സൈക്കിളിൽ അഭ്യാസം കാണിച്ച് രണ്ടു വയസുകാരൻ; അത്ഭുതപ്പെട്ട് സോഷ്യൽമീഡിയ
Friday, January 29, 2021 9:48 PM IST
കു​ട്ടി​ക​ൾ സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ന്ന​ത് ചെ​റി​യ മു​ച്ച​ക്ര സൈ​ക്കി​ളി​ലാ​ണ്. കു​റ​ച്ചു​കൂ​ടി പ്രാ​യ​മാ​കു​ന്പോ​ൾ വ​ലി​പ്പം കൂ​ടിയ സൈ​ക്കി​ൾ വാ​ങ്ങും. എ​ന്നാ​ലും സൈ​ഡ് ച​ക്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ല്ല. ആ​റു വ​യ​സാ​കു​ന്പോ​ൾ ചി​ല കു​ട്ടി​ക​ൾ സൈ​ഡ് ച​ക്ര​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ തു​ട​ങ്ങും.

എ​ന്നാ​ൽ സൈ​ഡ് ച​ക്ര​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ സൈ​ക്കി​ൾ ഓ​ടി​ക്കു​ക മാ​ത്ര​മ​ല്ല, അ​ഭ്യാ​സം കൂ​ടി കാ​ണി​ക്കു​ന്ന ര​ണ്ടു​വ​യ​സു​കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഹാ​ർ​ലി ബെ​ക്ക​റ്റ് എ​ന്ന ര​ണ്ടു​വ​യ​സു​കാ​ര​നാ​ണ് പ​ന്പ് ട്രാ​ക്കി​ൽ സൈ​ക്കി​ൾ അ​നാ​യാ​സം ഓ​ടി​ക്കു​ന്ന​ത്. ഹാ​ർ​ലി​യു‌‌​ടെ മാ​താ​പി​താ​ക്ക​ളാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി പ​ങ്കു​വ​ച്ച​ത്. ഇ​ല‌​ക്ട്രി​ക്ക് സൈ​ക്കി​ളാ​ണ് ഹാ​ർ​ലി ഓ​ടി​ക്കു​ന്ന​ത്.

ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് അ​ടു​ത്തു​ള്ള പാ​ർ​ക്കി​ലെ സൈ​ക്കി​ളാ​ണ് ഹാ​ർ​ലി ആ​ദ്യ​മാ​യി ഓ​ടി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സു​ഖ​ക​ര​മാ​യ ഉ​റ​ക്കം ഹാ​ർ​ലി​ക്ക് ല​ഭി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. പാ​ർ​ക്കി​ൽ പോ​യി സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഉ​റ​ക്കം ശ​രി​യാ​യി. ഇ​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ഹാ​ർ​ലി​ക്ക് സൈ​ക്കി​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. ഹാ​ർ​ലി​യു​ടെ സൈ​ക്കി​ൾ ഓ​ട്ടം ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് കാ​ഴ്ച​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.