പ്ലാ​സ്റ്റി​ക്ക് ജാ​ർ ത​ല​യി​ൽ കു​ടു​ങ്ങി​യ ക​ര​ടി​ക്ക് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ആ​ശ്വാ​സം
Wednesday, October 17, 2018 10:43 AM IST
പ്ലാ​സ്റ്റി​ക്ക് ജാ​റി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ര​ടി​ക്ക് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ആ​ശ്വാ​സം. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. നാ​ൽ​പ്പ​ത്തി​യ​ഞ്ച് കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന ഈ ​ക​ര​ടി​യു​ടെ ത​ല​യി​ൽ നി​ന്നും ജാ​ർ നീ​ക്കി​യ​ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

ക​ര​ടി​യു​ടെ ദു​ര​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​രാ​ണ് സം​ഭ​വ​ത്തെ​പ്പ​റ്റി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് ഏ​റെ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ക​ര​ടി​യു​ടെ ത​ല​യി​ൽ നി​ന്നും പ്ലാ​സ്റ്റി​ക്ക് ജാ​ർ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ല​യി​ൽ ജാ​ർ കു​ടു​ങ്ങി​യ നി​ല​യി​ലു​ള്ള ക​ര​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത് മേ​രി​ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ​സ് വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.