ടൂറിസ്റ്റ് ബസിനുള്ളിലേക്ക് സിമന്റ് കട്ടകൾ കയറ്റി; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Sunday, July 7, 2019 3:40 PM IST
ടൂറിസ്റ്റ് ബസിനുള്ളിലേക്ക് സിമന്റ് കട്ടകൾ കയറ്റുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കേരള രജിസ്ട്രേഷനിലുള്ള ബസിലേക്കാണ് കട്ടകൾ കയറ്റിയത്.
വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ബസിനുള്ളിലേക്ക് തൊഴിലാളികൾ കട്ടകൾ കയറ്റുന്നതാണ് വീഡിയോയിലുള്ളത്. ഇത് എവിടെയാണ് നടന്നതെന്നും ഈ ബസിനുള്ളിൽ യാത്രക്കാരുണ്ടോയെന്നും വ്യക്തമല്ല.