120 അപ്പാർട്മെന്റുകളുമായി ബ്ലെസ് രണ്ടാം ഘട്ടത്തിലേക്ക്
റിട്ടയർമെന്റ് ജീവിതത്തിനു പുതിയ മാനങ്ങൾ സമ്മാനിച്ചു, സമൂഹ ജീവിതത്തിൻറെ പുതിയ തലങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയ ' ബ്ലെസ് റിട്ടയർമെന്റ് ലിവിങ് ' രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. റിട്ടയർമെന്റിനു ശേഷം സുരക്ഷിതത്വത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്കു ശാന്ത സുന്ദരമായ സ്നേഹവീടുകളെ ഒരുക്കിയാണ് ബ്ലെസ് ജനപ്രീതി നേടിയത്. പുതിയതായി നൂറ്റിയിരുപതോളം അപ്പാർട്മെന്റുകളാണ് ബ്ലെസ്സിന്റെ രണ്ടാം ഘട്ടത്തിൽ പൂർത്തിയാകുന്നത്. രണ്ടാം ഘട്ടത്തിലേക്കുള്ള അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

വാർദ്ധക്യ ജീവിതമെന്നാൽ വൃദ്ധ സദനങ്ങളിലെ ഒറ്റപ്പെട്ട ജീവിതമെന്ന പൊതുചിന്തയെ പൊളിച്ചെഴുതി 2016 ൽ തുടങ്ങിയ ബ്ലെസ് റിട്ടയർമെന്റ് ലിവിങ്, വാർദ്ധക്യ ജീവിതത്തിന്റെ വ്യത്യസ്ത സാധ്യതകൾ കൂടിയാണ് ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. വാർദ്ധക്യകാലത്തെ കുറിച്ചുള്ള മലയാളിയുടെ മാറുന്ന മനോഭാവത്തിൻറെ തെളിവ് കൂടിയാണ് ബ്ലെസ് മുന്നോട്ടു വെക്കുന്നത്. വാർദ്ധക്യം ഒറ്റപ്പെടലിന്റെയും വിരസതയുടെയും ഏകാന്തതയുടെയും ഒക്കെ കാലമായി മാറുന്നിടത്താണ്, ഒരു കുടുംബാന്തരീക്ഷത്തിൻറെ ഒരുമയിലും കൂട്ടായ്മയിലും സംതൃപ്തിയിലും ശിഷ്ട ജീവിതം നയിക്കുവാൻ മലയാളിക്കു വഴികാട്ടിയായി ബ്ലെസ് നില്കുന്നത്.സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിൽ നമ്മുടെ മക്കൾ ആകുമ്പോൾ, ഒറ്റപ്പെടലിന്റെ ആശങ്ക തെല്ലുമില്ലാതെ ഒരു വലിയ കുടുംബത്തിൽ, തന്നെ പോലുള്ളവരോടൊപ്പം സുരക്ഷിതമായി ജീവിക്കാമെന്ന ഉറപ്പാണ് ബ്ലെസ് ഹോംസ് ഇന്നത്തെ സമൂഹത്തിനു പകർന്നു തരുന്നത്. ആ ഉറപ്പു പാലിക്കുന്നതിൽ അവർ വിജയിച്ചു എന്നുള്ളതിനു തെളിവാണ്, പ്രവർത്തനം ആരംഭിച്ചു ഒന്നര വർഷത്തിനകം ആദ്യ ഘട്ടം മുഴുവനായി താമസക്കാരെത്തിയതും, രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതും.തിരശീലക്കു പിൻപിലേക്കു ഒരു എത്തിനോട്ടം

വിജയത്തിൻറെ വെള്ളി വെളിച്ചത്തിൽ ഇന്ന് നിൽകുമ്പോൾ തിരശീലക്കു പിന്നിൽ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളും അനേകം. മാറി വന്ന എല്ലാ കാറ്റിലും കോളിലും ഒരുമനപ്പെട്ടു നിന്ന് പ്രവർത്തിച്ച ബ്ലെസ്സിൻറെ മാനേജ്മെന്റിനും പറയാൻ കഥകളേറെ.

മുതിർന്ന മാദ്ധ്യമ പ്രവർത്തകനും, തേവര സേക്രഡ് ഹാർട്ട് കോളേജ് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടറുമായ ശ്രീ. ബാബു ജോസഫ് ചെയർമാൻ സ്ഥാനം അലങ്കരിക്കുന്ന ബ്ലെസ് ഹോംസിൽ അദ്ദേഹത്തിനൊപ്പം തന്നെ വിജയ സാരഥികളായി മാനേജിങ് ഡയറക്ടർ ശ്രീ. ജിജോ ആൻ്റണിയും, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ലിജാ ജിജോയും, ഇവരുടെ മകളും ഡയറക്ടറും ആയ ശീതൾ ആൻ ജിജോയും ഉണ്ട്. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ ശ്രീ. ബാബു ജോസഫിന്റെ സാമൂഹിക രംഗത്തെ നീണ്ട വർഷങ്ങളുടെ പ്രവർത്തി പരിചയവും, ലിജാ - ജിജോ ദമ്പതികളുടെ ആത്മാർപ്പണവും, ആർക്കിടെക്ട് കൂടിയായ ശീതളിൻറെ ഭാവനയും കൂടി ചേർന്നപ്പോൾ ബ്ലെസ് ഒരു നൂതന അനുഭവമായി മാറി. സന്തോഷം നിറഞ്ഞ ഒരു കൂട്ടായ്മ ജീവിതത്തിൽ, റെസിഡന്റ്സിനെ കോർത്തു നിർത്തുവാൻ കഴിയുന്നു എന്നതാണ് ബ്ലെസ്സിലെ ജീവിതം നൽകുന്ന സാക്ഷ്യം.സ്വപ്നവീടായി ബ്ലെസ്

പട്ടണത്തിന്റേതായ ബഹളങ്ങളിൽനിന്നു മാറി പ്രകൃതിയോടിണങ്ങി സ്ഥിതി ചെയുന്ന ബ്ലെസ്സ് റിട്ടയർമെൻറ് ലിവിങ്ങിന്റെ നിർമാണ ശൈലി തികച്ചും വ്യത്യസ്തമാണ്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള മൂന്ന് വിവിധ അപ്പാർട്മെന്റുകൾ : സ്റ്റുഡിയോ, വൺ ബെഡ്റൂം , ടു ബെഡ്റൂം- എല്ലാം ഒന്നിനൊന്നു മെച്ചം. വാർധ്യക്യ കാലത്തു നേരിടാവുന്ന എല്ലാ വിധ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് അപ്പാർട്മെന്റുകളുടെ ക്രമീകരണം. വയോധികർക്കായ് പ്രത്യേകം ഡിസൈൻ ചെയ്ത 'റെഡി റ്റു ഒക്കുപ്പൈ' അപ്പാർട്മെന്റുകളിൽ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട് : തണുപ്പേശാത്ത രീതിയിൽ ഉള്ള വുഡൻ ഫ്ളോറിങ്, പിടിച്ചു നടക്കാൻ പാകത്തിൽ അപ്പാർട്മെന്റിനകത്തു ഗ്രാബ് റെയിലുകൾ, കണ്ണിനു കുളിർമയേകുന്ന തരത്തിൽ സോഫ്റ്റ് ലൈറ്റിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 24 മണിക്കൂറും നഴ്സിംഗ് സർവീസ് ലഭ്യമാകുന്നു എന്നുള്ളതും ബ്ലെസ്സിനെ റെസിഡന്റ്സിനിടയിൽ പ്രിയമുള്ളതാക്കുന്നു. ഇതിനൊപ്പം ഫ്രിഡ്ജ്, മൈക്രോവേവ്, ഇൻഡക്ഷൻ കുക്കർ, ടി .വി, തുടങ്ങി വൈഫൈ വരെയും ഓരോ മുറിയിലും ഇവിടെ ലഭ്യം. ലിവിങ് റൂം, കിച്ചന്റ്റ് ,ബെഡ്റൂം, ബാത്രൂം, ബാൽക്കണി, ഒരു ലക്ഷുറി സ്വീറ്റ് ആണോ എന്ന് സംശയം തോന്നും ഓരോ മുറി കണ്ടാലും. ഇത്തരത്തിലുള്ള 48 അപ്പാർട്മെന്റുകളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായത്.ബാഹ്യമായ സൗന്ദര്യം പോലെ തന്നെയാണ്, അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി മുകളിലാണ് ഇവിടെ വസിക്കുന്ന ഓരോരുത്തരുടെയും ആത്മബന്ധം. അതിരാവിലെ അഞ്ചു മണിക്കു തുടങ്ങുന്ന പ്രഭാത നടത്തം മുതൽ പ്രാതലും അത്താഴവും എല്ലാം ഒരുമിച്ചു. തികച്ചും മുൻ പരിചയം ഇല്ലാത്ത വത്യസ്തരായവർ എന്നാൽ ഇവിടെ ഇവർ കൂട്ടു കുടുംബത്തിന്റേതായ പങ്കുവെയ്ക്കല്ലിലും പങ്കുചേരലിലും, ഹാപ്പിയാണ്. വൈവിധ്യമാർന്ന ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്നവർ കൂട്ടായ്മ ജീവിതത്തിന്റെ ഭാഗമായപ്പോൾ അനുഭവിക്കുന്ന സന്തോഷം അതൊന്നു വേറെ തന്നെയെന്ന അഭിപ്രായമാണ് എല്ലാര്ക്കും. ഇവിടെ കടന്നു വരുന്ന ഓരോ റെസിഡന്റിന്റേയും ചെറിയ വിശേഷം പോലും ബ്ലെസ്സിലെ ആഘോഷത്തിന് തിരി തെളിയിക്കുന്നു.....എല്ലാ മാസവും നടത്തപെടുന്ന 'കാർപെ ഡിയേം' എന്ന വിളിപ്പേരുള്ള ഒത്തുചേരൽ രാവുകളും ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്. വ്യക്തി ജീവിതത്തിന്റെ സ്വന്തന്ത്ര്യത്തിനു മങ്ങൽ ഏൽക്കാതെ കൂട്ടായ്മ ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കുക്കയാണ് ബ്ലെസ്സിലെ ഓരോ കുടുംബാംഗങ്ങളും .
ബ്ലസ് സമൂഹ നന്മയ്ക്കായി

സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സുസ്ത്യർഹമായ സേവനം അനുഷ്ടിച്ചവരാണ് ബ്ലെസ്സിലെ ബഹുഭൂരിപക്ഷവും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിച്ചതിനു ശേഷം ബ്ലെസ്സിൽ വിശ്രമജീവിതം നയിക്കുന്നവരിൽ അധ്യാപകരും, ഡോക്ടർമാരും, ആർമി ഉദ്യോഗസ്ഥരും തുടങ്ങി സിവിൽ സെർവന്റ്സ് വരെ ഉൾപ്പെടുന്നു. അതിനാൽ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹ്യ സേവനവും ഇവരെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യകത ഇല്ലാതാകുന്നു. 'ബ്ലെസ്സഡ് ലൈഫ് ഫൗണ്ടേഷന്റെ' കീഴിൽ ഒട്ടനവധി സാമൂഹിക സേവനങ്ങൾ ഇതിനോടകം പഞ്ചായത്തിനോട് ചേർന്നും അല്ലാതെയും ഇവർ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഒരു സമൂഹ ജീവിയെന്ന നിലയിൽ, സഹജീവികളോടുള്ള കടപ്പാടും സ്നേഹവും ജീവിതത്തിൽ ഉടനീളം പ്രവർത്തികമാക്കുകയാണ് ഇവിടെ ഓരോ റെസിഡന്റും. ഈ പ്രവർത്തനങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുന്നത് ഇവിടെത്തെ ഓരോ റെസിഡന്റിറ്റിയും പ്രചോദനം ഒന്ന് കൊണ്ട് മാത്രെമെന്നു തികച്ചു വ്യക്തം. ഈ അടുത്ത് ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ, ബ്ലെസ്സിലെ റെസിഡന്റ്സും, മാനേജ്മെന്റും സ്റ്റാഫും, സേവന പ്രവർത്തനങ്ങളുമായി റിലീഫ് ക്യാമ്പുകളിൽ എത്തുകയുണ്ടായി.സേവന സന്നദ്ധരായ സ്റ്റാഫ് അംഗങ്ങൾ

ബ്ലെസ്സിൽ കടന്നു വരുന്നവർ ഏകസ്വരത്തിൽ പറയുന്ന കാര്യമാണ്, സദാ സേവന സന്നദ്ധരായ പുഞ്ചിരിയോടു കൂടിയുള്ള സ്റ്റാഫ് അംഗങ്ങളുടെ പിന്തുണ. സ്വന്തം കുടുംബാംഗങ്ങളോടെന്ന പോലെ ആണ് അവർ റെസിഡന്റ്സിനോട് പെരുമാറുന്നതും സേവനങ്ങൾ നൽകുന്നതും. അതുകൊണ്ടു തന്നെ അവർക്കൊരു ആവശ്യം ഉണ്ടായാൽ സഹായഹസ്തവുമായി റെസിഡന്റ്സും സദാ സന്നദ്ധരാണ്.

നാല്പത്തിയെട്ടിൽ നിന്നും നൂറ്റിയിരുപതിലേക്ക്

ആദ്യഘട്ടത്തിന്റെ വിജയത്തിളക്കത്തിൽ നിൽകുമ്പോൾ, അത് പുതിയ പടികൾ കയറുവാനുള്ള ആത്മവിശ്വാസം കൂടിയാണ് നേടിത്തന്നതെന്ന അഭിപ്രായത്തിലാണ് ബ്ലെസ്സിന്റെ ചെയർമാൻ ശ്രീ. ബാബു ജോസഫ്. അതുകൊണ്ടു തന്നെ നൂറ്റിയിരുപതോളം അപ്പാർട്മെന്റുകളോട് കൂടി വരുന്ന ബ്ലെസ്സിന്റെ രണ്ടാം ഘട്ടത്തിനെ ഏറെ പ്രതീക്ഷയോടു കൂടിയാണ് തങ്ങൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ ജനങ്ങൾ ഉൾപ്പടെ മറുനാടൻ മലയാളികളും ബ്ലെസ് ഹോംസിനെ നെഞ്ചോട് ചേർത്തു എന്നതിൻറെ തെളിവ് കൂടിയാണ് തുടങ്ങുവാൻ പോകുന്ന ഈ രണ്ടാംഘട്ട പദ്ധതി. അപ്പാർട്മെന്റ്സ് തേടിയെത്തി കൊണ്ടിരിക്കുന്ന സന്ദർശക പ്രവാഹം, ജനങ്ങൾക്കിടയിൽ ബ്ലെസ് ഹോംസിൻറെ സേവനങ്ങൾ നേടിയെടുത്ത ജനപ്രീതിയുടെയും ആവശ്യകതയുടെയും സാക്ഷ്യപത്രങ്ങളിൽ ഒന്നുമാത്രം. നിലവിലുള്ള അപ്പാർട്മെന്റുകൾ എല്ലാം ബുക്ഡ് ആയി എന്ന അറിവിൽ മടങ്ങുന്ന സന്ദർശകർക്കും ആവശ്യക്കാർക്കും ഏറെ സന്തോഷം പ്രധാനം ചെയുന്ന വാർത്ത കൂടിയാണ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്ന പുതിയ പദ്ധതി. ചെറിയ അഭിപ്രായങ്ങൾ തൊട്ടു എന്തിനും ഏതിനും ബ്ളെസ്സിന്റെ വളർച്ചക്കൊപ്പം അവരുണ്ട് എന്നതും ബ്ലെസ് കുടുംബത്തിലെ ഐക്യത്തിന്റെ സൂചിപ്പിക്കുന്നു.

രണ്ടാം ഘട്ട ബുക്കിംഗ് ആരംഭിച്ചു

രൂപത്തിലും ഭാവത്തിലും സേവനത്തിലും കൂടുതൽ മേന്മകൾ കൂട്ടിച്ചേർത്തു കൊണ്ട് വരുന്ന പുതിയ അപ്പാർട്മെന്റുകൾ, രണ്ടര വർഷത്തിനകം പൂർത്തീകരിക്കപ്പെടുന്നതാണ്. ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ലഭിച്ച പ്രതികരണങ്ങൾ അനുസരിച്ചു കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുന്ന തരത്തിലായിരിക്കും പുതിയ ഘട്ടത്തിലുള്ള അപ്പാർട്മെന്റുകൾ ആരംഭിക്കുന്നത്. അമ്പതിലേറെ വരുന്ന ബ്ലെസ്സിന്റെ ഇപ്പോഴത്തെ കുടുംബാംഗങ്ങളും ഏറെ സന്തോഷത്തോടു കൂടിയാണ് പുതിയ പദ്ധതിയെ നോക്കി കാണുന്നത്.
Biya P Bosco
Officer Resident Relations
Email : [email protected]
Ph: + 91 9745011186.

Ann Mary John
Officer Guest Relations
Mob : 9747411187


Chembarakky, South Vazhakkulam. P.O.
Aluva - 683105, Kerala, India.

www.blesshomes.in