പബ്ജി കളിയിൽ മുഴുകി; വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം
Friday, December 13, 2019 12:23 PM IST
പബ്ജി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളമാണെന്ന് കരുതി രാസലായനി എടുത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം. സ്വർണം മിനുക്കുവാൻ ഉപയോഗിക്കുന്ന രാസലായനിയാണ് സൗരഭ് യാദവ് എന്നയാൾ കുടിച്ചത്.
സ്വർണവ്യാപാരിയായ സുഹൃത്തിനൊപ്പം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. യാത്ര ആരംഭിച്ചത് മുതൽ പബ്ജി കളിച്ചുകൊണ്ടിരുന്ന ഇയാൾ ബാഗിൽ നിന്നും വെള്ളമാണെന്ന് കരുതി ഈ രാസലായനി എടുത്ത് കുടിക്കുകയായിരുന്നു.
ലായനി കുടിച്ചപ്പോൾ തന്നെ കുഴഞ്ഞു വീണ ഇയാൾ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ മരിക്കുകയായിരുന്നു.