കാഷ്മീരിനെ രാജ്യമാക്കി ഏഴാം ക്ലാസ് ചോദ്യപേപ്പര്‍; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം
Wednesday, October 19, 2022 12:27 PM IST
കാഷ്മീരിനെ മറ്റൊരു രാജ്യമാക്കി ബിഹാറിലെ ഒരു സ്കൂളിന്റെ ചോദ്യപേപ്പര്‍. കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു സകൂളിലെ പരീക്ഷയ്ക്കിടെ ഏഴാം ക്ലാസിലെ വിദ്യാര്‍ഥികളോട് ഈ രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നത് എന്ന ചോദ്യം ഉണ്ടായിരുന്നു.
അതില്‍ ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവയ്ക്കൊപ്പം കാഷ്മീരും ഒരു ഓപ്ഷനായി വന്നു. സംഭവം വിവാദമായതോടെ മാനുഷികമായ പിഴവെന്ന് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഇത് ബിഹാര്വിദ്യഭ്യാസ വകുപ്പ് വഴി ലഭിച്ച ചോദ്യമാണെന്ന് ഹെഡ്മാസ്റ്റര് എസ്. കെ. ദാസ് പറഞ്ഞു.
സംഭവത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ബിജെപി ആഞ്ഞടിച്ചു. എന്നാല്‍ കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചോദ്യം ആര്‍ക്കെങ്കിലും സംഭവിച്ച അബദ്ധമാകാമെന്നും ജനതാദള്‍ (യുണൈറ്റഡ്) നേതാവ് സുനില്‍ സിംഗ് പറഞ്ഞു.