ഓണം സ്‌പെഷൽ
ദാ​വ​ണി​യി​ൽ തി​ള​ങ്ങാ​ൻ
ഫാ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്നും അ​പ്റ്റു​ഡേ​റ്റ് ആ​ണ് ന്യൂ​ജെ​ൻ ഗാ​ൽ​സ്. ഏ​തു സ്റ്റൈ​ലും ട്രൈ ​ചെ​യ്യാ​ൻ അ​വ​ർ ഓ.​കെ. പ​ക്ഷേ പാ​ര​ന്പ​ര്യ​ത്ത​നി​മ വേ​ണ്ടി​ട​ത്തൊ​ക്കെ മ​റ്റൊ​ന്നി​നോ​ടും നോ ​കോം​പ്രോ​മൈ​സ്. അ​താ​ണു സ്റ്റൈ​ൽ.

ഓ​ണ​ക്കാ​ല​ത്ത് തി​ള​ങ്ങാ​ൻ മ​ല​യാ​ളി മ​ങ്ക​മാ​ർ​ക്കു പ്രി​യം ദാ​വ​ണി​യോ​ടാ​ണ്. പ​ണ്ട​ത്തെ ദാ​വ​ണി​യൊ​ന്നു​മ​ല്ല. സ്റ്റൈ​ലി​ൽ ആ​ളു മോ​സ്റ്റ് മോ​ഡേ​ണ്‍ ആ​ണ്. മി​റ​ർ വ​ർ​ക്ക് ഹെ​വി ബ്രോ​ക്കേ​ഡ് ദാ​വ​ണി​യാ​ണ് ലേ​റ്റ​സ്റ്റ് ട്രെ​ൻ​ഡ്. പെ​ണ്‍​മ​നം അ​റി​ഞ്ഞ് സ്ക​ർ​ട്ടും ദാ​വ​ണി​യും ബ്ലൗ​സ് പീ​സും ഉ​ൾ​പ്പെ​ടു​ന്ന സെ​റ്റു​ക​ളാ​ണ് തു​ണി​ക്ക​ട​ക​ളി​ൽ ഒ​രു​ങ്ങി​യ​ത്. സ്ക​ർ​ട്ടി​ലും ദാ​വ​ണി​യി​ലും ബ്ലൗ​സ് പീ​സി​ലു​മെ​ല്ലാം മി​റ​ർ വ​ർ​ക്ക് ചെ​യ്ത് ഇ​ത് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി​യി​രി​ക്കു​ന്നു. ക​ണ്ടാ​ൽ ഒ​രു ഒ​ന്ന​ര ലു​ക്ക് ത​ന്നെ​യാ​ണ് ഇ​തി​ന്.
ദാ​വ​ണി​യി​ൽ വൈ​വി​ധ്യ​ങ്ങ​ൾ ഏ​റെ​യാ​ണ്. ഫു​ൾ ബ്രൊ​ക്കേ​ഡ് ദാ​വ​ണി, നെ​റ്റ് ദാ​വ​ണി, ക​സ​വു ദാ​വ​ണി... ഇ​ങ്ങ​നെ പോ​കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങാ​ൻ ഗാ​ൽ​സി​ന് താ​ൽ​പ​ര്യം ഫു​ൾ ബ്രോ​ക്കേ​ഡ് ദാ​വ​ണി ത​ന്നെ​യാ​ണ്. സി​ൽ​ക് സ്ക​ർ​ട്ടി​ന്‍റെ ബോ​ർ​ഡ​റി​ൽ മാ​ത്രം ബ്രൊ​ക്കേ​ഡ് പാ​ച്ച് വ​ർ​ക്ക് ചെ​യ്ത​വ​യ്ക്കും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. അ​ൽ​പം സിം​പ്ലി​സി​റ്റി വേ​ണ​മെ​ങ്കി​ൽ നെ​റ്റ് ദാ​വ​ണി​യു​ടെ ബോ​ർ​ഡ​റി​ൽ മാ​ത്രം ബ്രൊ​ക്കേ​ഡ് വ​ച്ചു പി​ടി​പ്പി​ക്കാം.

ക​ലം​കാ​രി പ്രി​ന്‍റു​ള്ള ദാ​വ​ണി​യാ​ണ് മ​റ്റൊ​രു സ്റ്റൈ​ൽ. ഇ​തി​നും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ദാ​വ​ണി​യി​ൽ ഹാ​ൻ​ഡ് പ്രി​ന്‍റ് ചെ​യ്ത മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ളു​ള്ള​തും ട്രെ​ൻ​ഡാ​ണ്.
പ​ണ്ട​ത്തെ പ​ട്ടു​പാ​വാ​ട പോ​ലെ​യൊ​ന്നു​മ​ല്ല ന്യൂ​ജ​ൻ സ്ക​ർ​ട്ടു​ക​ൾ. റാ​പ് എ​റൗ​ണ്ട് പോ​ലെ ധ​രി​ക്കാ​വു​ന്ന​വ​യാ​ണ് ഇ​ത്ത​രം സ്ക​ർ​ട്ടു​ക​ൾ. അ​ര​യി​ൽ വ​ള്ളി മു​റു​ക്കി​യാ​ണ് അ​ണി​യു​ക. വ​ള്ളി​യു​ടെ അ​റ്റം കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കാ​നാ​യി മി​റ​ർ വ​ർ​ക്കും മു​ത്തും ക​ല്ലും ചെ​റി​യ കു​ഞ്ച​ല​വു​മൊ​ക്കെ പി​ടി​പ്പി​ക്കു​ന്ന​തും ട്രെ​ൻ​ഡാ​ണ്. അ​ൽ​പം മു​ല്ല​പ്പൂ​വു കൂ​ടി മു​ടി​യി​ൽ ചൂ​ടി​യാ​ൽ മ​ല​യാ​ളി മ​ങ്ക​യാ​യി തി​ള​ങ്ങാം.

സീ​മ