Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കോവിഡ് തകർത്തതും കുട്ടികൾ അതിജീവിക്കേണ്ടതും
1959 നവംബർ 20ൽ ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തി. 1989 നവംബർ 20ന് യു.എൻ.സി.ആർ.സി ( ദി യുണൈറ്റഡ് നേഷൻസ് കൺവൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് ) വിളിച്ചുകൂട്ടുകയും അന്നുമുതൽ കുട്ടികളുടെ അവകാശ ഉടമ്പടി നിലവിൽ വരുകയും ചെയ്തു. അന്നുമുതൽ, നവംബർ 20 വിശ്വ ശിശുദിനം ആയി ആചരിക്കുന്നു.
കുട്ടികളുടെ അവകാശ ഉടമ്പടിയിൽ, കുട്ടികളുമായി ബന്ധപ്പെട്ട 54 ആർട്ടിക്കിൾ ആണുള്ളത്. ഇവ പ്രധാനമായും നാലെണ്ണമായി ക്രോഡീകരിച്ചിരിക്കുന്നു.
1. അതിജീവനത്തിനുള്ള അവകാശം 2. സംരക്ഷണത്തിനുള്ള അവകാശം 3. വികസനത്തിനുള്ള അവകാശം 4. പങ്കാളിത്തത്തിനുള്ള അവകാശം. ഈ അവകാശാധിഷ്ഠിത ഉടമ്പടിപ്രകാരം എല്ലാ കുട്ടികൾക്കും എല്ലാവിധ അവകാശങ്ങളും ലഭ്യമാക്കാൻ ഏവർക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. സുരക്ഷിതബാല്യം കുട്ടികളുടെ അവകാശമാണ്.
ഈ ഉടമ്പടിപ്രകാരം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. ഓരോ സർക്കാരും ഭരണഘടനാധിഷ്ഠിതമായ കുട്ടികളുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും പരമാവധി ശ്രമിച്ചുവരുന്നു. ഇതുവരെ ഇവിടെയുണ്ടായിരുന്ന നിയമങ്ങൾ അവലോകനം ചെയ്തും അന്താരാഷ് ട്ര നിയമങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടും ഇന്ത്യയിലും 2000 ൽ സമഗ്രമായ ബാലനിയമം ഉണ്ടായി. 2015ൽ ഇതു പുതുക്കുകയും ചെയ്തു. ഇതുവഴി നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ, ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾ എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിച്ച് അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായവ എല്ലാം ഏർപ്പെടുത്തിയിരിക്കുന്നു. ലൈംഗികാതിക്രമങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവും (പോക്സോ ആക്ട് 2012) പാസാക്കി.
അഞ്ചു വയസു മുതൽ 14 വയസ് വരെയുള്ള 1.013 കോടി കുട്ടികൾ ബാലവേല ചെയ്യുന്നു. ഇത് 5-18 വയസ് എന്ന കണക്കിൽ 3.3 കോടിയായി വർധിച്ചു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് ഏകദേശം 150 കുട്ടികളെ ഒരു ദിവസം അവരുടെ സ്ഥലത്തു നിന്നു കാണാതാകുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം കുറയുകയും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ചുവരുകയും ചെയ്യുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അഞ്ചു മടങ്ങു വർധനയാണുണ്ടായത്.
ആരോഗ്യ, വിദ്യാഭ്യാസ വളർച്ചാ മേഖലകളിൽ, കേരളം ഇന്ത്യയിൽ ഏറെ മുന്നിലാണ്. എന്നാൽ, കേരളത്തിലെ കുടുംബങ്ങളിലെ മാതാപിതാക്കളുടെ പ്രശ്നങ്ങൾ, വർധിച്ചുവരുന്ന വിവാഹമോചനം, മുതിർന്നവരുടെ മദ്യ ഉപയോഗം ഇവ ഇന്ന് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലെ ലഹരി ഉപയോഗവും കുറ്റവാളികളാകുന്ന കുട്ടികളുടെ എണ്ണവും വർധിക്കുന്നു.
കോവിഡിന്റെ പരിണതഫലം കൂടുതലും അനുഭവിക്കാൻ പോകുന്നതു കുട്ടികളാണ്. അവരുടെ അതിജീവനം തന്നെ വലിയ പ്രതിസന്ധിയായിക്കഴിഞ്ഞു. വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലും ഇതു പ്രതിഫലിച്ചു. ദാരിദ്ര്യം കൂടുകയും പോഷകാഹാരം, പ്രതിരോധ മരുന്നുകളുടെ ഉപയോഗം ഇവയിൽ തടസങ്ങൾ വന്നുചേരുകയും ചെയ്തു. കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമല്ലെന്നു മാത്രമല്ല പഠനമേഖല വിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത പഠനമേഖലയെ ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികളിൽ പുതിയ ഒരു ജീവിതശൈലി രൂപപ്പെടുത്തി.
ഇന്നത്തെ കുട്ടികൾ അവരുടെ കടമകളേക്കാൾ, അവകാശങ്ങളെക്കുറിച്ച ബോധവാന്മാരായി. എന്നാൽ, അവകാശങ്ങളും കടമകളും ഒന്നിച്ചു പോകുമ്പോളാണ് യഥാർഥ വളർച്ചയും സമഗ്രതയും കൈവരുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്കനുസൃതമായുള്ള ഉന്നമനത്തിലേക്കു കുട്ടികളുടെ വളർച്ച ഇന്നു സാധ്യമാകുന്നില്ല. ശാരീരിക- ബൗദ്ധിക വളർച്ച പോലെതന്നെ അനുഭവസമ്പത്തുള്ള മനഃശാസ്ത്ര കൗൺസിലർമാരുടെ സഹായത്തോടെ മാനസികവളർച്ചയ്ക്ക് ആവശ്യമായതുകൂടി ചെയ്യുമ്പോൾ കുട്ടികളിലൂടെ രാജ്യം വലിയ പുരോഗതിയിൽ എത്തിച്ചേരുമെന്നതിൽ സംശയമില്ല.
ഡോ. ജോസ് ആന്റണി , പടിഞ്ഞാറേപ്പറമ്പിൽ സിഎംഐ
(കുമളി വൊസാർഡ് ഡയറക്ടറാണു ലേഖകൻ. 22 വർഷമായി കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്നു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
Latest News
കളമശേരിയിൽ എൽഡിഎഫിന് ജയം; യുഡിഎഫിൽ കലാപം
14-ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
Latest News
കളമശേരിയിൽ എൽഡിഎഫിന് ജയം; യുഡിഎഫിൽ കലാപം
14-ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top