റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ലേ​ക്കു കൂ​പ്പു കു​ത്തി കാ​റു​ക​ൾ
Tuesday, August 7, 2018 2:42 PM IST
അ​ഴു​ക്കു​ചാ​ൽ ത​ക​ർ​ന്ന് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്ത​ത്തി​ലേ​ക്കു ര​ണ്ടു കാ​റു​ക​ൾ കൂ​പ്പു​കു​ത്തി. ചൈ​ന​യി​ലെ ഹെ​യ്‌ലോം​ഗ്ജി​യാം​ഗ് പ്ര​വ​ശ്യ​യി​ലെ ഹ​ർ​ബി​നി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ക​ന​ത്ത മ​ഴ​മൂ​ല​മാ​ണ് പ​ത്ത് മീ​റ്റ​ർ നീ​ള​ത്തി​ലും നാ​ലു മീ​റ്റ​ർ ആ​ഴ​ത്തി​ലു​മു​ള്ള ഈ ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

ര​ണ്ടു കാ​റി​ലു​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് യാ​ത്രി​ക​ർ പ​രി​ക്കൊ​ന്നു​മേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഹ​ർ​ബി​നി​ൽ ഇ​തി​നു മു​മ്പും ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.