ബാ​റി​ൽ ക​യ​റി പാ​ൽ വാ​ങ്ങി കു​ടി​ച്ച മൂ​ന്ന് വ​യ​സു​കാ​രി ഇതാ...
Thursday, September 5, 2019 1:31 PM IST
വി​ശ​ന്ന് വ​ല​ഞ്ഞ കൊ​ച്ചു​കു​ട്ടി പാ​ല് കു​ടി​ക്കു​വാ​ൻ ക​യ​റി ചെ​ന്ന​ത് ബാ​റി​ൽ. മി​ല ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്ന മൂ​ന്ന് വ​യ​സു​കാ​രി​യാ​ണ് ഏ​റെ ര​സ​ക​ര​മാ​യ വാ​ർ​ത്ത​യി​ലൂ​ടെ താ​ര​മാ​കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളാ​യ ബെ​ൻ, സോ​ഫി എ​ന്നി​വ​ർ​ക്കൊ​പ്പം അ​വ​ധി​യാ​ഘോ​ഷി​ക്കു​വാ​ൻ ക്രൊ​യേ​ഷ്യ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു മി​ല.

പു​റ​ത്ത് കാ​ഴ്ച്ച​കാ​ണാ​ൻ ഇ​റ​ങ്ങി​യ ബെ​നും സോ​ഫി​യും മി​ല​യ്ക്കു​ള്ള പാ​ൽ എ​ടു​ക്കു​വാ​ൻ മ​റ​ന്നി​രു​ന്നു. വി​ശ​പ്പ് തോ​ന്നി​യ മി​ല പാ​ല് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ കൈ​മ​ല​ർ​ത്തി.

മി​ല മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ പൂ​ളി​ന് അ​ടു​ത്തു​ള്ള ബാ​റി​ൽ ക​യ​റി ഒ​രു കു​പ്പി പാ​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ പാ​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഒ​രു ഗ്ലാ​സ് എ​ങ്കി​ലും മ​തി​യെ​ന്നാ​യി കു​ട്ടി​യു​ടെ പി​ന്ന​ത്തെ ആ​വ​ശ്യം. തു​ട​ർ​ന്ന് ബാ​ർ അ​ധി​കൃ​ത​ർ മി​ല​യ്ക്ക് പാ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​ക്കു​റി​ച്ച് മി​ല​യു​ടെ പി​താ​വ് ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ ഉ​ൾ​പ്പ​ടെ പ​ങ്കു​വ​ച്ച​ത്. മി​ല ബാ​റി​ൽ ഇ​രിക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. മി​ല​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.