പിന്നിലേക്ക് എടുത്ത കാർ ഇടിച്ചു; ചോദ്യം ചെയ്ത യുവാവിന് യുവതിയുടെ മർദനം
Wednesday, June 26, 2019 1:31 PM IST
പിന്നിലേക്ക് എടുത്ത കാർ മറ്റൊരു കാറിൽ ഇടിച്ചത് ചോദ്യം ചെയ്ത യുവാവിനെ യുവതി ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബ് സ്വദേശിനിയായ 25 വയസുകാരി ശീതൾ ശർമയാണ് യുവാവിനെ മർദ്ദിച്ചത്.
ചണ്ഡീഗഡിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം നടന്നത്. യുവതി കാർ പിന്നിലേക്ക് വേഗതയിൽ എടുക്കുന്നതിനിടെ സമീപം പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.സമീപമുണ്ടായിരുന്ന കാറിന്റെ ഉടമ ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമായി.
ആക്രമാസക്തയായ യുവതി കാറിലിരുന്ന ഇരുമ്പ് വടി കൊണ്ട് യുവാവിനെ അടിക്കുകയായിരുന്നു. എന്നാൽ തന്റെ കാറിന്റെ ചില്ല് ഈ യുവാവ് തകർത്തെന്ന് യുവതി ആരോപിക്കുന്നു. വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.