Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
Monday, January 16, 2023 1:05 AM IST
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒരു ബഹുജനനേതാവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമായി മാറി. അംഗീകൃത എഴുത്തുകാരനും പാർലമെന്റേറിയനും കോണ്‍ഗ്രസ്നേതാവും എന്നാൽ അടിസ്ഥാനപരമായി സ്വതന്ത്രചിന്തകനുമായ അദ്ദേഹം വിവിധ പ്രശ്നങ്ങളിലെ നിലപാടുകളിലൂടെയാണ് ജനകീയനേതാവായത്. പാരന്പര്യരീതികൾക്കു വഴങ്ങാത്തതും പ്രത്യേകിച്ചൊരു മുദ്ര കുത്താനാകാത്തതുമായ തരൂർ അത്ര പരിചിതമല്ലാത്ത ഇംഗ്ലീഷ് വാക്കുകളുടെ ശേഖരമുള്ള കോളമിസ്റ്റ് കൂടിയാണ്. സുസ്മേരവദനനും പ്രസന്നനുമായ നേതാവ് തന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആരെയും വേദനിപ്പിക്കാതെ മുന്നോട്ടുവയ്ക്കുന്നു.
എന്നാൽ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് കേരളത്തിലെ യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിലുള്ള ജനപ്രീതിയെക്കുറിച്ച് ആശങ്കാകുലരായ പലരുടെയും മുറിപ്പെടുത്തൽ അദേഹത്തിന് ഏൽക്കേണ്ടിവന്നു. നേരെമറിച്ച്, മുന്‍പ് അദ്ദേഹത്തെ അത്ര കൗതുകത്തോടെയോ സ്നേഹത്തോടെയോ വാത്സല്യത്തോടെയോ കണ്ടിട്ടില്ലാത്ത പലരും അദ്ദേഹത്തിന്റെ ആരാധകരായി മാറിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു നിർത്തി പാർട്ടിയെ നയിക്കാനും രക്ഷിക്കാനും അതിന്റെ പ്രതാപത്തിലേക്ക് കൊണ്ടുപോകാനും കഴിയുന്ന കോണ്‍ഗ്രസിന്റെ രക്ഷകനായി അദ്ദേഹത്തെ വിലയിരുത്തുന്നു.
അഖിലേന്ത്യാ ശ്രദ്ധാകേന്ദ്രം
നന്നായി പഠിച്ചു നടത്തുന്ന അവതരണങ്ങൾക്കും സമാനതകളില്ലാത്ത കാഴ്ചപ്പാടുകൾക്കും സൗഹൃദപരമായ പെരുമാറ്റരീതികൾക്കും പേരു കേട്ട അദ്ദേഹം, ഒൗദ്യോഗികസ്ഥാനാർഥിയും മുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് അഖിലേന്ത്യാ ശ്രദ്ധാകേന്ദ്രമായത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരിൽനിന്ന് അനുമതി വാങ്ങിയ ശേഷമാണ് താൻ അങ്ങനെ ചെയ്തതെന്ന് തരൂർ പറയുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിന് അദ്ദേഹം അപരിചിതനല്ല. സോണിയാജിയുടെയും ഡോ. മൻമോഹൻ സിംഗിന്റെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചെന്നാണ് ഡൽഹി വൃത്തങ്ങളിൽ നിന്നറിയുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സോണിയാജി ഖാർഗെയ്ക്കൊപ്പമാണെന്നു വ്യക്തമായതോടെ ശശി തരൂർ വിജയിക്കുമെന്ന് വിശ്വസിച്ചവർ വളരെ കുറവാണ്.
എന്നിട്ടും തരൂരിന് ന്യായമായ വോട്ടുകൾ നേടാൻ കഴിഞ്ഞു. നെഹ്റു-ഗാന്ധി കുടുംബവും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഒന്നിച്ചുനിന്നിട്ടും അദ്ദേഹം 1000-ലധികം വോട്ടുകൾ നേടി. ഒരു ഗ്രൂപ്പിന്റെയും ആളായിട്ട് പേരുകേട്ടിട്ടില്ലാത്ത അദ്ദേഹത്തിന് മികച്ച വോട്ടുകൾ നേടിയതോടെ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിൽ ഒരു പ്രധാന സ്ഥാനം ലഭിച്ചു. എഴുത്തുകാരൻ, അതിമോഹമില്ലാത്ത രാഷ്ട്രീയ വ്യക്തിത്വം, അച്ചടക്കവും ആചാരവിരുദ്ധ മനോഭാവവും ഭിന്നമായ വീക്ഷണങ്ങളും ഉള്ള ഒരു നേതാവ് എന്നതിൽ നിന്നു മാറി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ലക്ഷ്യങ്ങളും അഭിലാഷങ്ങളുമുള്ള ഒരു നേതാവായാണ് ആളുകൾ അദ്ദേഹത്തെ നോക്കിക്കാണുന്നത്.
അതിനുശേഷം കേരളത്തിലെ കോണ്‍ഗ്രസ് അസ്വസ്ഥമായി. ആദ്യം വ്യത്യസ്ത ഗ്രൂപ്പുകൾ വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചു. തുടർന്ന് ഉന്നത പദവികൾ കൊതിക്കുന്ന ഒട്ടുമിക്ക നേതാക്കളും ഒന്നിക്കാൻ തുടങ്ങി. ഹൈക്കമാൻഡിനെ മറയാക്കി തരൂരിനെ ഒറ്റപ്പെടുത്തി. അദ്ദേഹമാകട്ടെ കേരളം ചുറ്റി സഞ്ചരിക്കാൻ തുടങ്ങി. പാർട്ടിയിലെ അന്യരും അവഗണിക്കപ്പെട്ടവരുമായ ഗ്രൂപ്പുകളുമായും വിശാലമനസ്കനും മതേതര മൂല്യങ്ങളെക്കുറിച്ചു ശക്തമായ നിലപാടുള്ളയാളുമായി അദ്ദേഹത്തെ കണ്ട വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുമായും യുഡിഎഫിന്റെ ഘടകകക്ഷികളുമായും അടുക്കാൻ യാത്രകൾ അദ്ദേഹത്തെ സഹായിച്ചു.
സ്വീകാര്യനായ നേതാവ്
കോണ്‍ഗ്രസ് സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് മൂന്നു തവണ ലോക്സഭയിലെത്തിയെങ്കിലും തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവത്കരണം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ കാര്യങ്ങളിൽ പാർട്ടിയിൽനിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത് പലപ്പോഴും രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയിലെ നേതാക്കളിൽ ചിലരെ നിരാശരാക്കി. എന്നാൽ പല വിഷയങ്ങളിലും അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗവും ഏതാണ്ട് മുഴുവൻ മുസ്ലിം സംഘടനകളും സ്വീകരിച്ചു. ഒന്നര പതിറ്റാണ്ടിനുമുന്‍പ് അദ്ദേഹത്തെ ഡൽഹി നായരെന്നു വിശേഷിപ്പിച്ച നായർ സർവീസ് സൊസൈറ്റി നേതാവ് സുകുമാരൻ നായർ പോലും അദ്ദേഹത്തെ പ്രഖ്യാതമായ മന്നം ദിനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു.
പണ്ട് തരൂരിനെക്കുറിച്ച് പറഞ്ഞതിൽ തനിക്കു തെറ്റുപറ്റിയെന്നും അദ്ദേഹം മഹാനായ നേതാവാണെന്നും വിശ്വ പൗരനാണെന്നും കൂടി വിശേഷിപ്പിച്ചു. ക്രൈസ്തവ സഭാ നേതാക്കളുമായും മുസ്ലിം മത-രാഷ്ട്രീയ- സംഘടനാ നേതാക്കളുമായും തരൂർ കൂടിക്കാഴ്ച തുടർന്നു. ജനകീയനേതാവായി മാറിയ ഒറ്റയാൻ ചർച്ചകൾ ചൂടുപിടിക്കുന്പോൾ കേന്ദ്ര കഥാപാത്രമാകുമോ? ഒന്നും തള്ളിക്കളയാനാവില്ല.
യുഡിഎഫ് ഘടകകക്ഷികൾക്കും കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്കും ഏറ്റവും സ്വീകാര്യനായ നേതാവായി തരൂർ മാറിയെന്ന് ഇതോടെ വ്യക്തമായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ലക്ഷ്യം നേടാനായി കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കൂടുതൽ അടുക്കാൻ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കൾ കാരണമാണ് തരൂർ ഒരു ബഹുജന നേതാവായി മാറിയത്. 20ൽ 19 സീറ്റും നേടിയ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെപ്പോലെ പരമാവധി സീറ്റുകൾ നേടാൻ മുന്നണിയെ സജ്ജമാക്കുകയാണ് ഇപ്പോഴത്തെ തന്ത്രം.
യുഡിഎഫ് തരൂരിനൊപ്പമോ?
കേരളത്തിലെ യുഡിഎഫിൽ കാര്യങ്ങൾ എങ്ങനെ മാറുമെന്ന് ഇപ്പോൾ വ്യക്തമല്ല. തരൂരിനെ പിന്തുണയ്ക്കാൻ ഹൈക്കമാൻഡ് തയാറാകുമോ? മുസ്ലിം നേതാക്കളുടെയും ഒരു വിഭാഗം ക്രൈസ്തവ നേതാക്കളുടെയും പിന്തുണ കാരണം ചില കോണ്‍ഗ്രസ് നേതാക്കൾ പ്രായശ്ചിത്തം ചെയ്ത് തരൂരിന്റെ ജനപ്രിയ പ്രതിച്ഛായ നോക്കി ഒപ്പം ചേരുമോ? ക്രൈസ്തവ നേതാക്കളുമായും മറ്റ് ജാതി-വർഗീയ ഗ്രൂപ്പുകളുമായും ധാരണയുണ്ടാക്കാനുള്ള ബിജെപി കേന്ദ്രനേതാക്കളുടെ നീക്കങ്ങളും അവഗണിക്കാനാവില്ല. തരൂർ കേരളത്തിൽ ഉറച്ചുനിൽക്കാനായി ശ്രമിക്കുമോ അതോ കൂടുതൽ മെച്ചപ്പെട്ട സ്ഥാനങ്ങൾക്കായി ഡൽഹിയിലേക്ക് മാറുമോ?
എല്ലാം കാത്തിരുന്നു കാണേണ്ടതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ 2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വ്യക്തമായ ചിത്രം ഉരുത്തിരിയും. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തുന്പോൾ തന്ത്രങ്ങളും നയങ്ങളും ചർച്ച ചെയ്യും. കേരളത്തിൽ ക്രൈസ്തവ- മുസ്ലിം നേതാക്കളുമായി ചേർന്ന് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയാറാക്കാനും പ്രചാരണം നടത്താനും ഹൈക്കമാൻഡ് നീക്കം നടത്തും.
കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ധാരാളം നായർ സമുദായക്കാർ ബിജെപിയിലേക്ക് ചേക്കേറാൻ സന്നദ്ധത പ്രകടിപ്പിച്ചതിനാൽ എൻഎസ്എസിനെ തിരിച്ചുപിടിക്കാനുള്ള ശ്രമവും ഹൈക്കമാൻഡ് നടത്തും. ഒരുപക്ഷെ, നീണ്ട രാഷ്ട്രീയച്ചൂടുള്ള ദിവസങ്ങൾ ആസന്നമായ വേനൽക്കാലത്ത് പ്രതീക്ഷിക്കാം.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈക്കം സത്യഗ്രഹത്തിന് നൂറുവർഷം
ആധുനിക കേരളചരിത്രത്തിലെ ഉജ്വ
തുടർക്കഥയാകുന്ന കർഷക അവഗണന
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജ
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തി
നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശം
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനി
“ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി”
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്‍
പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്ഗാ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങ
കക്കുകളി പിള്ളകളിയല്ല
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അ
ഇന്ന് ലോക പ്രോലൈഫ് ദിനം: മുറുകെപ്പിടിക്കാം, ജീവന്റെ മഹത്വം
സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകള
മാർ പാംപ്ലാനിയുടെ കല്ലിൽ മാന്പഴം വീഴുമോ?
പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അ
രാഹുലിന് ഇതും യോഗ്യതയാകും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ
മാർ പാംപ്ലാനിയുടെ നിലപാട് വ്യക്തം
ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച
മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?
? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും
ഞങ്ങൾ കർഷകപക്ഷത്ത്
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം
ചരിത്രത്തെ വളച്ചൊടിക്കരുത്
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാട
മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റ
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്ര
മാർ പവ്വത്തിൽ എന്റെ മാർഗദർശി
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബി
ജീവന്റെ കിരീടത്തിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോ
സംരക്ഷണം, കുടിയിറക്കൽ, വികസനം
ഡോ. ജെന്നി കെ. അലക്സ്
ലോകമെമ്പാടുമു
പ്ലീസ്... കേരളത്തെ രക്ഷിക്കൂ
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖല
മോദിയോ പിണറായ കേമൻ?ിയോ
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യ
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന
തലവിധിയാകുന്ന ജനവിധി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോ
പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നത
താളം തെറ്റിയ മാലിന്യ സംസ്കരണം
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യ
ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷ
സ്നേഹോപാസകൻ മടങ്ങി
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വ
മലങ്കര ഡാമിലെ വനവത്കരണം
അഡ്വ. പീറ്റർ ജോസഫ്
1980ൽ ആയിരക്കണക്കിന് ഏക്ക
ബാങ്കുകൾ തകരുമ്പോൾ
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ
ലോകം കീഴടക്കി നാട്ടുപാട്ട്
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർ
കേരളത്തിനുമേൽ കാവിക്കിരണം?
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു
ഇന്ന് ബ്രഹ്മപുരം, നാളെ...
അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാ
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്ര
പൊള്ളുന്ന മണ്ണ്, തണുക്കാത്ത കാറ്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
ഡോ. കെ.എൻ. ഫ്രാൻസിസ്
‘കക്കുകളി’ എന്ന പേരിൽ ഇട
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിനിറവിൽ
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നി
വനിതകളുടെ നേതൃത്വത്തിൽ ഗതിവേഗമാർജിക്കുന്ന വികസനം
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തി
അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവു
‘കക്കുകളി’യുടെ രാഷ്ട്രീയം!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക
വനിതാ അഭിഭാഷകരിലെ ഉറച്ച ശബ്ദം, സെലിൻ വിൽഫ്രഡ്
എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരു
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു
ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുട
കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തി
Latest News
മഹാരാഷ്ട്രയിലും കോവിഡ് കുതിക്കുന്നു; ഒറ്റ ദിവസം 63 ശതമാനം വർധന
യുഎസ് ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ തകർന്നു വീണു
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അരുവിക്കര കുടുംബ കൊലപാതകം; ഒരാൾ കൂടി മരിച്ചു
കോവിഡ് കൂടുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി മന്ത്രി
Latest News
മഹാരാഷ്ട്രയിലും കോവിഡ് കുതിക്കുന്നു; ഒറ്റ ദിവസം 63 ശതമാനം വർധന
യുഎസ് ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ തകർന്നു വീണു
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അരുവിക്കര കുടുംബ കൊലപാതകം; ഒരാൾ കൂടി മരിച്ചു
കോവിഡ് കൂടുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി മന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top