"ഇതൊക്കെ നിസാരമല്ലെ'; ഒറ്റക്കൈയില്‍ ബാർബെല്‍ ഉയര്‍ത്തി ജിമ്മന്മാരെ ഞെട്ടിച്ച "ക്ലീനര്‍'
Thursday, March 23, 2023 2:49 PM IST
ഇപ്പോള്‍ നാടായ നാടൊക്കെ ജിംനേഷ്യം നമുക്ക് കാണാനാകും. ശരീര സൗന്ദര്യത്തിനും ആരോഗ്യപരിപാലനത്തിനും മൂന്‍തൂക്കം നല്കുന്ന നിരവധിപേര്‍ ഉള്ളതിനാലാണ് ഇങ്ങനെ കാണാനാകുന്നത്.
എന്നാല്‍ ചിലര്‍ തന്റെ മസില് മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ച് ആളാകണമെന്ന് ചിന്തിക്കും. അത്തരത്തിലുള്ളവര്‍ക്ക് ചിലപ്പോള്‍ അപ്രതീക്ഷിതമായ ചില ഞെട്ടലുകള്‍ കിട്ടും. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സിദ്ധാര്‍ഥ് സായി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു ജിമ്മിനുള്ളിലെ കാഴ്ചയാണുള്ളത്. രണ്ടുപേര്‍ ഒരു ബാര്‍ബെല്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഭാരം നിമിത്തം അത് സാധിക്കുന്നില്ല. ഈ രണ്ടുപേരും അത്യാവശം മസില് ഉള്ളവരാണുതാനും.
അപ്പോഴാണ് അവിടേക്കൊരാള്‍ വൃത്തിയാക്കാനായി എത്തുന്നത്. ചൂലുമൊക്കെയായി എത്തിയ ആള് ഈ ജിമ്മന്മാരോട് താൻ അവിടം വൃത്തിയാക്കട്ടെ എന്ന് ചോദിക്കുന്നു. അവര്‍ സമ്മതിക്കുകയും ചെയ്യുന്നു.
പിന്നീട് നടന്നത് ജിമ്മന്മാരെയും കാഴ്ചക്കാരെയും ഞെട്ടിച്ചു. കാരണം ഈ ക്ലീനര്‍ ഒരു കൈകൊണ്ട് ഈ ബാര്‍ബെല്‍ നിസാരമായി ഉയര്‍ത്തി അവിടം വൃത്തിയാക്കുകയാണ്. പോരാഞ്ഞിട്ട് ഒറ്റക്കൈയില്‍ ബാര്‍ബെല്‍ പലവട്ടം ഇയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്നു.
എന്നാല്‍ ഇദ്ദേഹം ശരിക്കുമൊരു പ്രൊഫഷണല്‍ വെയ്റ്റ് ലിഫ്റ്ററാണ്. പല ജിമ്മുകളിലും ഇത്തരത്തിലെത്തി ഇദ്ദേഹം ആളുകളെ ഞെട്ടിക്കാറുണ്ടത്രെ. സംഭവം നെറ്റിസണും രസിച്ചു. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "പലരെയും ചിന്തിപ്പിക്കുന്ന ഞെട്ടിക്കല്‍' എന്നാണൊരാള്‍ കുറിച്ചത്.