പൂച്ചക്കുഞ്ഞുങ്ങൾക്ക് ചിറകിൻകീഴിൽ അഭയം നൽകി തള്ളക്കോഴി:വൈറല്‍ ചിത്രം
Friday, June 3, 2022 9:04 AM IST
ഹൃദയസ്പര്‍ശിയായ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു തള്ളക്കോഴി തന്റെ ചിറകിന് കീഴില്‍ അഭയം നല്‍കിയിരിക്കുന്നത് രണ്ട് പൂച്ചക്കുഞ്ഞുങ്ങള്‍ക്കാണ്.
പുറത്ത് വലിയ കൊടുങ്കാറ്റും ഇടിമിന്നലും ഉണ്ടായപ്പോള്‍ പേടിച്ചരണ്ട് പോയ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് അമ്മയെപ്പോലെ തന്റെ ചിറകിൻകീഴിലാണ് ആ തള്ളക്കോഴി സുരക്ഷിതത്വം നല്‍കിയത്.
ട്വിറ്ററില്‍ പങ്കുവച്ച ഈ ചിത്രം നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. 74000ലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. അത്രയധികം ഹൃദയസ്പര്‍ശിയാണ് ഈ ചിത്രം. അമ്മ എന്നും ഒരു അമ്മ തന്നെയായിരിക്കും എന്നാണ് ചിത്രം കണ്ടിട്ട് ഒരാള്‍ എഴുതിയത്.
ശക്തന് ബലഹീനരെ സംരക്ഷിക്കുന്നു. അത്ഭുതകരമായ സഹാനുഭൂതിയോടെ വ്യത്യസ്തമായ കാഴ്ചകള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് വളരെയധികം പഠിക്കാനാകും. ഒരാള്‍ കുറിച്ചു.