മുൻഭർത്താവിന്റെ ഭാര്യയെ "കുതിര' എന്ന് വിളിച്ചു; യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷയും 45 ലക്ഷം രൂപ പിഴയും
Tuesday, April 9, 2019 2:53 PM IST
ഭർത്താവിന്റെ മുൻഭാര്യയെ "കുതിര' എന്ന് വിളിച്ച യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. ബ്രിട്ടീഷ് യുവതിയായ ലലേഹ് ഷാർവേഷിനാണ് ഈ ശിക്ഷ സ്വീകരിക്കേണ്ടി വന്നത്. 2016ലാണ് ഈ ലലേഹിൽ നിന്നും വിവാഹമോചനം നേടി ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത്.
നവദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രത്തിന്റെ കമന്റ് ബോക്സിൽ നിങ്ങൾ നശിച്ചു പോകട്ടേയെന്നും ഈ കുതിരയ്ക്കു വേണ്ടിയാണോ നിങ്ങൾ എന്നെ ഉപേക്ഷിച്ചതെന്നും ലലേഹ് കുറിച്ചിരുന്നു. ഇരുവരും ദുബായിയിലാണ് താമസിച്ചിരുന്നത്. പതിനെട്ട് വർഷത്തെ വിവാഹജീവിതത്തിന് വിരാമമിട്ട് ലലേഹ് ലണ്ടനിലേക്ക് മടങ്ങിയെങ്കിലും ഭർത്താവ് ദുബായിയിൽ തുടരുകയായിരുന്നു.
ലണ്ടനിൽ താമസിക്കുകയായിരുന്ന ഇവർ മുൻഭർത്താവ് മരിച്ചപ്പോൾ അനുശോചനം അറിയിക്കുവാൻ എത്തിയപ്പോൾ ദുബായ് വിമാനത്താവളത്തിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്കു പുറമെ 45 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ഇവർക്ക് പതിനാല് വയസുകാരിയായ മകളുണ്ട്.