ട്രക്കിന്റെ പുറകിൽ പിടിച്ച് ഒരു വീൽചെയർ സവാരി
Friday, March 8, 2019 3:15 PM IST
തിരക്കേറിയ റോഡിൽ കൂടി പോകുന്ന ട്രക്കിനു പുറകുവശത്തെ കമ്പിയിൽ പിടിച്ച് വീൽ ചെയറിലിരിക്കുന്ന ഒരാൾ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം നടന്നത്.
60 മുതൽ 70 കിലോമീറ്റർ വേഗതയിലായിരുന്നു ട്രക്ക് സഞ്ചരിച്ചത്. അൽപ്പ സമയത്തെ സഞ്ചാരത്തിനു ശേഷം തനിക്ക് പോകേണ്ട സ്ഥലമെത്തിയപ്പോൾ വീൽ ചെയർ സഞ്ചാരി ട്രക്കിൽ നിന്നും പിടിവിട്ടു പോകുകയും ചെയ്തു.
പുറകെ വന്ന കാറിലെ യാത്രികരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് അമ്പരപ്പ് കലർന്ന അഭിപ്രായമാണ് ഏവരും പങ്കുവയ്ക്കുന്നത്.