ഇന്ത്യൻ കോഫി ഹൗസിൽനിന്നു മോദി കാപ്പികുടിച്ചു; സെൽഫിയെടുക്കാൻ ഉന്തും തള്ളും
ഹി​​​മാ​​​ച​​​ൽപ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യ്റാം ഠാ​​ക്കൂ​​റി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഷിം​​​ല​​​യി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​​സി​​​ൽ ​ക‍യ​​​റി​​​യ​​​ത് കൗ​​​തു​​​ക​​​മാ​​​യി. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​യി​​​ലേ​​​ക്കു പോ​​​കും​​​വ​​​ഴി​​​യാ​​​ണ് ന​​​രേ​​​ന്ദ്ര​ മോ​​​ദി കോ​​​ഫി ഹൗ​​​സി​​​ൽ ക​​​യ​​​റി​​​യ​​​ത്. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​നം നി​​​ർ​​​ത്തി​​​യ​​​തു​​​ക​​​ണ്ട് സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യെ​​​ങ്കി​​​ലും ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ലൂ​​​ടെ മോ​​​ദി കോ​​​ഫി ഹൗ​​​സി​​​ലേ​​​ക്കു ക​​​യ​​​റു​​​ന്ന​​​തു ക​​​ണ്ട​​​തോ​​​ടെ ആ​​​ശ​​​ങ്ക​​​മാ​​​റി. അതിനിടെ സെൽഫിയെടുക്കാനും ചിലർ ഇടിച്ചുകയറി.ഹി​​​മാ​​​ച​​​ൽപ്ര​​​ദേ​​​ശി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ട്ടു ​വ​​​ർ​​​ഷ​​​ക്കാ​​​ലം താ​​​ൻ സ്ഥി​​​ര​​​മാ​​​യി ഷിം​​​ല​​​യി​​​ലെ കോ​​​ഫി ഹൗ​​​സി​​​ൽ എ​​​ത്തു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വി​​​ട​​​ത്തെ കാ​​​പ്പി ത​​​നി​​​ക്ക് ഏ​​​റെ പ്രി​​​യ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ന​​​രേ​​​ന്ദ്ര​​​ മോ​​​ദി അ​​​ടു​​​ത്തി​​​ടെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് കോ​​​ഫി ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ച്ച​​​യൂ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യെ​​​ങ്കി​​​ലും ത​​​നി​​​ക്കു പ്രി​​​യ​​​പ്പെ​​​ട്ട കാ​​​പ്പി കു​​​ടി​​​ച്ചശേ​​​ഷം അ​​ദ്ദേ​​ഹം മ​​​ട​​​ങ്ങി..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...