വിശന്ന് നടക്കുന്ന ഒരു കടുവയുടെ മുന്നിലേക്ക് ഇര വന്ന് പെട്ടാല്‍ നിസംശയം അവന്‍ അതിനെ അക്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇര കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം കടുവയെ പറ്റിച്ചാലോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ചതുപ്പ് നിറഞ്ഞ ഒരു വെള്ളക്കെട്ടിലൂടെ പോകുകയാണ് കടുവ. മുന്നിലായി ഒരു താറാവുമുണ്ട്. പൊടുന്നനെ താറാവിനെ പിടിക്കാനായി കടുവ മുന്നോട്ട് വരുന്നു. താറാവ് പെട്ടന്ന് തന്നെ വെള്ളത്തിലേക്ക് മുങ്ങുന്നു. താറാവിനെ പൊടുന്നനെ കാണാതെ കടുവ അതിശയിച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ശേഷം കടുവയുടെ കണ്ണില്‍പെടാതെ വേഗത്തില്‍ നീന്തുന്നതും കാണാം. ഏതായാലും വീഡിയോയക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. വളരെ രസകരമായ വീഡിയോയെന്നാണ് പലരും പറയുന്നത്. താറാവിന് നല്ല ആത്മവിശ്വാസമുണ്ട്. അതിനാല്‍ തന്നെ അത് പറക്കാന്‍ പോലും മെനക്കെടുന്നില്ല. വെള്ളത്തിലൂടെ സാവാധാനം നീന്തുക മാത്രമാണെന്ന് ഒരാള്‍ കുറിച്ചു.