കാലത്തിനൊത്ത മാറ്റങ്ങളോടെ പുതിയ ചുവടുവയ്പ്പുകളുമായി PDDP
ഇരുപത്തയ്യായിരത്തിലധികം വരുന്ന ക്ഷീരകര്‍ഷകരെ ഒരുമിപ്പിച്ചുകൊണ്ട് കാലത്തിനൊത്ത മാറ്റങ്ങളോടെ പുതിയ ചുവടുവയ്പ്പുകള്‍ക്കായി മുന്നേറുകയാണ് PDDP. നിലവിലുള്ള ഉത്പന്നങ്ങള്‍ക്കുപുറമേ ബട്ടര്‍, പനീര്‍, കപ്പ്‌കേര്‍ഡ്, പാല്‍കോവ, മില്‍ക്ക് പേട, തുടങ്ങിയ പാല്‍ ഉത്പന്നങ്ങള്‍കൂടി ഇപ്പോള്‍ വിപണിയില്‍ എത്തി.

പുതിയ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം PDDP ബ്രാന്റ് അംബാസിഡര്‍ പ്രശസ്ത ചലചിത്ര താരം അനൂപ് മേനോന്‍ നിര്‍വഹിച്ചു, എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യാഥിതിയായിരുന്നു. PDDP ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ, വൈസ് ചെയര്‍മാന്‍ ഫാ. അരുണ്‍ വലിയവീട്ടില്‍, സെന്‍ട്രല്‍ സൊസൈറ്റി സെക്രട്ടറി ശ്രീ. കെ.ജെ, ബോബന്‍, ട്രഷറര്‍ ശ്രീ. കെ.എ. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു

വിപണി വിപൂലീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഉത്പന്നങ്ങള്‍ ഇനി പുതിയ രൂപത്തിലുള്ള പാക്കറ്റുകളിലാണ് ഉപഭോക്താക്കളിലേക്ക് എത്തുക.

PDDP യുടെ വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകളുടെ കൂട്ടത്തില്‍ ചക്കയുടേയും, മാങ്ങയുടേയും രുചി ഭേദങ്ങളുള്ള ഐസ്‌ക്രീമുകള്‍ ഏറെ ആകര്‍ഷങ്ങളാണ്, ശുദ്ധമായ പാലും ക്രീമും നിയന്ത്രിതമായ അളവില്‍ ചേര്‍ത്ത് തയ്യാറാക്കിയ ഐസ്‌ക്രീമുകള്‍ പീപ്പിള്‍സ് ഐസ്‌ക്രീം എന്നപേരിലാണ് വിപണിയിലെത്തിക്കുന്നത്. പ്രാദേശികമായ ക്ഷീരസംഘങ്ങള്‍വഴി നേരിട്ടാണ് PDDP പാല്‍ സംഭരിക്കുന്നത്, തുടര്‍ന്ന് ഒട്ടുംസമയം നഷ്ടം വരാതെ PDDP യുടെ ഏറ്റവും ആധുനിക ഡയറി പ്ലാന്റില്‍ എത്തിച്ച് FSSAI അനുശാസിക്കുന്ന ഗുണനിലവാര പരിശോധനകള്‍ നടത്തി കൊഴുപ്പും, ധാതുക്കളും നിലനിര്‍ത്തി സമീകരിക്കുന്നു, ശേഷം 2000 ലധികം മില്‍ക്ക് ബൂത്തുകളിലൂടെ PDDP പാല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

ക്ഷീരോത്പാദക രംഗത്തെ സഹകരണത്തിന്റെയും മികവിന്റേയും ഉത്തമ ഉദാഹരണമാണ് PDDP അഥവാ Peoples Dairy Development Project. മലയാളത്തിന്റെ ധവളവിപ്ലവം എന്ന് വിശേഷിപ്പിക്കാവുന്ന PDDP കഴിഞ്ഞ 45 വര്‍ഷങ്ങള്‍കൊണ്ട് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി മുന്നൂറോളം കര്‍ഷകര്‍ വീതമുള്ള 176 സൊസൈറ്റികളും മുപ്പത്തിയഞ്ചോളം സ്വതന്ത്ര കര്‍ഷക സംഘങ്ങളുമായി ഇന്ന് നൂറുകോടിയിലേറെ വിറ്റുവരവിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്.


ക്ഷീര മേഖലയുടെ വളര്‍ച്ചയ്ക്ക് നാട്ടിന്‍ പുറങ്ങളില്‍ സംഘടിതമായ പരിശ്രമങ്ങള്‍ ഇല്ലാതിരിക്കെ ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് സുസ്തിരമായ ജീവനോപാധി ഏകോപിക്കുക എന്ന ലക്ഷ്യത്തോടെ ഫാ.ജോസഫ് മുട്ടുമനയുടെ നേതൃത്വത്തില്‍ 1973 മാര്‍ച്ച് 18ന് മലയാറ്റൂരിലായിരുന്നു PDDP എളിയതുടക്കം. സമ്പൂര്‍ണ്ണ ആരോഗ്യത്തിന് സംശുദ്ധമായ പാല്‍ എന്ന ആപ്തവാക്യമായാണ് PDDP പ്രസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നത്. പ്രതിദിനം ലക്ഷം ലിറ്റര്‍പാല്‍ സംഭരിച്ച് വിപണിയിലെത്തിക്കുന്ന PDDP പാലിന് പുറമെ നെയ്യ്, തൈര് , ഐസ്‌ക്രീം എന്നിവയുടെ വിപണനത്തിലും മികവിന്റെ വളര്‍ച്ച സ്വന്തമാക്കി കഴിഞ്ഞു.

ഗുണനിലവാരമുള്ള പാലിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഉത്പാദിപ്പിക്കുന്ന പാലിന് വിപണി കണ്ടെത്തുന്നതിനും സാധിച്ചതു വഴി മധ്യകേരളത്തിലെ സാമൂഹിക സാമ്പത്തിക രംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുവാന്‍ PDDP യ്ക്ക് സാധിച്ചു. മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ള പുരസ്‌ക്കാരം, സംസ്ഥാന പ്രൊഡക്ടീവിറ്റി കൗണ്‍സിലിന്റെ ബെസ്റ്റ് പ്രൊഡക്ടീവിറ്റി അവാര്‍ഡ്, മീഡിയം സ്‌കെയില്‍ ഇന്റസ്ട്രീയ്ക്കുള്ള പ്രൊഡക്ടീവിറ്റി കൗണ്‍സില്‍ പുരസ്‌ക്കരം എന്നിവ നാളിതുവരെ PDDP തേടിയെത്തിയ അംഗീകാരങ്ങളില്‍ ചിലതുമാത്രമാണ്.
സബ്‌സിഡിയിലൂടെ കാലിത്തീറ്റ, വേനല്‍ക്കാല ഇന്‍സന്റീവ്, സൗജന്യ കര്‍ഷക ഇന്‍ഷൂറന്‍സ്, വെറ്റിനറിഡോക്ടറുമാരുടെ സേവനം, കന്നുകാലികള്‍ക്ക് പകുതി പ്രീമിയത്തില്‍ ഇന്‍ഷൂറന്‍സ് തുടങ്ങി PDDP യുടെ കര്‍ഷക സൗഹൃദ പദ്ധതികള്‍ നിരവധിയാണ്.

PDDP യുടെ നേട്ടം കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ നേട്ടമാണ്.