പയ്യന്റെ പാന്പുപിടിത്തം കണ്ടാൽ ശ്വാസം നിലയ്ക്കും..!
Monday, November 27, 2023 11:10 AM IST
കർണാടകയിലെ സാലിഗ്രാമിൽ കൂറ്റൻ പെരുമ്പാമ്പിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അന്പരപ്പ് പടർത്തി.
ജനവാസമേഖലയിലെത്തിയ പന്ത്രണ്ടടിയോളം നീളം വരുന്ന കൂറ്റൻ പെരുന്പാന്പിനെയാണ് ഒരു വയോധികന്റെ സഹായത്തോടെ പയ്യൻ പിടികൂടി ചാക്കിൽ കയറ്റിയത്. സാലിഗ്രാമിലെ കുന്ദാപുര മേഖലയിലാണ് സംഭവം.
വീഡിയോയിൽ വയോധികൻ പാന്പിന്റെ വാലിലാണു പിടിച്ചിരിക്കുന്നത്. കുട്ടി പാമ്പിനെ കഴുത്തിൽ പിടിച്ച് ചാക്കിൽ കയറ്റുന്നു. എട്ടോ പത്തോ വയസ് മാത്രമാണു കുട്ടിക്കുള്ളത്. പിടിക്കുന്നതിനിടെ കുട്ടിയുടെ കൈയിൽ പാന്പ് ചുറ്റിപ്പിണയുന്നതു കണ്ടാൽ ശ്വാസം നിലച്ചുപോകും.
വീഡിയോ കണ്ട് അഭിനന്ദിച്ചവരേക്കാൾ അധികം ആശങ്കയറിയിച്ചവരാണ്. പാന്പ് കുട്ടിയുടെ ശരീരത്തിൽ ചുറ്റിയിരുന്നെങ്കിൽ അപകടമാകുമായിരുന്നുവെന്നും ഇതൊന്നും കുട്ടികൾ ചെയ്യേണ്ട പണിയല്ലെന്നും ചിലർ കുറിച്ചു.