1908 മോ​ഡ​ൽ ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ; വി​ല 7.72 കോ​ടി രൂ​പ
Monday, February 13, 2023 10:09 AM IST
ലാ​സ് വേ​ഗാ​സ്: 1908 മോ​ഡ​ൽ ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ മോ​ട്ട​ർ സൈ​ക്കി​ളി​നു വിന്‍റേജ് ലേ​ല​ത്തി​ൽ റി​ക്കാ​ർ​ഡ് വി​ല. അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 9.35 ല​ക്ഷം ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 7.72 കോ​ടി രൂ​പ) "സ്ട്രാ​പ് ടാ​ങ്ക്' ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ വി​റ്റു​പോ​യ​ത്.

ഇ​ന്ധ​ന, ഓ​യി​ൽ ടാ​ങ്കു​ക​ൾ ബൈ​ക്കി​ന്‍റെ ഫ്രെ​യി​മി​നൊ​പ്പം ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് സ്ട്രാ​പ് ടാ​ങ്ക് എ​ന്ന പേ​ര് ഈ ​മോ​ഡ​ലി​ന് ല​ഭി​ച്ച​ത്. 1908ൽ ​പു​റ​ത്തി​റ​ങ്ങി​യ 450 സ്ട്രാ​പ് ടാ​ങ്ക് മോ​ട്ട​ർ സൈ​ക്കി​ളു​ക​ളി​ൽ ഇ​പ്പോ​ൾ 12 എ​ണ്ണം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

1907ൽ ​പു​റ​ത്തി​റ​ങ്ങി​യ സ്ട്രാ​പ് ടാ​ങ്കി​ന്‍റെ പു​നഃ​സ്ഥാ​പി​ക്കാ​ത്ത ഒ​രു പ​തി​പ്പും ലേ​ല​ത്തി​ൽ വി​റ്റു​പോ​യി. 7.15 ല​ക്ഷം ഡോ​ള​റാ​ണ് (5.9 കോ​ടി രൂ​പ) ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.