Jeevithavijayam
9/24/2021
    
വളർത്തുന്ന വാക്കും പ്രവൃത്തിയും
വർഷങ്ങൾക്കുമുന്പ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സിനിൽ ഒരുസംഘം യുവാക്കൾ ഒരു ചർച്ചാഗ്രൂപ്പിനു രൂപംനൽകി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അസാധാരണകഴിവും താത്പര്യവുമുള്ളവരായിരുന്നു അവർ. ന്ധകഴുത്തു ഞെരിച്ചുകൊല്ലുന്നവർന്ധ എന്നർഥംവരുന്ന "സ്ട്രാംഗ്ളേഴ്സ്' എന്നായിരുന്നു ഈ ഗ്രൂപ്പിന്‍റെ പേര്.

സാഹിത്യവാസനയുള്ള യുവാക്കൾ ഇങ്ങനെയൊരു ചർച്ചാഗ്രൂപ്പ് ആരംഭിച്ചപ്പോൾ യുവതികൾ മാറിനിന്നില്ല. സാഹിത്യത്തിൽ താത്പര്യമുള്ള ചില യുവതികൾ ചേർന്ന് "ബഹളംവച്ച് വഴക്കുണ്ടാക്കുന്നവർ' എന്നർഥംവരുന്ന "റാംഗ്ളേഴ്സ്' എന്ന ചർച്ചാഗ്രൂപ്പിനു ജ·ംനൽകി.

പ്രവർത്തനശൈലിയിൽ ഈ ഗ്രൂപ്പുകൾ തമ്മിൽ ഏറെ വ്യത്യാസമുണ്ടായിരുന്നു. രണ്ടുകൂട്ടരും സാഹിത്യസൃഷ്ടി നടത്തുകയും ഇടയ്ക്കിടെ വെവ്വേറെ സമ്മേളിച്ച് തങ്ങളുടെ കൃതികളെ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്തിരുന്നുവെങ്കിലും യുവാക്കളുടെ ഗ്രൂപ്പ് പരസ്പരം നശിപ്പിക്കുന്ന രീതിയിൽ അതിനിശിതമായ വിമർശനത്തിനു മുതിർന്നപ്പോൾ യുവതികളുടെ ഗ്രൂപ്പ് ക്രിയാത്മകമായ വിമർശനത്തിലും പരസ്പരം പ്രോത്സാഹനത്തിലുമാണ് ശ്രദ്ധിച്ചത്. യുവാക്കൾ പരസ്പരം കഴുത്തുഞെരിച്ചപ്പോൾ യുവതികൾ പരസ്പരം തോളിൽതട്ടി പ്രോത്സാഹിപ്പിച്ചു. യുവാക്കൾ തങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സമർഥനായ എഴുത്തുകാരനെപ്പോലും ഖണ്ഡന വിമർശനംകൊണ്ട് അടിച്ചുനിലത്തിട്ടപ്പോൾ യുവതികൾ തങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കഴിവുകുറഞ്ഞ എഴുത്തുകാരിക്കുപോലും കുറവുകൾ സ്നേഹപൂർവം ചൂണ്ടിക്കാണിച്ചുകൊടുത്ത് നല്ല സാഹിത്യസൃഷ്ടി നടത്താൻ ഉത്തേജനം നൽകി.

ഇരുപതുവർഷങ്ങൾക്കുശേഷം യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സിനിലെതന്നെ ഒരു വിദ്യാർഥി ഈ രണ്ടു ഗ്രൂപ്പുകളെക്കുറിച്ചും ഒരു താരതമ്യപഠനം നടത്തി. ഒരുക്ലാസ് പ്രോജക്ടിന്‍റെ ഭാഗമായിട്ടായിരുന്നു ഈ പഠനം.

സ്ട്രാംഗ്ളേഴ്സിലും റാംഗ്ളേഴ്സിലും അംഗങ്ങളായിരുന്ന യുവതീയുവാക്കളെ കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ അവരുടെ അനന്തരജീവിതത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിച്ചപ്പോൾ ഇരുകൂട്ടരും തമ്മിൽ വലിയ അന്തരമുള്ളതായി ശ്രദ്ധിക്കപ്പെട്ടു. യുവാക്കളുടെ ഗ്രൂപ്പിലുണ്ടായിരുന്ന മിടുമിടുക്ക·ാരാരും സാഹിത്യരംഗത്തു വളർച്ചനേടിയില്ല. അവരിൽ പലരും സാഹിത്യമേഖലയിൽനിന്നുതന്നെ മാറിക്കഴിഞ്ഞിരുന്നു.

എന്നാൽ, യുവതികളുടെ സ്ഥിതി അതായിരുന്നില്ല. അവരിൽ ആറിലേറെപ്പേർ സാഹിത്യരംഗത്ത് അതിനകം വിജയംനേടിക്കഴിഞ്ഞിരുന്നു. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മാർജോറി റോളിംഗ്സും ഇവരിൽ ഉൾപ്പെടും.

സ്ട്രാംഗ്ളേഴ്സിൽപ്പെട്ട ആരും സാഹിത്യരംഗത്ത് ശോഭിക്കാതെപോയപ്പോൾ ആറു റാംഗ്ളേഴ്സ് അംഗങ്ങൾ സാഹിത്യരംഗത്തു വിജയമകുടംചൂടി.

എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?

ഇരുഗ്രൂപ്പുകളും വിദ്യാഭ്യാസനിലവാരത്തിൽ തുല്യരായിരുന്നു. അവരുടെ സാഹിത്യാഭിരുചിയും ഏതാണ്ട് ഒരേ നിലവാരത്തിൽതന്നെയുള്ളതായിരുന്നു. എന്നാൽ, സ്ട്രാംഗ്ളേഴ്സ് പരസ്പരം രൂക്ഷമായി വിമർശിച്ച് അന്യോന്യം ആത്മവിശ്വാസം നശിപ്പിച്ചപ്പോൾ റാംഗ്ളേഴ്സ് അംഗങ്ങൾ പരസ്പരം പ്രോത്സാഹിപ്പിച്ച് അന്യോന്യം സഹായിച്ചു. ആദ്യത്തെ ഗ്രൂപ്പ് പരസ്പരം കഴുത്തിനുപിടിച്ച് ഞെരിച്ചപ്പോൾ രണ്ടാമത്തെ ഗ്രൂപ്പ് പരസ്പരം ആത്മവിശ്വാസം പകർന്നു. ആദ്യത്തെ ഗ്രൂപ്പ് കുറ്റങ്ങളിലും കുറവുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ രണ്ടാമത്തെ ഗ്രൂപ്പ് തങ്ങളുടെ ന്യൂനതകൾ പരിഹരിച്ചു വളരുന്നതിൽ ശ്രദ്ധിച്ചു. അങ്ങനെയാണ് ആദ്യത്തെ സംഘം സാഹിത്യരംഗത്ത് പരാജയപ്പെടുകയും രണ്ടാമത്തേത് സാഹിത്യരംഗത്തു വിജയിക്കുകയും ചെയ്തത്.


സാഹിത്യരംഗത്തു മാത്രമല്ല, ജീവിതത്തിലെ ഏതുരംഗത്തും വിജയംനേടണമെങ്കിൽ മറ്റുള്ളവരുടെ പ്രോത്സാഹനവും സഹകരണവും നമുക്കാവശ്യമാണ്. നാം ശ്രമിച്ചതുകൊണ്ടുമാത്രം ജീവിതത്തിൽ വിജയിക്കുന്ന അവസരങ്ങൾ ഉണ്ടായേക്കാം. എന്നാൽ, പലപ്പോഴും ജീവിതത്തിൽ നാം കൊയ്തെടുക്കുന്ന പല വിജയങ്ങളുടെയും പ്രധാനകാരണം മറ്റുള്ളവരുടെ അവസരോചിതമായ പ്രോത്സാഹനവും സഹായവുംതന്നെ.

ബ്രിട്ടീഷ് സാഹിത്യകാരനായിരുന്ന വാൾട്ടർ സ്കോട്ട് (17711832) ചെറുപ്പകാലത്ത് അത്ര സമർഥനായി അറിയപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, പഠനത്തിൽ പിന്നോക്കമായിരുന്നതുകൊണ്ട് ബാലനായ സ്കോട്ടിനെക്കുറിച്ച് ആർക്കും വലിയ പ്രതീക്ഷകളുമില്ലായിരുന്നു. എന്നാൽ ഒരു ചെറിയ സംഭവം സ്കോട്ടിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു.

സ്കോട്ടിന് ഏതാണ്ട് പന്ത്രണ്ടു വയസുള്ളപ്പോൾ കവിയായ റോബർട്ട് ബേണ്‍സ് പങ്കെടുത്ത ഒരു ചിത്രപ്രദർശനത്തിൽ സംബന്ധിക്കാനിടയായി. അന്ന് ഒരു ചിത്രത്തിന്‍റെ അടിക്കുറിപ്പായി എഴുതിയിരുന്നത് ഒരു ഇംഗ്ലീഷ് കവിതയിലെ ഏതാനും വരികളായിരുന്നു.

ആ കവിത ആരുടേതാണെന്നു ബേണ്‍സിന് അറിയില്ലായിരുന്നു. അദ്ദേഹം കവിതയുടെ കർത്താവിനെക്കുറിച്ചു തിരക്കി. പക്ഷേ, ആ ചിത്രപ്രദർശനത്തിന്‍റെ സംഘാടകരിലാർക്കും അക്കാര്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അവർ തങ്ങളുടെ അജ്ഞത വ്യക്തമാക്കിയപ്പോൾ സ്കോട്ട് മുന്നോട്ടുവന്ന് ആ കവിതയെഴുതിയ ആളുടെ പേരു പറയുകയും കവിതയുടെ ബാക്കിഭാഗം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.

അപ്പോൾ ബേണ്‍സ് ബാലനായ സ്കോട്ടിനെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു: ന്ധമോനേ, നീ മിടുക്കനാണ്. നീ ഒരിക്കൽ പ്രശസ്തനായിത്തീരും.ന്ധ ബേണ്‍സിന്‍റെ അഭിനന്ദനവചസുകളും പ്രോത്സാഹനവും സ്കോട്ടിന്‍റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നത്രേ.

നമ്മുടെ പ്രോത്സാഹനവചസുകൾക്കു മറ്റുള്ളവരിൽ, പ്രത്യേകിച്ചു ബാലമനസുകളിൽ, നല്ല സ്വാധീനമുണ്ടെന്നതാണു വസ്തുത. അവസരത്തിനൊത്ത പ്രോത്സാഹനവും അഭിനന്ദനവുമൊക്കെ മറ്റുള്ളവർക്കു കൊടുക്കാൻ നമുക്കു സാധിച്ചാൽ അതു വലിയൊരു സേവനമായിരിക്കുമെന്നതിൽ സംശയം വേണ്ട.

അതുപോലെ, മറ്റുള്ളവരുടെ ആത്മവിശ്വാസവും ഉേ·ഷവുമൊക്കെ തകർക്കുന്ന രീതിയിലുള്ള വിമർശനവും കുറ്റംപറച്ചിലുമൊക്കെ നാം ഉപേക്ഷിക്കുകതന്നെവേണം. കാരണം, നാം ഉദ്ദേശിക്കുന്നില്ലെങ്കിൽക്കൂടി അങ്ങനെയുള്ള പ്രവൃത്തി മറ്റുള്ളവരുടെ വളർച്ചയ്ക്കും വിജയത്തിനും വിഘാതമായിനിൽക്കും.

നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരുടെ ന·യ്ക്കും ഉയർച്ചയ്ക്കും പ്രോത്സാഹനവും ഉത്തേജനവും നൽകുന്ന രീതിയിലുള്ളവയാകട്ടെ. അവ അവരുടെ ജീവിതവിജയത്തിനു സഹായിക്കുന്നതുപോലെതന്നെ നമ്മുടെ ജീവിതം ധന്യമാകുന്നതിനും ഇടവരുത്തും.
    
To send your comments, please clickhere