ചാ​ണ​ക​ത്തി​ൽ​നി​ന്ന് പെയിന്‍റ്!
Wednesday, January 13, 2021 5:28 PM IST
ചാ​ണ​ക​ത്തി​ല്‍​നി​ന്ന് പെ​യി​ന്‍റ് വ​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി വേ​ദി​ക് പെ​യി​ന്‍റ് ലോ​ഞ്ച് ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും വി​ഷ​മു​ക്ത​വു​മാ​ണ് ഈ ​പെ​യി​ന്‍റ് എ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളാ​യ ഖാ​ദി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ഉ​ല്‍​പ​ന്ന​മാ​യി​രി​ക്കും ഇ​തെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഖാ​ദി പ്ര​കൃ​തി​ക് പെ​യി​ന്‍റ് എ​ന്ന വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന പെ​യി​ന്‍റ് ഫം​ഗ​സ് വി​മു​ക്ത​വും ആ​ന്‍റി ബാ​ക്ടീ​രി​യ​ലു​മാ​ണെ​ന്നും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു. പെ​യി​ന്‍റി​ലെ പ്ര​ധാ​ന ഘ​ട​കം ചാ​ണ​ക​മാ​ണ്. മ​ണ​മി​ല്ല, വി​ല​ക്കു​റ​വ് എ​ന്നി​വ​യാ​ണ് ഈ ​പെ​യി​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത.

ഇ​ന്ത്യ​ന്‍ ബ്യൂ​റോ ഓ​ഫ് സ്റ്റാ​ന്‍​ഡാ​ര്‍​ഡ്സി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ എ​ത്തു​ന്ന ഉ​ത്പ​ന്നം പ്ലാ​സ്റ്റി​ക് ഡി​സ്റ്റം​പെ​ര്‍ പെ​യി​ന്‍റ്, പ്ലാ​സ്റ്റി​ക് ഇ​മ​ല്‍​ഷ​ന്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ധ​ത്തി​ലാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ജ​യ്പൂ​രി​ലെ കു​മാ​ര​പ്പ നാ​ഷ​ണ​ല്‍ ഹാ​ന്‍​ഡ്മെ​യ്ഡ് പേ​പ്പ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ഈ ​പെ​യി​ന്‍റ് നി​ര്‍​മി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.