പാലായിലേക്കു സ്വാഗതം
മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ ബിഷപ്
Thursday, August 22, 2024 2:26 AM IST
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് പാലാ രൂപത മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നത്. ഇത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്.
ഭാരത കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വമാണ് ആഗോള സീറോമലബാര്‍ സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അസംബ്ലിക്ക് ആതിഥ്യമരുളുന്ന പാലായില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അസംബ്ലിയിൽ പങ്കെടുക്കാനെത്തുന്ന മുഴുവൻപേർക്കും പാലായിലേക്ക് ഹൃദ്യമായി സ്വാഗതം.