ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേണ്ട; ഭക്ഷണമുറിയിലെ കസേരകൾ നീക്കം ചെയ്ത് സ്കൂൾ അധികൃതർ
Thursday, September 6, 2018 2:42 PM IST
വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ഭ​ക്ഷ​ണ​മു​റി​യി​ലെ ക​സേ​ര​ക​ൾ എ​ടു​ത്തു​മാ​റ്റി. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലെ ഒ​രു സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് ഇപ്പോൾ വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

വേ​ന​ല​വ​ധി​ക്കു ശേ​ഷം സ്കൂ​ളി​ൽ തി​രി​കെ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​​ളോ​ടാ​ണ് സ്കൂ​ൾ അ​ധി​കൃ​തരുടെ ഈ ക്രൂരത. ഭ​ക്ഷ​ണ സ​മ​യ​ത്തും അ​തി​നു ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ ഇ​രു​ന്ന് സം​സാ​രി​ച്ചു സ​മ​യം ക​ള​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യാ​ണ് കസേരകൾ മാറ്റിയതെ​ന്നാ​ണ് സ്കൂൾ അ​ധി​കൃ​ത​രുടെ വിശദീകരണം.

ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ വെ​റും പ​ത്തു മി​നി​ട്ടി​ന്‍റെ ആ​വ​ശ്യ​മേ ഉ​ള്ളു​വെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ വാ​ദം. ചൈ​ന​യി​ലെ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പ​ല സ്കൂ​ളു​ക​ളി​ലും ഇ​ത്ത​രം പ​ട്ടാ​ളച്ചിട്ടകളാണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് ക്ലാ​സു​ക​ളും ആ​രം​ഭി​ക്കും.

ഭ​ക്ഷ​ണ​മു​റി​യി​ലെ ക​സേ​ര​ക​ൾ നീ​ക്കം ചെ​യ്ത സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ കൂ​ട്ടി​ക​ളി​ൽ ഒ​രു​വി​ധ​ത്തി​ലും സ്വാ​ധീ​നം ചെ​ലു​ത്തി​ല്ല​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.