Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച
പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച മൂന്നിന് തിരുവല്ല എസ്എസി കുന്നിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്‍ന്ന പ്രത്യേക കബറിടത്തില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കബറടക്ക ശുശ്രൂഷ.
പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഭൗതികശരീരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി അന്തിമോപചാരം അര്‍പ്പിക്കാം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി രാവിലെ തന്നെ തിരുവല്ലയിലെത്തി മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചശേഷം ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്നു പുലര്‍ച്ചെ 1.15ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് മെത്രാപ്പോലീത്ത കാലംചെയ്തത്. പ്രായാധിക്യത്തേ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്ന മെത്രാപ്പോലീത്തയുടെ ശാരീരികക്ഷീണം വര്‍ധിച്ചതിനേ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കുമ്പനാട്ട് മടങ്ങിയെത്തിയത്.
രാത്രിയോടെ രോഗനില വഷളായി. 11.30 ഓടെ മാര്‍ത്തോമ്മ സഭാധ്യക്ഷന് ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ തൈലാഭിഷേക ശുശ്രൂഷ നടന്നു. തോമസ് മര് തിമോത്തിയോസ് എപ്പിസ്കോപ്പയും സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫും സന്നിഹിതനായിരുന്നു.
രാവിലെ തന്നെ വലിയ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സ്ഥാനവസ്ത്രങ്ങളണിയിച്ച് കസേരയില്‍ ഇരുത്തി സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേര്‍ന്ന ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെത്തിച്ചു.
മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ 7.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം നടത്തി. മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാര്‍ സന്നിഹിതരായിരുന്നു. മാര്‍ ക്രിസോസ്റ്റത്തിന്റെ ദേഹവിയോഗം അറിഞ്ഞ് വിവിധ സഭാ പിതാക്കന്മാരും ജനപ്രതിനിധികളും തിരുവല്ലയിലേക്ക് പ്രവഹിച്ചു. ആന്റോ ആന്റണി എംപി, നിയുക്ത എംഎല്‍എമാരായ മാത്യു ടി. തോമസ്, വീണാ ജോര്‍ജ് തുടങ്ങിയവര്‍ തിരുവല്ലയിലും കുമ്പനാട്ടുമായി എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം
തിരുവല്ല: ദൈര്‍ഘ്യമേറിയതും സംഭവബഹുലവുമായ മാര്‍ ക്രിസോസ്റ്റം ജീവിതത്തെ അഭ്രപ
ചരിത്രത്തോടൊപ്പം നടന്ന് മാര്‍ ക്രിസോസ്റ്റം
പത്തനംതിട്ട: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന വലി
മാര്‍ ക്രിസോസ്റ്റം ചിരിയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ച മഹാചാര്യന്‍
പത്തനംതിട്ട: ഉപമകളിലൂടെയും കഥകളിലൂടെയും തിരുവചന സത്യങ്ങളെ ജനകീയമാക്കി ജ
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റ
മരണത്തെ വരവേല്‍ക്കാന്‍ കാത്തിരുന്ന തിരുമേനി
കോഴഞ്ചേരി: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മുമ്പില്‍ മരണം പലപ്പോഴും തോറ്റു പി
ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വലിയ ഇടയൻ
പത്തനംതിട്ട: ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാഷണപാടവം, നര്മപ്രധ
"ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച വ്യക്തിത്വം': അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റ
പ്രായംകൂടുന്തോറും പ്രീയമേറിയവന് പ്രീയംവച്ചവന്റെ സന്നിധിയില്‍
പത്തനംതിട്ട: കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകളില്‍ ദീര്‍ഘകാലം മെത്രാപ്പോലീത
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്തു
പത്തനംതിട്ട: മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക
Latest News
നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്‍
തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
ബൗളിംഗ് മികവിൽ ചെന്നൈക്ക് ജയം; പഞ്ചാബിനെ 139ൽ ഒതുക്കി
കൊയിലാണ്ടിയിൽ കോസ്റ്റ് ഗാർഡ് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്തു
മാഹി ബൈപ്പാസിൽ നിന്നും പെൺകുട്ടികൾ പുഴയിൽച്ചാടി
Latest News
നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്‍
തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
ബൗളിംഗ് മികവിൽ ചെന്നൈക്ക് ജയം; പഞ്ചാബിനെ 139ൽ ഒതുക്കി
കൊയിലാണ്ടിയിൽ കോസ്റ്റ് ഗാർഡ് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്തു
മാഹി ബൈപ്പാസിൽ നിന്നും പെൺകുട്ടികൾ പുഴയിൽച്ചാടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top