വിമാനം പറന്നുയർന്നു, യാത്രക്കാരൻ പിന്നാലെ ഓടി...
Friday, September 28, 2018 11:17 AM IST
വിമാനം റണ്‍വേയിൽനിന്ന് പുറപ്പെട്ടതിനെ തുടർന്ന് താമസിച്ചെത്തിയ യാത്രക്കാരൻ കാണിച്ചുകൂട്ടിയത് വൻ പുകില്. അയർലൻഡിലെ ഡബ്ലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം.

വിമാനം റണ്‍വേയിൽനിന്ന് നീങ്ങിയതിനെ തുടർന്ന് വിമാനത്താവളത്തിന്‍റെ വാതിൽ തകർത്ത് യുവാവ് റണ്‍വേയിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ഇയാളെ ഐറീഷ് പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തിന്‍റെ വാതിൽ തകർത്തതിനും, അതിക്രമിച്ച് കയറിയതിനുമാണ് യുവാവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആംസ്റ്റർഡാമിലേക്ക് പോകാനുള്ള വിമാനത്തിലാണ് ഇയാൾക്ക് കയറേണ്ടിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.