ഇത് അപൂർവ സൗഹൃദം; നഗരം വൃത്തിയാക്കുന്ന യുവതിയുടെ ചുമലിൽ വളർത്തു നായ
Saturday, August 31, 2019 4:39 PM IST
പത്ത് കിലോ ഭാരമുള്ള വളർത്തു നായയെ ചുമലിലേറ്റി ജോലി ചെയ്യുന്ന യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലാകുന്നു. ബാംങ്കോക്കിലാണ് ഏറെ കൗതുകകരമായ സംഭവം.
ബാംങ്കോക്ക് തെരുവ് വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന 28കാരിയായ ഇവരുടെ പേര് തീറ്റിറാറ്റ് കിയോവ എന്നാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു വയസ് പ്രായമുള്ള പൂഡിൽ ഇനത്തിൽപ്പെട്ട നായയുടെ പേര് മാസ്ദ എന്നാണ്. കുട്ടികളെ പുറത്ത് കെട്ടിവയ്ക്കുന്നത് പോലെ മാസ്ദയെയും പുറത്ത് കെട്ടിവച്ചാണ് കിയോവ ജോലി ചെയ്യുന്നത്.
കിയോവയ്ക്ക് കാമുകൻ സമ്മാനിച്ചതാണ് ഈ വളർത്ത് നായയെ. ഒരു വളർത്ത് നായയെ വേണമെന്ന് കിയോവ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എപ്പോഴും കൂടെ കൊണ്ടുപോകണമെന്ന നിബന്ധന അദ്ദേഹം മുമ്പോട്ട് വച്ചിരുന്നു. ഇത് സമ്മതിച്ചതോടെ അദ്ദേഹം ഈ വളർത്ത് നായയെ കിയോവയ്ക്ക് നൽകുകയായിരുന്നു.
ജോലി സമയത്ത് വളർത്ത് മൃഗങ്ങളെ കൂടെ കൂട്ടുവാൻ തായ്ലൻഡിലെ നിയമം അനുവദിക്കുന്നുണ്ട്. ജോലിയിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുവാനുള്ള ഉപാധിയായി ആണ് അധികൃതർ ഇതിനെ കാണുന്നത്.