചര്യം വന്നാൽ കമാൻഡ് ഓഫീസായി പ്രവർത്തിക്കുന്നത് ഈ താവളമാണ്.
കുവൈറ്റിൽ 13000, ബഹറിനിൽ 7000, യുഎഇയിൽ 5000, സൗദിഅറേബ്യയിൽ 3000 എന്നിങ്ങനെയാണ് യുഎസ് സേനയുടെ അംഗബലം. ഇറാക്കിൽ ഇപ്പോഴത്തെ സംഘർഷം തുടങ്ങുംമുന്പ് 5200 പേർ ഉണ്ടായിരുന്നു. പിന്നീട് കൂടുതൽപേരെ എത്തിച്ചു.
വിമാനവാഹിനികൾ
പേർഷ്യൻ ഗൾഫിൽ അമേരിക്കയുടെ ഒരു വിമാനവാഹിനി കപ്പൽ മിക്കപ്പോഴും ഉള്ളതാണ്. ഈയിടെ അവിടെയായിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഒരാഴ്ച മുന്‍പ് മടങ്ങി. മറ്റൊരു വിമാനവാഹിനിയായ യുഎസ്എസ് ട്രൂമൻ ഇപ്പോൾ പേർഷ്യൻ ഗൾഫിലേക്കു നീങ്ങിയിട്ടുണ്ട്. മാർച്ചിൽ ട്രൂമൻ മടങ്ങുന്പോൾ യുഎസ്എസ് ഐസനോവർ ഗൾഫിലെത്തും.
ഇറാന്റെ മിസൈൽ ശേഷി
ഇറാന്റെ ഇന്നലത്തെ മിസൈൽ ആക്രമണം അമേരിക്കയ്ക്ക് വലിയ ഭീഷണിയല്ല. ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും പരിമിതമാണ്. മധ്യദൂര മിസൈലുകളാണ് ഇറാനുള്ളവയിലേറെയും. പഴയ റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായ ഷഹാബ് ഇനം മിസൈലുകളാണ് ഇവയിൽ പ്രധാനം. ഷഹാബ് രണ്ട് എന്ന ഇനം 500 കിലോമീറ്റർ ദൂരപരിധിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ്. ഇതിൽനിന്നു കുറേക്കൂടി പരിഷ്കരിച്ച ഷഹാബ് മൂന്ന് 1950 കിലോമീറ്റർ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്.
റഷ്യയുടെ അണ്വായുധവാഹിയായ കെഎച്ച് 55 മിസൈലിന്റെ ചുവടുപിടിച്ചു തയാറാക്കിയ സൂമർ എന്ന ക്രൂയിസ് മിസൈലിന് 2500 കിലോമീറ്റർ ദൂരപരിധിയുണ്ട്. സൂമർ കഴിഞ്ഞവർഷാണ് ഇറാന്റെ സൈന്യത്തിനു കൈമാറിയത്.
ഈ മിസൈലുകളൊന്നും പശ്ചിമേഷ്യക്കപ്പുറമുള്ള ഒരു ആക്രമണത്തിനു പര്യാപ്തമല്ല. അതുകൊണ്ടുതന്നെ അമേരിക്ക ഇറാന്റെ മിസൈൽ ശേഷിയെപ്പറ്റി ആശങ്ക പുലർത്തുന്നില്ല.
പക്ഷേ പശ്ചിമേഷ്യയിലെ യുഎസ് പക്ഷ ഭരണകൂടങ്ങൾക്ക് ഇറാന്റെ മിസൈലുകൾ ഭീഷണിതന്നെയാണ്. ആ രാജ്യങ്ങൾക്കു സംരക്ഷണം ഉറപ്പുവരുത്താൻ അമേരിക്ക കൂടുതൽ നടപടികളെടുക്കേണ്ടിവരും.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ദുക്റാന അർഥപൂർണമാക്കാം
ദുക്റാന തിരുനാളിനോടനുബന
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ വിശ്വാസവും റോമൻ കൂട്ടായ്മയും
തോമാശ്ലീഹായുടെ കാലം മുതൽ 15-ാം നൂറ്റാണ്ടു വ
അയൽപക്കത്താണ് സന്തോഷം
കഴിഞ്ഞ നാലുദശകങ്ങളായി പ്രാ
‘ചുരുളി’ സൃഷ്ടിച്ച സാംസ്കാരിക ചുഴികൾ
വിനോയ് തോമസിന്റെ ‘കളിഗെമനാറിലെ കുറ്റവാളി
സയന്‍സ് സിറ്റി വരുമ്പോള്‍
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച
കാരുണ്യസ്പർശത്തോടെ ആരോഗ്യരംഗത്തും കൃത്രിമബുദ്ധി വരണം
റവ. ഡോ. ബിനു കുന്നത്ത് ഡയറക്ടർ, കാരിത്താസ് ആശുപത്രി
ജൂലൈ ഒന്ന്. ഡോ
ഇറാനും ഇസ്രയേലും പിന്നെ അമേരിക്കയും റഷ്യയും
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ
ഭരണഘടന നിലനിൽക്കണം, മതേതരത്വം ഇന്ത്യയുടെ പ്രാണവായു
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്
അമേരിക്കൻ വ്യാപാര കരാർ ഇന്ത്യൻ കർഷകരെ തകർക്കുമോ?
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ
“ നിലമ്പൂര്‍ ഫലം ജനങ്ങളുടെ മനോഭാവത്തിന്റെ ചൂണ്ടുപലക ”
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗ
തല്ലണ്ടമ്മാവാ, നന്നാകില്ല
നിലന്പൂർ ജനത ഉപതെരഞ്ഞടു
ആയിരം പൂര്‍ണചന്ദ്രശോഭയില്‍
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ
ബ്രെയിന്‍ ട്യൂമര്‍: തെറ്റിദ്ധാരണകളും യാഥാര്‍ഥ്യവും
ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെ
കേരളതീരം ഭരണകൂടത്തിന്റെ മുഖക്കണ്ണാടി
ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽ
മന്ത്രിയെ ചുറ്റിച്ച ‘മന്ത്രി’
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികദിനത്
ലഹരിക്കെതിരേ മുന്നിട്ടിറങ്ങുക
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ല
ആനന്ദം
വാക്കുകൾ ഇണചേരുമ്പോഴുള്ള ആനന്ദമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അതിന്റെ പരിധി
വേറെ വഴിയില്ലാതെ വെടിനിർത്തി ഇറാൻ
ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കു
ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്ക
തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ
പോരാട്ടവഴിയിൽ ദീപികയും
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവ
ഭരണഘടനയെ കൊലചെയ്ത ദിനം
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്
പാളിയതെങ്ങനെ?
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടി
കേരളത്തിന്റെ ഭൂ ഭരണനേട്ടം പഠിപ്പിക്കുന്ന ‘ഭൂമി’ ദേശീയ ഡിജിറ്റൽ സർവേ കോൺക്ലേവ്
കെ. രാജൻ റവന്യുമന്ത്രി
ഭൂപരിഷ്
വിരമിക്കലിനുശേഷം സന്തുഷ്ട ജീവിതം
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില
നിലന്പൂരിൽ കണ്ടത് ഭരണവിരുദ്ധ വികാരം
ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാന
ടോൾപിരിവ് തുടരുന്പോഴും നിരത്തിൽ നരകയാതന
എറണാകുളം ജില്ലാ അതിർത്തിയിൽനിന്നു 40 കി
യുദ്ധഗതി മാറി, ഇനി എന്ത്?
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതി
എയ്ഡഡ് അധ്യാപക നിയമനവും പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും തെറ്റിദ്ധാരണകളും വാസ്തവങ്ങളും
ഫാ. ആന്റണി വക്കോ അറയ്ക്കൽ (കെസിബിസി വിദ്യാഭ്യാ
വിജയിക്കുന്നത് വെൽഫെയർ പാർട്ടി
നിലന്പൂർ ഉപതെരഞ്ഞെടുപ്പി
ഇതു തീരജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം
റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട് ചാൻസലർ, കൊച്
ആത്മഹത്യയെന്ന ആരോഗ്യ പ്രതിസന്ധി
ആത്മഹത്യ ലോകമെമ്പാടുമുള്ള സമൂഹ
ഇറാന്റെ അണ്വായുധ പദ്ധതികൾ
ഇറാനോടുള്ള ഇസ്രയേലിന്റെ നിലപാടുകൾക്കു പിന്നിൽ ഇറാന്റെ ആണവപദ്ധതികളാണുള്ള
വന്യജീവി സംഘര്‍ഷം: ആരോപണങ്ങളും യാഥാര്‍ഥ്യവും
വന്യജീവികള്‍ നാട്ടിലിറങ്ങി ജനങ്ങളുട
ആഫ്രിക്കയിലെ തമസ്കരിക്കപ്പെടുന്ന കൂട്ടക്കുരുതികൾ
നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർ
കഥ
“നെഞ്ചില്‍ ദുഃഖത്തിന്റെ മലകള്‍ ചുമന്നു നടക്കുന്നവരെ എനിക്കറിയാം. പൊടുന്നനെ ആ
അയ്യൻകാളി ഇന്ത്യയുടെ മഹാനായ പുത്രൻ
‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്നാണ് അയ്യൻകാളിയുടെ പ്രതിമ വെള്ളയന്പലത്ത് അനാ
പുതിയ യുദ്ധതന്ത്രത്തിന്റെ അരങ്ങേറ്റം
ഇസ്രയേൽ ഇറാനെ ആക്രമിച്ചുതുടങ്ങിയിട്ട് അഞ്ചു ദിവസം ആകുന്നു. പശ്ചിമേഷ്യയിലെ പു
മലിനീകരണനിയന്ത്രണവും പരിസ്ഥിതി നിയമങ്ങളും
മാലിന്യം മൂലമുള്ള പ്രശ്നങ്ങൾ ദിനംപ്രതി വർ
മതേതരത്വത്തിന്റെ മഹത്വവും അതിന്റെ പോരായ്മയുടെ അപകടങ്ങളും
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റിപ്പോ
ഇന്ധനം തന്നെ വിഷയം
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അവരുടെ ആണവ നിലയങ്ങളും സ
ട്രംപിന്റെ ‘അനുസരണയില്ലാത്ത’ പോലീസുകാരനായി ഇസ്രയേൽ
മരണക്കളിയാണു മുന്നിൽ. ആഗോള മുന്ന
വർക്കിച്ചൻ അച്ചാർ വിൽക്കുന്നില്ല
വർക്കിച്ചന്റെ ഭാര്യ മേരിക്കുട്ടിക്ക് ഒരാഗ്രഹം. പലവിധ അച്ചാറുകൾ തയാറാക്കി വിൽ
തസ്കരം
“താങ്കളിലൊരു പുസ്തകമോഷ്ടാവില്ല
വേമ്പനാട്ടു കായലില്‍ ബ്ലൂ കാര്‍ബണ്‍ പദ്ധതി
കുട്ടനാട്ടില്‍ കൃഷി സംരക്ഷിക്കാന്‍ നടപ്പാക്കിയ പ്രധാന പ
സുസ്ഥിര കാർഷിക അഭിവൃദ്ധിക്കായി രൂപരേഖ
ചുഴിയിലകപ്പെട്ട കാർഷികമേഖല-2/ ഡോ. ജോസഫ് ഏബ്രഹാം
2030ൽ കർഷകരുടെ യഥാർഥ വര
മികച്ച ക്രെഡിറ്റ് സ്കോർ നേടാം
സാമ്പത്തിക ജീവിതത്തിൽ വലിയ പങ്കു വഹിക്ക
പരിഷ്കരിച്ച പിഒസി ബൈബിൾ നാൾവഴി, നടവഴി, ഉൾക്കാമ്പ്
കേരളത്തിന്റെ സാഹിത്യ കാരണവർ പ്രഫ. എം.കെ.
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാര്‍ക്ക് സസ്പെന്ഷന്
Kerala
2
വിസ്മയ കേസിൽ സുപ്രീംകോടതി; പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു
National
3
വെടിനിർത്തൽ ഉപാധികൾ ഇസ്രയേലിനു സ്വീകാര്യം; ഹമാസും അംഗീകരിക്കണമെന്ന് ട്രംപ്
International
4
ഇന്ത്യൻ ടയർ കയറ്റുമതിയിൽ നേട്ടം
Business
5
ലീഡ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റണ്‍സ്
Sports
ADVERTISEMENT
LATEST NEWS
തിരുവനന്തപുരം കുന്നത്തുകാലിൽ വീടു മാറി ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 20 പേർക്ക് കടിയേറ്റു
ചക്രവാത ചുഴി: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT