അവ​നെ​ന്നെ ഒ​റ്റി; ഞാ​ൻ കൊ​ന്നു
Wednesday, January 19, 2022 11:23 PM IST
ഇ​വ​നെ​ന്നെ ഒ​റ്റി, ഞാ​ൻ കൊ​ന്നു. കോ​ട്ട​യം ന​ഗ​രം ഞെ​ട്ടി​വി​റ​ച്ച ദി​നം. ഷാ​ൻ എ​ന്ന പ​ത്തൊന്പ​തു​കാ​ര​നെ ജോ​മോ​ൻ എ​ന്ന ഗു​ണ്ട ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ല്ലി​ക്കൊ​ന്നു. മൃ​ത​ദേ​ഹം ചു​മ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സി​നെ വി​ളി​ച്ചു​ണ​ർ​ത്തി മൃ​ത​ദേ​ഹം ഏ​ല്പി​ക്കു​ന്നു. പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ന്പോ​ഴും പ്രതി ല​ഹ​രി​യി​ലാ​യി​രു​ന്നു.

കോ​ട്ട​യം വി​മ​ല​ഗി​രി പ​ള്ളി​യു​ടെ സ​മീ​പം ഉ​റു​ന്പേ​ത്തു വീ​ട്ടി​ലാ​ണ് ഒ.​ജെ. ​ത്രേ​സ്യാ​മ്മ​യും മ​ക​ൻ ഷാ​ൻ ബാ​ബു​വും മ​ക​ൾ ഷാ​രോ​ണും താ​മ​സം. ഷാ​നും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യാ​യി​ട്ടും മ​ക​ൻ തി​രി​കെ​വ​ന്നി​ല്ല. ഷാ​നി​നെ ത്രേ​സ്യാ​മ്മ ഫോ​ണി​ൽ വി​ളി​ച്ചു. ഉ​ട​ൻ എ​ത്തു​മെ​ന്ന് ഷാ​നി​ന്‍റെ മ​റു​പ​ടി. എ​ന്നാ​ൽ, രാ​ത്രി ഒ​ൻ​പ​തി​നു ഷാ​നി​നെ ജോ​മോ​ൻ പി​ടി​ച്ചു​കൊ​ണ്ടു​പോ​യെ​ന്ന് കൂ​ട്ടു​കാ​ര​ൻ ശ​ര​ത് രാ​ജ് (​സൂ​ര്യ​ൻ) ഷാ​നി​ന്‍റെ സ​ഹോ​ദ​രി ഷാ​രോ​ണി​നെ വി​ളി​ച്ചു പ​റ​ഞ്ഞു. പി​ന്നീ​ടു വി​ളി​ക്കു​ന്പോ​ൾ ഷാ​നി​ന്‍റെ ഫോ​ണ്‍ സ്വി​ച്ച്്ഡ് ഓ​ഫ്. രാ​ത്രി വൈ​കി​യി​ട്ടും ഷാ​ൻ വ​രാ​താ​യ​തോ​ടെ ത്രേ​സ്യാ​മ്മ രാ​ത്രി 1.30ന് ​ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി മ​ക​നെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി ന​ൽ​കി.

ജോ​മോ​നും സം​ഘ​വും ഓ​ട്ടോ​റി​ക്ഷ​യി​ൽ ഷാ​നു​മാ​യി ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ചു​റ്റി​ക്ക​റ​ങ്ങി. ശ​ര​ത് എ​വി​ടെ​യെ​ന്നു കാ​ട്ടി​ക്കൊ​ടു​ക്കാ​ൻ ജോ​മോ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ് ഷാ​ൻ കൊ​ല്ല​പ്പെ​ടു​ന്നു. മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഷാ​നി​നെ സം​ഘ​ടി​ത​മാ​യി അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഷാ​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​തെ​യി​രി​ക്കാ​ൻ പൂ​ർ​ണ​ന​ഗ്ന​നാ​ക്കി​യ​ശേ​ഷ​മാ​ണ് മ​ർ​ദ​നം തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.40ന് ​മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി ജോ​മോ​ൻ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തേ​ക്ക് ക​യ​റി​ച്ചെ​ന്നു. ഇതാണ് സംഭവിച്ചത്.

ഇ​തു കോ​ട്ട​യ​ത്തു സം​ഭ​വി​ച്ച​താ​ണെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​ക​ളാ​യ ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം കേ​ര​ള​ത്തെ പേ​ടി​പ്പി​ക്കു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​ക്കാ​രും ഇ​വ​ർ ത​ന്നെ​യാ​ണ്. യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഗു​ണ്ടാനേ​താ​വ് കു​പ്ര​സി​ദ്ധ​നാ​ണ്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി "കാ​പ്പ’ നി​യ​മം അ​നു​സ​രി​ച്ച് നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഇ​യാ​ൾ പോ​ലീ​സി​ൽനി​ന്ന് ഇ​ള​വു നേ​ടി​യാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​തും അ​രും​കൊ​ല ന​ട​ത്തി​യ​തും. ത​ന്‍റെ മ​ക​നെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​ത് ഇ​യാ​ളാ​ണെ​ന്ന് അ​റി​ഞ്ഞ് പേ​ര് സ​ഹി​ത​മാ​ണ് അ​മ്മ പ​രാ​തി ന​ൽ​കി​യ​ത്. പോലീസിന് ഒന്നും ചെയ്യാനായില്ല.

മ​ക​ൻ തി​രി​കെ വ​ന്നു​കൊ​ള്ളു​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ത​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ചു ത​രാ​മെ​ന്നു​മാ​ണ​ത്രേ രാ​ത്രി വൈ​കി സ്റ്റേ​ഷ​നി​ൽ കാ​ത്തു​നി​ന്ന അ​മ്മ​യോ​ട് പോ​ലീ​സ് പ​റ​ഞ്ഞ​ത്. പോ​ലീ​സി​ന്‍റെ വാ​ക്ക് തെ​റ്റി​യി​ല്ല, മ​ക​ൻ തി​രി​കെ വ​ന്നു. അ​തു​പ​ക്ഷേ മൃ​ത​ദേ​ഹ​മായിട്ടാണെ​ന്നു മാ​ത്രം.

പിന്നിൽ മയക്കുമരുന്ന്

ക്രി​മി​ന​ലു​ക​ൾ കേ​ര​ള​ത്തി​ൽ ത​ഴ​ച്ചു​വ​ള​രു​ന്പോ​ൾ ഭ​യ​പ്പെ​ടേ​ണ്ട​തു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ​യാ​ണ്. ഗുണ്ടകളിൽ മിക്കവർക്കും ഇവരുമായി ബന്ധമുണ്ട്. ഒ​രു നി​യ​മ​വ്യ​വ​സ്ഥ​യെ​യും ഇ​വ​ർ ഭ​യ​പ്പെ​ടു​ന്നി​ല്ല. നി​യ​മം അ​റി​യാ​ത്ത​തു കൊ​ണ്ട​ല്ല, ല​ഹ​രി അ​വ​രെ ഭ്രാ​ന്ത​ൻ​മാ​രാ​ക്കി​യി​രി​ക്കു​ന്നു.

കോ​ട്ട​യ​ത്തു മൃതദേഹം ചു​മ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ സം​ഭ​വ​ത്തി​നു ഒ​രാ​ഴ്ച മു​ന്പു തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന്‍റെ കാ​ൽ വെ​ട്ടി​മാ​റ്റി​യ ഗു​ണ്ട​ക​ൾ അ​തു​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി റോ​ഡി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പോ​ത്ത​ൻ​കോ​ട് ക​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ക​ല്ലൂ​ർ സ്വ​ദേ​ശി സു​ധീ​ഷി​ന്‍റെ കാ​ലാ​ണ് ബൈ​ക്കി​ലും ഓ​ട്ടോ​യി​ലു​മാ​യി എ​ത്തി​യ സം​ഘം വെ​ട്ടി​യെ​ടു​ത്ത​ത്.

സം​ഘ​ത്തെ ക​ണ്ട് ഓ​ടി വീ​ട്ടി​ൽ ക​യ​റി​യ സു​ധീ​ഷി​നെ വീ​ട്ടി​ന​ക​ത്തി​ട്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ദേ​ഹ​ത്താ​കെ വെ​ട്ടേ​റ്റ സു​ധീ​ഷി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. വെ​ട്ടേ​റ്റു വീ​ണ ശേ​ഷ​മാ​ണ് സു​ധീ​ഷി​ന്‍റെ കാ​ൽ അ​ക്ര​മി​സം​ഘം വെ​ട്ടി​മാ​റ്റി​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ മു​റി​ഞ്ഞുപോ​യ കാ​ലു​മെ​ടു​ത്ത് പു​റ​ത്തേ​ക്കുവ​രി​ക​യും ബൈ​ക്കി​ൽ ക​യ​റി തി​രി​ച്ചുപോ​കുംവ​ഴി റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു.

ല​ഹ​രി​ക്ക​ടി​മ​ക​ൾ

കേ​ര​ള​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന മിക്ക ഗു​ണ്ടാ​ ആക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലും ല​ഹ​രി​യാ​ണ്. മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​യാ​യി വി​ല​സു​ന്ന​വ​രാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​ത്. മാനസികരോഗികൾ മാ​ത്രം ചെ​യ്യു​ന്ന ക്രൂ​ര​ത​യാ​ണ് ഇ​ന്നു പ​ല​രും ല​ഹ​രി​നു​ണ​ഞ്ഞു ചെ​യ്തു കൂ​ട്ടു​ന്ന​ത്.

നെ​യ്യാ​റ്റി​ൻ​ക​ര ആ​ര്യ​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​നേ​രേ ഗു​ണ്ട​ക​ൾ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു വാ​ഹ​നം ത​ട​ഞ്ഞ് അച്ഛനെ​യും മ​ക​ളെ​യും അ​പ​മാ​നി​ച്ച ഗു​ണ്ട​ക​ളും ല​ഹ​രി​ക്ക​ടി​മ​ക​ളാ​യി​രുന്നു.


മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ മോ​ഷ​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ, മ​യ​ക്കു​മ​രു​ന്ന് ക​ഴി​ച്ച് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​ർ. ഇ​വ​രെ​ല്ലാം നാ​ടി​നെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. എ​ക്സൈ​സി​നും പോ​ലീ​സി​നും പ​ര​സ്പ​രം ഒ​റ്റി കൊ​ടു​ത്തു വ​ള​രു​ന്ന ഇ​വ​ർ പ​ര​സ്പ​രം കൊ​ന്നും കൊ​ല​വി​ളി​ച്ചും സ്വന്തം സാ​മ്രാ​ജ്യം സൃഷ്‌ടിക്കു​ക​യാ​ണ്.

കാ​പ്പചു​മ​ത്തി നാ​ടു​ക​ട​ത്ത​പ്പെ​ട്ട​പ്പോ​ൾ കോ​ട്ട​യ​ത്തു ത​ന്‍റെ സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു ഭ​യ​ന്നാ​ണ് ജോ​മോ​ൻ കൊ​ല​ നടത്തിയത്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സെ​ല്ലി​ൽ കി​ട​ക്കു​ന്പോ​ഴും ജോ​മോ​ന്‍റെ ല​ഹ​രി​യി​റ​ങ്ങി​യി​രു​ന്നി​ല്ല.

ല​ഹ​രി ഇ​വ​ർ പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ലും ചോ​ദ്യം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ചോ​ദ്യം ചെ​യ്താ​ൽ കൊ​ച്ചി അ​ന്പ​ല​മേ​ട് ചെ​ങ്ങ​നാ​ട്ടി​ൽ സം​ഭ​വി​ച്ച​താണ് നാ​ട്ടു​കാ​ർ​ക്കു ല​ഭി​ക്കു​ന്നത്. ക്രി​സ്മ​സ് ദി​ന​ത്തി​ൽ വ​ഴി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തു നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തു​വെ​ന്ന​താ​ണ് കു​റ്റം. ഏ​താ​യാ​ലും വൈ​കി​ട്ട് ഗുണ്ട​ക​ൾ സം​ഘ​ടി​ത​മാ​യി എ​ത്തി നാ​ട്ടു​കാ​രി​ൽ ചി​ല​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തൊ​ടെ നാ​ട്ടു​കാ​രും ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്. അ​ന്പ​ല​മേ​ട് പോ​ലീ​സ് ചി​ല​രെ അ​റസ്റ്റ് ചെ​യ്തെ​ങ്കി​ലും ഗു​ണ്ട​ക​ളു​ടെ തേ​ർ​വാ​ഴ്ച അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ

നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 2020ൽ ​മാ​ത്രം 434 കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളെ​യാ​ണ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കി​യ​ത്. വെ​റു​തെ വി​ട്ട​തും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തു​മാ​യ കേ​സു​ക​ൾ നി​ര​വ​ധി​യാ​ണ്.​ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ വ​ർ​ധി​ക്കാ​ൻ ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​തു മ​യ​ക്കു​മ​രു​ന്നാ​ണ്.

മയക്കുമരുന്നു ലഭ്യമല്ലാത്ത സ്കൂൾപരിസരങ്ങൾ തീരെയില്ല. ഒ​രു ല​ക്ഷ​ത്തി​ന് 3.5 ശ​ത​മാ​നം എ​ന്ന തോ​തി​ൽ കു​ട്ടി​ക​ളു​ടെ കു​റ്റ​വാ​സ​ന​ക​ൾ വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം, മാ​ന​ഭം​ഗ​ശ്ര​മം, ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും തു​ട​ങ്ങി മോ​ഷ​ണ ശ്ര​മ​ങ്ങ​ളും ക​വ​ർ​ച്ച​യും ആ​ത്മ​ഹ​ത്യ​യു​മ​ട​ക്കം സ​ക​ല കു​റ്റ​ങ്ങ​ളി​ലും ഈ ​കൗ​മാ​ര​ക്കാ​രും ഭാ​ഗ​മാ​കു​ന്നു. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, അ​ടി​പി​ടി കേ​സു​ക​ൾ തു​ട​ങ്ങി​യ നി​സാ​ര കു​റ്റ​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്.

ഗു​ണ്ട​ക​ളും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളും സം​സ്ഥാ​നം പ​ര​ക്കെ അ​ര​ങ്ങു​വാ​ഴു​ന്നു എ​ന്ന​തി​നെ​ക്കാ​ൾ ന​മ്മെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത് ഇ​തി​ലി​പ്പോ​ൾ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മൊ​ക്കെ പ​ങ്കാ​ളി​ക​ളാ​ണ് എ​ന്ന​താ​ണ്. ക​ണ്ണൂ​രി​ൽ അ​ടു​ത്തി​ടെ പ​ട്ടാ​പ്പ​ക​ൽ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ക്വ​ട്ടേ​ഷ​ൻ സം​ഘ​മെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് 22 വ​യ​സു​ള്ള യു​വ​തി​. കാ​സ​ർഗോട്ടെ ചൂ​രി​യി​ലെ മ​ഹേ​ഷ് എ​ന്ന 23 വ​യ​സ്‌​സു​കാ​ര​ൻ ഇ​പ്പോ​ൾ ത​ന്നെ 21 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ​ത്രെ! ​

കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടു​ക​യും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ കേരളത്തിന്‍റെ സാ​മൂ​ഹി​ക ജീ​വി​തം സമീപഭാ​വി​യി​ൽത​ന്നെ ദു​ര​ന്ത​പൂ​ർ​ണ​വും അ​ര​ക്ഷി​ത​വു​മാ​യി​ത്തീ​രും.

കേ​ര​ള​ത്തി​നു മൂ​ന്നാം സ്ഥാ​നം

2006ലെ ​നാ​ഷണ​ൽ ക്രൈം റിക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ക്ര​മം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​നം കേ​ര​ള​ത്തി​നാ​ണ്. ഒ​രു ല​ക്ഷം ആ​ളു​ക​ളി​ൽ 20.19 പേ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു. ദേ​ശീ​യ ശ​രാ​ശ​രി​യാ​ക​ട്ടെ 5.82 മാ​ത്ര​മാ​ണ്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്, 2021 ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ ന​ട​ന്ന മൊ​ത്തം ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ 1,29,278 ആ​ണ്. കു​ട്ടി​ക​ൾ​ക്കെ​തിരേ വി​വി​ധ ത​ര​ത്തി​ലു​ള്ള കേ​സു​ക​ൾ 3,847ഉം ​സ്ത്രീ​ക​ൾ​ക്കെ​തി​രേയു​ള്ള കു​റ്റ​ങ്ങ​ൾ 14,427ഉം ​ആ​ണ്.

സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് 3,71,503 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 10,139 കേ​സു​കൾ കേ​ര​ള​ത്തി​ലാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഏ​ജ​ൻ​സി, ആ​റു മാ​സ​ത്തി​നു​ള്ളി​ൽ എ​ഴു​നൂ​റോ​ളം കു​ട്ടി​ക​ൾ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്നും റി​പ്പോ​ർ​ട്ടി​നൊ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്നു. സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ക​ട്ടെ, സ​ക​ല സം​സ്ഥാ​ന​ങ്ങ​ളെ​യും ബ​ഹു​ദൂ​രം പി​ന്ത​ള്ളി 11.1 എ​ന്ന നി​ര​ക്കി​ലെ​ത്തി​യി​രി​ക്കു​ന്നു.

(തു​ട​രും)

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.